ന്യൂഡൽഹി: രാജ്യത്ത് വൻ ലഹരി വേട്ട.ഡല്‍ഹിയിലും പൂനയിലുമായി 2500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി.സിന്തറ്റിക് ഉത്തേജക മരുന്നായ മെഫെഡ്രോണ്‍ ആണ് പിടിച്ചെടുത്തത്.
രണ്ടു ദിവസങ്ങളിലായി നടന്ന പോലീസ് പരിശോധനയില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരില്‍ മൂന്ന് പേർ കൊറിയർ ജീവനക്കാരാണ്. ചോദ്യം ചെയ്യലില്‍ നിന്നും പുനെയിലെ ലഹരി മാഫിയാ തലവൻ ലളിത് പാട്ടീലിന് കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
ലഹരി വില്‍പ്പന നടത്തിയത് പൂനെയിലെ സംഭരണശാലകളില്‍ നിന്നും ഡല്‍ഹിയിലെ ഗോഡൗണുകളില്‍ എത്തിച്ചായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനുമുമ്ബേ 700 കിലോഗ്രാം മെഫെഡ്രോണ്‍ പൂനെയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം മൂന്ന് മയക്കുമരുന്ന് കടത്തുകാരും പിടിയിലായിരുന്നു. ഇവരില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഓപ്പറേഷൻ ആരംഭിച്ചത്. ഡല്‍ഹിയിലുള്ള ഹൗസ് ഖാസ് പ്രദേശത്തുള്ള ഗോഡൗണുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.