KeralaNEWS

കാല്‍ വഴുതി പേപ്പാറ ഡാമില്‍ വീണ് യുവാവ്; രക്ഷകരായി ഫയര്‍ഫോഴ്സ്

തിരുവനന്തപുരം: സെല്‍ഫി എടുക്കുന്നതിനിടയിൽ കാല്‍ വഴുതി പേപ്പാറ ഡാമില്‍വീണ യുവാവിന് രക്ഷകരായി ഫയര്‍ഫോഴ്സ്.

പേപ്പാറ – മകാല സ്വദേശി സുജിത് (36) ആണ് ഡാമിൽ വീണത്, വിതുരയില്‍ നിന്ന് ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

സുജിത്തിനോടൊപ്പം നാല് സുഹൃത്തുക്കളും ഉണ്ടായിരുന്നു.  രാവിലെയാണ് ഇവര്‍ ഡാം സൈറ്റില്‍ വന്നത്. സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി യുവാവ് അബദ്ധത്തിൽ ഡാമില്‍ വീഴുകയായിരുന്നു.

Back to top button
error: