തിരുവനന്തപുരം: ബീച്ചില്‍ അവശ നിലയില്‍ കണ്ടെത്തിയ വിദേശ വനിത മരിച്ചു. റഷ്യൻ സ്വദേശിനി ആയ യുവതി ആണ് മരിച്ചത്.
വർക്കല വെറ്റക്കട ബീച്ചില്‍ ആണ് സംഭവം. സ്ത്രീയുടെ ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ട്.മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അയിരൂർ പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
ഇടവയിലെ ഒരു റിസോർട്ടില്‍ താമസിച്ചു വരികയായിരുന്ന യുവതിയാണ് മരിച്ചത്. നീന്തുന്നതിനിടെ അപകടത്തില്‍ പെട്ടതാണോ, യുവതിയുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.