രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് വിഎച്ച്‌പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.
ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാർക്കില്‍ നിന്നും സിലിഗുരിയില്‍ എത്തിച്ച സിംഹ ജോഡികളാണിതെന്നും, സീത എന്നും അക്ബർ എന്നും അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് തങ്ങള്‍ മാറ്റിയിട്ടില്ല എന്നുമാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. ഫെബ്രുവരി പതിമൂന്നിനാണ് ഈ സിംഹങ്ങളെ സിലിഗുരിയിലെ സഫാരി പാർക്കിലെത്തിച്ചത്.
സിംഹങ്ങള്‍ക്ക് പേരിട്ടത് സംസ്ഥാന വനം വകുപ്പാണെന്നും, ഈ രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും, ഏറ്റവും കുറഞ്ഞത് ‘അക്ബർ’ എന്ന സിംഹത്തിന്റെ പേരെങ്കിലും മാറ്റണമെന്നാണ് വിഎച്ച്‌പിയുടെ പക്ഷം. സംസ്ഥാന വനം വകുപ്പും, സഫാരി പാർക്ക് അധികൃതരും കേസില്‍ കക്ഷികളാണ്.
ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹര്‍ജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റിയിരിക്കുകയാണ്.