IndiaNEWS

മഹാരാഷ്ട്രയില്‍ അമ്ബലത്തിലെ പ്രസാദം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 200-ഓളം പേർ ചികിത്സയിൽ

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ അമ്ബലത്തില്‍ നിന്ന് പ്രസാദം കഴിച്ച 200-ഓളം പേർക്ക് രോഗബാധ. ഛർദ്ദി, വയറിള്ളക്കം പോലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഇവരെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി പൂജക്ക് ശേഷം ഗ്രാമത്തിലെ അമ്ബലത്തില്‍ ഭക്തർക്ക് കൊടുത്ത പ്രസാദത്തിലാണ് രോഗബാധ ഉണ്ടായിരുന്നത്. പലർക്കും കടുത്ത ഛർദ്ദിയും വയറുവേദന ഉണ്ടായി.ഇവരില്‍ 142 പേരെ ബീബിയിലെ ആശുപത്രിയിലും 20 പേരെ ലോനാറിലെ ആശുപത്രിയിലും 35 പേരെ മെഹ്‌കറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Signature-ad

ഏതു അത്യാവശ്യ ഘട്ടത്തിലും ആവശ്യമായ മെഡിക്കല്‍ സഹായവും ഡോക്ടർമാരുടെ സംഘത്തെയും ഗ്രാമത്തില്‍ വിന്യസിച്ചിട്ടുണ്ട്. 200 പേർക്ക് രോഗബാധ ഉണ്ടാക്കിയ പ്രസാദത്തിൻ്റെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തുമെന്നും അധിക‍ൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: