Month: February 2024

  • India

    സ്റ്റേഷനില്‍ വച്ച്‌ സ്വയം വെടിയുതിർത്ത് പൊലീസുകാരൻ ജീവനൊടുക്കി

    സ്റ്റേഷനില്‍ വച്ച്‌ സ്വയം വെടിയുതിർത്ത് പൊലീസുകാരൻ ജീവനൊടുക്കി.മുംബൈയിലെ നാസിക്കിലാണ് സംഭവം. നാസിക്ക് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ അശോക് നജാൻ (40) എന്ന പൊലീസുകാരനാണ് സർവീസ് തോക്കുപയോഗിച്ച്‌ ആത്മഹത്യ ചെയ്തത്. വെടിയൊച്ച കേട്ട് ഓടിക്കൂടിയ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശ്നങ്ങള്‍ ഉള്ളതായി അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.  എസ്പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    വർക്കല ബീച്ചില്‍ അവശ നിലയില്‍ കണ്ടെത്തിയ വിദേശ വനിത മരിച്ചു; അന്വേഷണം

    തിരുവനന്തപുരം: ബീച്ചില്‍ അവശ നിലയില്‍ കണ്ടെത്തിയ വിദേശ വനിത മരിച്ചു. റഷ്യൻ സ്വദേശിനി ആയ യുവതി ആണ് മരിച്ചത്. വ‍ർക്കല വെറ്റക്കട ബീച്ചില്‍ ആണ് സംഭവം. സ്ത്രീയുടെ ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ട്.മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അയിരൂർ പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു വരികയാണ്.  ഇടവയിലെ ഒരു റിസോർട്ടില്‍ താമസിച്ചു വരികയായിരുന്ന യുവതിയാണ് മരിച്ചത്. നീന്തുന്നതിനിടെ അപകടത്തില്‍ പെട്ടതാണോ, യുവതിയുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • Kerala

    പ്രസവത്തിനിടെ  യുവതിയുടെയും കുഞ്ഞിന്റെയും മരണം; ഭർത്താവും വ്യാജഡോക്ടറും അറസ്റ്റിൽ

    തിരുവനന്തപുരം: വീട്ടില്‍ പ്രസവമെടുക്കാൻ ശ്രമിച്ച്‌ അമ്മയും നവജാതശിശുവും മരിച്ച സംഭവത്തില്‍ ഭർത്താവും വ്യാജഡോക്ടറും അറസ്റ്റിൽ. പാലക്കാട് സ്വദേശിനിയായ ഷമീറ ബീവി(39)യുടെയും നവജാത ശിശുവിന്റെയും മരണത്തിലാണ് പൂന്തുറ സ്വദേശിയായ ഭർത്താവ് നയാസിനെയും  ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെയും നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് മുൻപ് മൂന്ന് സിസേറിയൻ നടത്തിയിട്ടുള്ള ഭാര്യയെ ഒഴിവാക്കാൻ വേണ്ടിയാണ് നയാസ് ഇത്തവണ വീട്ടില്‍ പ്രസവം നടത്തിയതെന്നാണ് സൂചന.ഷമീറയുടെ മരണത്തിന് പൂർണ ഉത്തരവാദി നയാസ് തന്നെയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. നാട്ടുകാരുടെ ഇടപെടലാണ് വസ്തുതത പുറത്തുകൊണ്ടു വന്നത്. മകള്‍ നാലാമതും ഗർഭിണിയാണെന്ന വിവരം നയാസ് തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്ന് മരിച്ച ഷമീറയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. ഒരു മാസം മുൻപ് മാത്രമാണ് ഷമീറ ഗർഭിണിയാണെന്ന് അറിഞ്ഞത്. പ്രസവശേഷം വീട്ടിലെത്താമെന്നും സഹായത്തിന് ആളുണ്ടെന്നും ഷമീറ പറഞ്ഞുവെന്നും എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ചും മകളെ ഫോണില്‍ കിട്ടിയില്ലെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തി. യുവതിക്ക് നല്‍കിയത് അക്യുപങ്ചർ ചികില്‍സയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബീമാപള്ളിയില്‍ ക്ലിനിക്…

    Read More »
  • Local

    മൊബൈൽ ഫോൺ  പൊട്ടിത്തെറിച്ച് കിടക്ക കത്തി; ഒഴിവായത് വൻ ദുരന്തം

    തൃശൂർ: ഉറങ്ങുന്നതിനിടെ സമീപം വച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലില്‍ പാറാട്ട് കാസിമിന്റെ വീട്ടില്‍ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. കാസിമിന്റെ മകൻ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്. വലിയ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണർന്ന ഫഹീം എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയില്‍ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്.  ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. കിടക്ക ഭാഗികമായി കത്തിയ നിലയിലാണുള്ളത്. റെഡ്‌മി കമ്ബനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. എന്നാല്‍, എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല.

    Read More »
  • Kerala

    കൊല്ലത്ത് മുകേഷ്, വടകരയിൽ  ശൈലജ;  സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായി

       ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി. ജില്ലാ കമ്മിറ്റികളിൽനിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണു തീരുമാനമെടുത്തത്. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഒദ്യോഗികമായി പ്രഖ്യാപിക്കും. കൊല്ലത്ത് നടൻ മുകേഷും വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജയും മത്സരിക്കും. ചാലക്കുടിയിൽ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ ഷൈൻ എന്നിവരുടെ പേരുകൾക്ക് അംഗീകാരം നൽകി. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടാകും. ആറ്റിങ്ങൽ: വി.ജോയ് പത്തനംതിട്ട: ടി.എം തോമസ് ഐസക് കൊല്ലം: എം.മുകേഷ് ആലപ്പുഴ: എ.എം ആരിഫ് എറണാകുളം: കെ.ജെ ഷൈൻ ഇടുക്കി: ജോയ്സ് ജോർജ് ചാലക്കുടി: സി.രവീന്ദ്രനാഥ് പാലക്കാട്: എ.വിജയരാഘവൻ ആലത്തൂർ: കെ.രാധാകൃഷ്ണൻ പൊന്നാനി: കെ.എസ്.ഹംസ മലപ്പുറം: വി.വസീഫ് കോഴിക്കോട്: എളമരം കരീം കണ്ണൂർ: എം.വി ജയരാജൻ വടകര: കെ.കെ ശൈലജ ‌കാസർകോട്: എം.വി ബാലകൃഷ്ണൻ. ഇതാണ് ജില്ലാ…

    Read More »
  • NEWS

    എയര്‍ ഇന്ത്യാ വിമാനത്തില്‍നിന്നു മലയാളി യുവതി ഇറങ്ങി ഓടി; ദുബായില്‍ നാടകീയ രംഗങ്ങള്‍

    ദുബായ്: ചെക്കിംഗ് നടപടികള്‍ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി  വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെർമിനല്‍ രണ്ടിലാണ് നാടകീയവും അപകടകരവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. ദുബായിയില്‍നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ഐഎക്സ് 748-ാം നമ്ബർ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍നിന്നാണ് 30 വയസുള്ള യുവതി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയത്. ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര. വിമാനത്തില്‍ കയറിയ യുവതി സീറ്റില്‍ ഇരിക്കാതെ പൈലറ്റ് ഇരിക്കുന്ന ഭാഗത്തുള്ള വാതിലിനടുത്ത് പോയി നില്‍ക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള മൂന്ന് എയർ ഹോസ്റ്റസുമാർ യുവതിക്ക് സമീപം നിലയുറപ്പിച്ചു. പേടിയാണെന്നും തനിക്ക് യാത്ര ചെയ്യേണ്ടെന്നും അച്ഛനെ കാണണമെന്നും പറഞ്ഞു വാതിലിനു പുറത്തേക്ക് പോകാൻ ശ്രമിച്ച യുവതിയെ വിമാന ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍, ജീവനക്കാരെ വെട്ടിച്ച്‌ യുവതി പുറത്തേക്ക് ഓടുകയായിരുന്നു. യുവതിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ജീവനക്കാരും അമ്ബരന്നു. വിമാനത്തിന് പുറത്തേക്ക് ഓടി ഇറങ്ങിയ യുവതിയെ ഗ്രൗണ്ട് സ്റ്റാഫ് വളഞ്ഞെങ്കിലും അവർ…

    Read More »
  • Kerala

    ബിജെപി പ്രവര്‍ത്തകനായ  പ്രവാസിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം, കാസര്‍കോട് നഗരസഭാ കൗൺസിറായ പാർട്ടി നേതാവ് കോടതിയില്‍ കീഴടങ്ങി, നേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്ന്  പ്രവാസിയും കുടുംബവും

          ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ കോടതിയില്‍ കീഴടങ്ങി. നഗരസഭാ 37-ാം വാര്‍ഡ്  കൗണ്‍സിലര്‍ അജിത് കുമാരന്‍ (39) ആണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് സബ് ജയിലിലടച്ചു. ഇക്കഴിഞ്ഞ ജനുവരി 31ന് രാത്രി 11 മണിയോടെ നെല്ലിക്കുന്ന് കസബ കടപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രവാസിയായ ജിജു സുരേഷ് (36) ആണ് അക്രമത്തിനിരയായത്. ശബരിമലക്ക് പോകാന്‍ മാലയിട്ടിരുന്ന ജിജു സുരേഷിനെ സംഭവ ദിവസം രാത്രി ഫോണില്‍ വിളിച്ച കൗണ്‍സിലര്‍ കടപ്പുറത്ത് വെച്ച് കുത്തി വീഴ്ത്തി എന്നാണ് പരാതി. മാരകമായി കുത്തേറ്റ ജിജുവിനെ ഉടന്‍ മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാനായത്. അന്നേ ദിവസം രാത്രി ജിജുവിന്റെ ഫോണില്‍ അജിത് വിളിച്ചിരുന്നതായും സൗഹൃദ സംഭാഷണത്തിനിടെ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നും ഇതിന്റെ പേരിലാണ് വീണ്ടും വിളിച്ച് കടപ്പുറത്തേക്ക് വരാന്‍…

    Read More »
  • Local

    നവവധു രോഗം ബാധിച്ചു മരിച്ചു; മരിച്ചത് നാലു മാസം ഗർഭിണിയായിരിക്കെ

         കുമ്പള: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നവവധു മരണത്തിന് കീഴടങ്ങി. ചൗക്കിയിലെ സതീശന്റെ ഭാര്യ നിഷ (24) യാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഗുരതരാവസ്ഥയിലായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ മംഗ്ളൂറിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. എട്ടു മാസം മുമ്പാണ് വിവാഹിതയായത്. നാലു മാസം ഗർഭിണിയാണ്. യുവതിയുടെ മരണം നാടിനെയും കുടുംബത്തയും കണ്ണീരിലാഴ്ത്തി. കുമ്പള ഷിറിയ കടപ്പുറത്തെ നാരായണ- ലക്ഷ്മി ദമ്പതികളുടെ മകളാണ് നിഷ.

    Read More »
  • Kerala

    പാലായില്‍ പച്ചക്കറി ലോറി ഇടിച്ച്‌   മധ്യവയസ്കൻ മരിച്ചു 

    കോട്ടയം: പാലായില്‍ പച്ചക്കറി ലോറി ഇടിച്ച്‌ റബ്ബർ ടാപ്പിംഗിന് പോയ മധ്യവയസ്കൻ മരിച്ചു.കാവുകണ്ടം കളപ്പുരയ്ക്കല്‍ സജീവ് കുമാർ ( 62 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30-ന് പാലാ തൊടുപുഴ റോഡില്‍ പിഴക് ജംങ്ഷനിലായിരുന്നു’ സംഭവം. ഗുരുതരമായി പരിക്കേറ്റ സജീവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    തിരുവനന്തപുരം പൊലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലറ്റിൽ 13 കാരിയുടെ മൃതദേഹം ;തുടർച്ചയായ പീഢനമെന്ന് റിപ്പോർട്ട് 

    തിരുവനന്തപുരം: പൊലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ മരിച്ച നിലയിൽ കാണപ്പെട്ട 13 കാരിയുടെ ദുരൂഹ മരണം തുടർച്ചയായ പീഢനത്തിനൊടുവിലെന്ന്  കണ്ടെത്തൽ. കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞതിനെ തുടർന്ന് സി.ബി.ഐ അന്വേഷണത്തിന്  ഹൈക്കോടതി ഉത്തരവിട്ടു. 2023 മാർച്ച്‌ 29 നാണ് പെണ്‍കുട്ടിയെ പൊലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ അബോധാവസ്ഥയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മൂന്ന് ദിവസത്തിന് ശേഷം ഏപ്രില്‍ ഒന്നിന് ആശുപത്രിയില്‍ വെച്ചായിരുന്നു കുട്ടിയുടെ മരണം. രക്ഷിതാക്കള്‍ക്കൊപ്പമാണ് പൊലീസ് ക്വാർട്ടേഴ്‌സില്‍ പെണ്‍കുട്ടി താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞു . മ്യൂസിയം പൊലീസ് എട്ടുമാസത്തോളം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കുട്ടിയുടെ അമ്മ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.

    Read More »
Back to top button
error: