KeralaNEWS

പാലായില്‍ പച്ചക്കറി ലോറി ഇടിച്ച്‌   മധ്യവയസ്കൻ മരിച്ചു 

കോട്ടയം: പാലായില്‍ പച്ചക്കറി ലോറി ഇടിച്ച്‌ റബ്ബർ ടാപ്പിംഗിന് പോയ മധ്യവയസ്കൻ മരിച്ചു.കാവുകണ്ടം കളപ്പുരയ്ക്കല്‍ സജീവ് കുമാർ ( 62 ) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 4.30-ന് പാലാ തൊടുപുഴ റോഡില്‍ പിഴക് ജംങ്ഷനിലായിരുന്നു’ സംഭവം.
ഗുരുതരമായി പരിക്കേറ്റ സജീവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: