IndiaNEWS

ഒരു ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി തായ്‍വാന്‍

ബാങ്കോക്ക്: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങളുമായി തായ്‍വാന്‍. തായ്‌വാനിലേക്കുള്ള ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ യാത്ര സുഗമമാക്കുന്നതിന് തായ്‌വാനും ഇന്ത്യയും വെള്ളിയാഴ്ച സുപ്രധാന കരാറില്‍ ഒപ്പുവച്ചു.
നിലവില്‍ നിർമാണം,കൃഷി തുടങ്ങിയ മേഖലകളില്‍ തായ്‍വാന്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ട്.

ഇന്ത്യ തായ്‌പേയ് അസോസിയേഷൻ്റെ ഡയറക്ടർ ജനറല്‍ മൻഹർസിൻഹ് ലക്ഷ്മണ്‍ഭായ് യാദവും ന്യൂഡല്‍ഹിയിലെ തായ്‌പേയ് ഇക്കണോമിക് ആൻ്റ് കള്‍ച്ചറല്‍ സെൻ്റർ മേധാവി ബൗഷുവാൻ ഗെറും വെര്‍ച്വല്‍ വഴിയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ഉഭയകക്ഷി തൊഴില്‍ സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനായി തായ്‌വാനും ഇന്ത്യയും ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി തായ്‌വാൻ തൊഴില്‍ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ കുറേ വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ കരാറിനെക്കുറിച്ച്‌ ചർച്ചകള്‍ നടത്തിവരികയായിരുന്നു. ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള തൊഴിലാളികളെയായിരിക്കും തായ്‍വാന്‍ ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ഫലം മികച്ചതാണെങ്കില്‍ കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യും.

Signature-ad

വിയറ്റ്‍നാം,ഇന്തോനേഷ്യ,ഫിലിപ്പീന്‍സ്,തായ്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നായി ഏകദേശം ഏഴ് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ തായ്‍വാനില്‍ ജോലി ചെയ്യുന്നുണ്ട്. നിര്‍മാണം,പരിചരണം തുടങ്ങിയ മേഖലകളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇന്ത്യൻ തൊഴിലാളികള്‍ സ്ഥിരതയുള്ളവരും കഠിനാധ്വാനികളും ദീര്‍ഘ വീഷണമുള്ളവരുമാണെന്ന് തായ്‍വാന്‍ തൊഴില്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ വരെ റിക്രൂട്ട് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകള്‍.

Back to top button
error: