IndiaNEWS

ജോലിഭാരത്താല്‍ വലഞ്ഞ് ലോക്കോ പൈലറ്റ് ജീവനക്കാര്‍

പാലക്കാട്: ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ 16,373 ഒഴിവുകളില്‍ യഥാസമയത്ത് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ നിലവിലുളളവരുടെ ജോലി ഭാരം ഇരട്ടിയാകുന്നതായി ആക്ഷേപം.

2023 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 16,373 ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ രാജ്യത്തുള്ളത്. 1,28,793 ലോക്കോ പൈലറ്റുമാര്‍ വേണ്ടിടത്ത് 1,12,420 ലോക്കോ പൈലറ്റുമാര്‍ മാത്രമാണ് നിലവിലുള്ളത്. അതേസമയം റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് കഴിഞ്ഞ ദിവസം 5,696 ഒഴിവുകളിലേക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Signature-ad

കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ 60 വനിതകള്‍ ഉള്‍പ്പെടെ 1291 ലോക്കോ പൈലറ്റ്, അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരാണുള്ളത്. തിരുവനന്തപുരം ഡിവിഷനില്‍ 718 പേരും പാലക്കാട് 573 പേരും 1291 പേർ ജോലി ചെയ്യേണ്ട ഇടത്ത് ഇപ്പോള്‍ 1118 പേർ മാത്രമേ ജോലി ചെയ്യുവാനുള്ളൂ. ഗുഡ്‌സ്, പാസഞ്ചര്‍, എക്‌സ്പ്രസ്, യാഡുകളില്‍ ഷണ്ടിംഗ് ജോലി ചെയ്യുന്ന ലോക്കോ പൈലറ്റ് ഷണ്ടിംഗ് വിഭാഗങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്.

Back to top button
error: