KeralaNEWS

തൃശൂരിൽ സൂചനാ ബോര്‍ഡില്‍ ഇടിച്ച ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ പഴഞ്ഞിയില്‍ നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോര്‍ഡില്‍ ഇടിച്ച ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. പഴഞ്ഞി അയിനൂര്‍ കണ്ടിരിത്തി വീട്ടില്‍ രതീഷ് (37) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ചങ്ങരംകുളം പാവിട്ടപുറത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ഒതളൂരില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സൂചന ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു.

Signature-ad

ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ രതീഷിനെ നാട്ടുക്കാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Back to top button
error: