ബി.ജെ.പി കോട്ടയം ജില്ല കമ്മിറ്റി ഓഫീസില്‍ നടന്ന ലോക്സഭ ഇലക്ഷൻ മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബി.ജെ.പി ഇക്കുറി 10 സീറ്റിലെങ്കിലും ജയിക്കുമെന്നാണ് പ്രതീക്ഷ. കോട്ടയവും ഗോവയും തമ്മില്‍ വളരെയധികം സാമ്യമുണ്ട്. ഭൂപ്രകൃതിയിലും ഭക്ഷണക്കാര്യത്തിലും മാത്രമല്ല ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങള്‍ ഒരുമിച്ച് പാർക്കുന്ന ഇടം കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ ഡബിള്‍ എൻജിൻ സർക്കാറാണ് കേന്ദ്രത്തിലും ഗോവയിലുമായി പ്രവർത്തിക്കുന്നത്. 2012 മുതല്‍ സംസ്ഥാനത്തുണ്ടായ വികസനത്തിനെല്ലാം കാരണം ഇതാണ്. അത്തരത്തിലുള്ള വികസനം സാധ്യമാകാൻ കേരളീയരും പ്രത്യേകിച്ച് ന്യൂനപക്ഷാംഗങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണം. മോദിയുടെ ഗ്യാരന്‍റി ഉറപ്പുള്ള ഗ്യാരന്‍റിയാണ്. അതിന്‍റെ ഫലമാണ് ഇന്ത്യയിലെങ്ങും ദർശിക്കാനാകുന്നത്.- ഡോ.പ്രമോദ് സാവന്ത് പറഞ്ഞു.