ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിനുനേരെ ഹരിയാന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് മുന്നിൽ ഉപരോധസമരം ആരംഭിച്ച് കർഷകർ.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുനില്‍ ജാഖർ, മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് അടക്കമുള്ള നേതാക്കളുടെ വീടുകളാണ് ഭാരതീയ കിസാൻ യൂനിയൻ ഉഗ്രഹൻ വിഭാഗം രണ്ട് ദിവസം ഉപരോധിക്കുന്നത്.
സമരരംഗത്തുള്ള കർഷകരെ തടഞ്ഞിട്ടിരിക്കുന്ന ശംബു, കനൗരി പ്രദേശങ്ങളില്‍ കുടുംബാംഗങ്ങള്‍ ശനിയാഴ്ച ഐക്യദാർഢ്യവുമായി എത്തിയിരുന്നു. അതേസമയം തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ കർഷകർ ട്രെയിനുകള്‍ തടഞ്ഞിട്ടു.