LocalNEWS

മൊബൈൽ ഫോൺ  പൊട്ടിത്തെറിച്ച് കിടക്ക കത്തി; ഒഴിവായത് വൻ ദുരന്തം

തൃശൂർ: ഉറങ്ങുന്നതിനിടെ സമീപം വച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലില്‍ പാറാട്ട് കാസിമിന്റെ വീട്ടില്‍ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്.

കാസിമിന്റെ മകൻ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്.

Signature-ad

വലിയ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണർന്ന ഫഹീം എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയില്‍ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്.

 ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. കിടക്ക ഭാഗികമായി കത്തിയ നിലയിലാണുള്ളത്. റെഡ്‌മി കമ്ബനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. എന്നാല്‍, എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല.

Back to top button
error: