KeralaNEWS

കായംകുളത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

ആലപ്പുഴ: കായംകുളം എരുവയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്നു തെളിഞ്ഞു. എരുവ കിഴക്ക് ശ്രീനിലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലൗലിയെ കഴുത്തുഞെരിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന . വീടിന്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.

പ്രശാന്ത്-ലൗലി ദമ്ബതികളുടെ മക്കള്‍ സംഭവത്തിന് രണ്ട് ദിവസം മുമ്ബ് ലൗലിയുടെ വീട്ടില്‍ പോയിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലൗലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കായംകുളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Signature-ad

സംഭവത്തിനുശേഷം പ്രശാന്തിനെ കാണാനില്ല. ഭർത്താവ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണവും. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Back to top button
error: