CrimeNEWS

റെയില്‍വേ ട്രാക്കില്‍ പാറക്കല്ലും പശുവിന്റെ തലയോട്ടിയും; നാഗര്‍കോവിലില്‍ ട്രെയിന്‍ അട്ടിമറി

തിരുവനന്തപുരം: നാഗര്‍കോവിലിനു സമീപം പാര്‍വതിപുരത്ത് റെയില്‍വേ ട്രാക്കില്‍ പാറക്കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും സ്ഥാപിച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. തിരുനെല്‍വേലി ജംക്ഷനിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് ട്രെയിന്‍ (20924) നാഗര്‍കോവിലിനടുത്ത് പാര്‍വതിപുരം ഭാഗത്തിനുസമീപം സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് കല്ലുകളില്‍ ഇടിക്കുകയും വലിയ ശബ്ദം കേള്‍ക്കുകയും ചെയ്തു. ട്രെയിന്‍ നിര്‍ത്തിയശേഷം ലോക്കോ പൈലറ്റ് ഇറങ്ങി നോക്കിയപ്പോള്‍ ട്രാക്കില്‍ കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും കണ്ടു.

ലോക്കോ പൈലറ്റ് പാര്‍വതിപുരം റെയില്‍വേ ക്രോസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പറെ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് നാഗര്‍കോവില്‍ ജംക്ഷന്‍ റെയില്‍വേ പൊലീസിനും വിവരം നല്‍കി. സംഭവം നടക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് ചിലര്‍ ഇരുചക്രവാഹനത്തില്‍ ഇതുവഴി കടന്നുപോയിരുന്നെന്ന് ഗേറ്റ് കീപ്പര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: