KeralaNEWS

പത്തനംതിട്ടയിൽ ‘ഗരുഡന്‍ തൂക്കം’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് കൈയ്യൊടിഞ്ഞു

പത്തനംതിട്ട: ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ‘ഗരുഡന്‍ തൂക്കം’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു.

തൂക്കുകാരന്റെ കൈയില്‍ നിന്നുമാണ് കുഞ്ഞ് വീണത്. കുഞ്ഞിനെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ഏഴംകുളം ദേവീക്ഷത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന ഗരുഡന്‍ തൂക്കത്തിനിടെയാണ് സംഭവം.

Signature-ad

സംഭവത്തില്‍ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ജില്ലാ ശിശു സംരക്ഷണസമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു.

Back to top button
error: