തിരുവനന്തപുരം: 19കാരിയെ കെ.എസ്.ആർ.ടി.സി ബസില്‍ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. വെള്ളനാട് സ്വദേശി, വെമ്ബായം തേക്കടയില്‍ വാടകയ്ക്ക് താമസിക്കുന്ന രതീഷ്കുമാർ (48) നെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച രാവിലെ 9നാണ് സംഭവം. നെടുമങ്ങാട്ടു നിന്ന് മുരുക്കുംപുഴയിലേക്ക് പോയ ബസ് പോത്തൻകോട് ബസ് സ്‌റ്റോപ്പില്‍ നിറുത്തി വിദ്യാർത്ഥി ഇറങ്ങുന്നതിനിടെയാണ് ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യാർത്ഥിനിയെ ഇയാള്‍ കടന്നുപിടിച്ചതായി പരാതിയില്‍ പറയുന്നു. പ്രദേശത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
രാവിലെ ജോലിക്ക് പോകുന്നതിനിടയിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. ഇന്നലെ വീണ്ടും രാവിലെ ജോലിക്ക് പോത്തൻകോട് എത്തിയപ്പോഴാണ് പൊലീസിന്റെ വലയിലായത്. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു