Month: February 2024
-
Kerala
ഡേ കെയറില്‍നിന്ന് കുട്ടി തനിച്ച് വീട്ടിലെത്തിയ സംഭവം: അധ്യാപകരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കാക്കാമൂലയിലെ ഡേ കെയറില്‍ നിന്ന് രണ്ടുവയസ്സുകാരന്‍ തനിച്ച് വീട്ടിലെത്തിയ സംഭവത്തില്‍ അധ്യാപകരെ പിരിച്ചുവിട്ടു . കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ വിഎസ് ഷാന,റിനു ബിനു എന്നിവരെയാണ് അധികൃതര്‍ പിരിച്ചുവിട്ടത്. കാക്കാമൂല കുളങ്ങര സുഷസില്‍ ജി അര്‍ച്ചന-സുധീഷ് ദമ്ബതികളുടെ മകന്‍ അങ്കിത് സുധീഷാണ് കാക്കാമൂലയിലെ ഡെ കെയറില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് തനിച്ച് നടന്നെത്തിയത്. വീട്ടുകാരില്‍ നിന്നാണ് ഡെ കെയറുകാര്‍ കുട്ടി വീട്ടിലെത്തിയ വിവരമറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ചേര്‍ന്ന പിടിഎ യോഗത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് മാത്രമാണ് ജീവനക്കാര്‍ക്ക് പുറത്ത് പോകാന്‍ അനുവാദമുള്ളത്. ഇത് ജീവനക്കാര്‍ ലംഘിച്ചതാണ് കുട്ടി പുറത്ത് പോകാന്‍ ഇടയായതെന്ന വിലയിരുത്തലിലാണ് രണ്ട് പേര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിരിക്കുന്നത്.
Read More » -
India
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് സമീപമുള്ള സ്റ്റേജ് തകര്‍ന്ന് എട്ടുപേര്‍ക്ക് പരുക്ക്
ന്യൂഡൽഹി:ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് സമീപമുള്ള താൽക്കാലിക സ്റ്റേജ് തകര്‍ന്നു. അപകടത്തില്‍ എട്ടുപേര്‍ക്ക് പരുക്ക്. രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ എയിംസില്‍ പ്രവേശിപ്പിച്ചു.സ്റ്റേജിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസും അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന രണ്ട് പേരെ രക്ഷപ്പെടുത്തിയതായും കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
Read More » -
India
തമിഴ്നാട്ടിലെ പടക്കനിർമാണശാലയിൽ സ്ഫോടനം; അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു മരണം
ചെന്നൈ: തമിഴ്നാട്ടിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തുപേർ മരിച്ചു. അപകടത്തില്‍ നിരവധിപേർക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവർ ശിവകാശിയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. വിരുദുനഗർ ജില്ലയില്‍ വെമ്ബക്കോട്ടൈയ്ക്ക് സമീപമുള്ള രാമുദേവൻപെട്ടിയിലുള്ള സ്വകാര്യ പടക്കനിർമാണശാലയിലാണ് സ്ഥോടനം. ഫയർഫോഴ്സും ദുരന്തനിവാരണസേനയും പോലീസും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ഉഗ്രസ്ഫോടനമാണുണ്ടായതെന്നും സമീപത്തുള്ള നാലുകെട്ടിടങ്ങള്‍ തകർന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
Read More » -
Kerala
അന്വേഷണത്തിന് എതിരായ വാദങ്ങളില്‍ കഴമ്പില്ല; എസ്എഫ്ഐഒയെ ഏല്‍പ്പിച്ചത് ചട്ടപ്രകാരം; എക്സാലോജിക് വിധിന്യായം പുറത്ത്
ബംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തുന്നതിനെതിരെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക് ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇടപാടുകളില്‍ ആക്ഷേപമുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കാന്‍ എസ്എഫ്ഐഒയെ ചുമതലപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് നാഗപ്രസന്ന വിധിന്യായത്തില്‍ വ്യക്തമാക്കി. എക്സാലോജിക്കിന്റെ ഹര്‍ജി തള്ളി ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു. ഇന്നാണ് വിധിന്യായം സൈറ്റില്‍ അപ്ലോഡ് ചെയ്തത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, കമ്പനീസ് ആക്ട് 210-ാം വകുപ്പു പ്രകാരമുള്ള അന്വേഷണം നടത്തുന്നുണ്ടെന്നും അതിനിടെ 212ാം വകുപ്പു പ്രകാരം എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത് നിലനില്‍ക്കില്ലെന്നുമാണ് എക്സാലോജിക് വാദിച്ചത്. എന്നാല്‍ കോടതി ഇത് തള്ളി. 210-ാം വകുപ്പു പ്രകാരമുള്ള അന്വേഷണം നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാരിന് എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിക്കാം. എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയാല്‍, ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റും കൈമാറാന്‍ മറ്റ് അന്വേഷണ സംഘങ്ങള്‍ നിയമപ്രകാരം ബാധ്യസ്ഥമാണ്. അതുകൊണ്ടുതന്നെ ഇരട്ട അന്വേഷണം…
Read More » -
Crime
പട്ടാപ്പകല്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാനെത്തിയ വയോധികനെ ആക്രമിച്ചു, പ്രതി പിടിയില്‍
തിരുവനന്തപുരം: കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന കള്ളന്‍ പിടിയിലായി. കോവളം-വാഴമുട്ടം ബൈപ്പാസിലെ തുപ്പനത്ത് കാവിലെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയാണ് പട്ടാപ്പകല്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. പ്രതി കമലേശ്വരം സ്വദേശി ഉണ്ണി എന്ന അഭിഷേകിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. കാണിക്കവഞ്ചിയിലെ പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന വയോധികന്‍ അഭിഷേകിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍, വയോധികനെ അഭിഷേക് കാലില്‍ പിടിച്ച് തള്ളിയിട്ടു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബഹളം കേട്ട് അപ്പോഴേക്കും ആളുകള്‍ ഓടിയെത്തി. ഓടിക്കൂടിയ നാട്ടുകാര്‍ കള്ളനെ കീഴ്‌പ്പെടുത്തിയ ശേഷം വിവരം തിരുവല്ലം പോലീസിനെ അറിയിച്ചു. പോലീസ് എന്നിവരെത്തിയാണ് കള്ളനെ കസ്റ്റഡിയിലെടുത്തത്. പ്രതി അഭിഷേക് അടുത്തിടെ ജയിലില്‍നിന്ന് പുറത്തിറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു.
Read More » -
Kerala
ബന്ധുവാര് ശത്രുവാര്? സിപിഎമ്മിന് ഏറ്റവും അധികം സംഭാവന നല്‍കിയത് കിറ്റെക്‌സ് ഗ്രൂപ്പ്
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം സിപിഎമ്മിന് കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന കിറ്റെക്‌സ് ഗ്രൂപ്പില്‍നിന്ന്! സംഭാവന നല്‍കിയവരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം തിരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. മുപ്പതുലക്ഷം രൂപയാണ് ചെക്ക് വഴി കിറ്റെക്‌സ് സിപിഎമ്മിനു കൈമാറിയത്. ദേശീയ തലത്തില്‍ സംഭാവന നല്‍കിയവരുടെ പട്ടികയില്‍ രണ്ടാമതാണ് കമ്പനി. 56.8 ലക്ഷം രൂപ സംഭാവന നല്‍കിയ സിഐടിയു കര്‍ണാടക സംസ്ഥാന കമ്മിറ്റിയാണ് പട്ടികയില്‍ ഒന്നാമത്. പാര്‍ട്ടിയുടെ വരവ്‌ചെലവ് കണക്കുകള്‍ക്കും സംഭാവനകള്‍ സംബന്ധിച്ച പ്രസ്താവനയ്ക്കുമൊപ്പം സമര്‍പ്പിച്ച ഫോം 24 ലാണ് സംഭാവന നല്‍കിയവരുടെ വിവരങ്ങളുള്ളത്. 20,000 രൂപയ്ക്ക് മേല്‍ സംഭാവന നല്‍കുന്നവരുടെ വിവരങ്ങളാണ് ഈ ഫോമില്‍ രേഖപ്പെടുത്തുക. ഇങ്ങനെ സിപിഎമ്മിന് ആകെ ലഭിച്ചത് 6.2 കോടി രൂപയാണ്. സിപിഎമ്മിനു സംഭാവന നല്‍കിയത് സാമാന്യ മര്യാദയുടെ പേരിലാണെന്നാണ് ഇതുസംബന്ധിച്ച് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബ് പ്രതികരിച്ചത്. ”അവര്‍ തിരഞ്ഞെടുപ്പു ഫണ്ട് ചോദിച്ച് സമീപിച്ചിരുന്നു. ഞങ്ങള്‍ സാമാന്യ മര്യാദയുടെ…
Read More » -
India
‘ദംഗല്‍’ താരം സുഹാനി ഭട്നഗര്‍ അന്തരിച്ചു
ചണ്ഡിഗഢ്: ആമിര്‍ ഖാന്‍ ചിത്രം ‘ദംഗലി’ലൂടെ ശ്രദ്ധേയയായ കൗമാരതാരം സുഹാനി ഭട്നഗര്‍ അന്തരിച്ചു. 19 വയസായിരുന്നു. ചിത്രത്തില്‍ സുഹാനി ചെയ്ത ബബ്ത ഫൊഗട്ടിന്റെ വേഷം വലിയ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയാണ്. ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടര്‍ന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ വാഹനാപകടത്തില്‍ കാലൊടിഞ്ഞു ചികിത്സയിലായിരുന്നു. ചികിത്സയുടെ പാര്‍ശ്വഫലമായാണ് ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം. തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എയിംസില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണു മരണം സംഭവിച്ചത്. ദംഗലിനു പുറമെ ഏതാനും സീരിയലുകളിലും ബാലവേഷമിട്ടിരുന്നു. ഇതിനുശേഷം പഠനത്തിനായി ഇടവേള എടുത്തതായിരുന്നു. ഫരീദാബാദ് സെക്ടര്‍ 15ലെ അജ്റോണ്ട ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
Read More » -
Kerala
വയനാട് തിളച്ചുമറിയുന്നു; ന്യായ് യാത്ര താത്കാലികമായി നിര്‍ത്തി രാഹുല്‍
ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. വയനാട്ടില്‍ വന്‍ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ എത്തുന്നത്. ഇപ്പോള്‍ വരാണസിയിലാണ് രാഹുല്‍ ഗാന്ധിയുള്ളത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വരാണസിയില്‍നിന്ന് കണ്ണൂരിലെത്തുന്ന രാഹുല്‍ നാളെ രാവിലെ കല്‍പ്പറ്റയിലെത്തും. കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. ഇന്ന് വൈകിട്ടും നാളെ രാവിലെയുമുള്ള പരിപാടികള്‍ ഒഴിവാക്കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. നാളെ വൈകിട്ടോടെ അലഹബാദിലെ പൊതുസമ്മേളനത്തിലേക്ക് രാഹുല്‍ എത്തുമെന്നാണ് വിവരം. സ്ഥലം എം.പിയായ രാഹുല്‍ വയനാട് സന്ദര്‍ശിക്കാത്തതിനെതിരെ വയനാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കാട്ടാനയാക്രമണത്തില്‍ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായിരുന്ന പോള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വലിയ പ്രതിഷേധമുയര്‍ന്നത്. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. എം.എല്‍.എമാരായ ടി. സിദ്ദീഖിനും ഐ.സി ബാലകൃഷ്ണനുമെതിരെ സ്ഥലത്ത് കയ്യേറ്റ ശ്രമമുണ്ടായി. പൊലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
Read More » -
Crime
14 കാരന്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ ഒളിച്ചുകയറി മന്മഥലീല പതിവാക്കി; സ്‌കൂള്‍ അദ്ധ്യാപികയ്ക്ക് 50 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അദ്ധ്യാപികയെ 50 വര്‍ഷം തടവിന് ശിക്ഷിച്ചു. ഹെന്റിക്കോയിലെ ഹംഗറി ക്രീക്ക് മിഡില്‍ സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന മേഗന്‍ പോളിന്‍ ജോര്‍ദാനെ (25) ആണ് കോടതി ശിക്ഷിച്ചത്. ഇവര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഇവര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ദുരുപയോഗം ചെയ്തു, അവകാശങ്ങള്‍ ലംഘിച്ചു, അപക്വമായി പെരുമാറി തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. 2022-202- വര്‍ഷത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് നിരവധി തവണ ഒളിഞ്ഞുകയറിയാണ് 14 കാരനുമായി മേഗന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിവാഹിതയായ ഇവര്‍ വിദ്യാര്‍ത്ഥിയെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് 2023 ജൂണില്‍ പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപിക അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയുടെ വീട്ടിലെ പുതപ്പില്‍ നിന്ന് അദ്ധ്യാപികയുടെ ഡി.എന്‍.എ തെളിവായി പൊലീസിന് ലഭിച്ചിരുന്നു.
Read More » -
India
മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരായി
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കോടതിയില്‍ ഹാജരായി. ഡല്‍ഹി റോസ് അവന്യു കോടതിയിലാണു വിഡിയോ കോണ്‍ഫറന്‍സ് വഴി കേജ്‌രിവാള്‍ ഹാജരായത്. നിയമസഭയില്‍ ബജറ്റ് സമ്മേളനവും വിശ്വാസ വോട്ടെടുപ്പും നടക്കുന്നതിനാലാണു നേരിട്ട് ഹാജരാവാത്തതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അടുത്തദിവസം കേജ്‌രിവാള്‍ നേരിട്ടു ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മാര്‍ച്ച് 16 നു കേസ് വീണ്ടും പരിഗണിക്കുമെന്നു കോടതി അറിയിച്ചു. അഞ്ചുതവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇ.ഡിയാണു കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 17 നു ഹാജരാകാന്‍ കേജ്‌രിവാളിനോട് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനിടെ ഇ.ഡി വീണ്ടും കേജ്‌രിവാളിനു സമന്‍സ് അയച്ചിരുന്നു. അതേസമയം, കേജ്‌രിവാളിനെ അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹം നിലനില്‍ക്കെ ഡല്‍ഹി നിയമസഭയില്‍ വിശ്വാസവോട്ടു തേടി കരുത്തുതെളിയിക്കാനുള്ള നാടകീയ നീക്കമാണ് അദ്ദേഹം നടത്തുന്നത്. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രമേയം ഇന്നലെ സഭയില്‍ അവതരിപ്പിച്ചു. പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച ഇന്നു നടക്കും.
Read More »