KeralaNEWS

മുഖ്യമന്ത്രിയുടെ കാറിന് പിഴ; മുന്‍സീറ്റിലിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ.
മുന്‍സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴ.

കോട്ടയം മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ വെച്ച്‌ 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയില്‍ കുടുങ്ങിയത്. നവകേരള സദസിനിടെയാണ് സംഭവം.500 രൂപയാണ് പിഴയിട്ടിരിക്കുന്നത്.

Signature-ad

പിഴയിടുമ്ബോള്‍‌ മുഖ്യമന്ത്രി കാറില്‍ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക ബസിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.

Back to top button
error: