9000 ഒഴിവുകളിലേക്കാണ് നിയമനം. റിപ്പോർട്ടുകള്‍ പ്രകാരം, ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയ 2024 മാർച്ച് ഒമ്ബതിന് ആരംഭിക്കും.
ഒഴിവുകള്‍
ടെക്നീഷ്യൻ ഗ്രേഡ് 3 – 7900
ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – 1100
ആകെ – 9000
ടെക്നീഷ്യൻ ശമ്ബളം
ടെക്നീഷ്യൻ തസ്തികകള്‍ക്ക് കഴിവുകളും ഉത്തരവാദിത്തങ്ങളും അടിസ്ഥാനമാക്കി വ്യത്യസ്ത ശമ്ബള സ്കെയിലാണുള്ളത്. പ്രതീക്ഷിക്കുന്ന ശമ്ബളം ഇങ്ങനെയാണ്.
ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – ശമ്ബള സ്കെയില്‍ 5 പ്രകാരം 29200 രൂപ.
ടെക്നീഷ്യൻ ഗ്രേഡ് 3 – ശമ്ബള സ്കെയില്‍ 2 പ്രകാരം 19900.
യോഗ്യത
വിദ്യാഭ്യാസ യോഗ്യത: നിർദിഷ്ട ടെക്നീഷ്യൻ തസ്തികയെ ആശ്രയിച്ച് യോഗ്യത വ്യത്യാസപ്പെടുന്നു. ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള മെട്രിക്കുലേഷൻ (ക്ലാസ് 10) മുതല്‍ എൻജിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം വരെയാകാം.
പ്രായപരിധി:
ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – 18 മുതല്‍ 36 വയസ് വരെ
ടെക്നീഷ്യൻ ഗ്രേഡ് 3 – 18 മുതല്‍ 33 വയസ് വരെ
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനാവും.
• ഔദ്യോഗിക വെബ്സൈറ്റ് https://www(dot)