Month: February 2024

  • Kerala

    കെഎസ്‌ആര്‍ടിസിക്ക് പുതിയ സിഎംഡി

    തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സിഎംഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു. ബിജു പ്രഭാകറിന്റെ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ജോയിന്റ് എംഡിയാണ് പ്രമോജ്. സ്വിഫ്റ്റ് സിഎംഡി ചുമതലയും പ്രമോജ് ശങ്കറിന് നല്‍കി. ഐഒഎഫ്‌എസ് ഉദ്യോഗസ്ഥനാണ്. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ബിജു പ്രഭാകര്‍ പദവിയില്‍ മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു.

    Read More »
  • Crime

    അഭിലാഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്; മദ്യപാനംസംബന്ധിച്ച് സത്യനാഥനുമായി തര്‍ക്കം

    കോഴിക്കോട്: സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി. സത്യനാഥന്റെ കൊലപാതകത്തില്‍ കീഴടങ്ങിയ ആള്‍ കുറ്റം സമ്മതിച്ചു. പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് കുറ്റകൃത്യത്തിന് പിന്നാലെ പോലീസില്‍ കീഴടങ്ങിയിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ജീവനെടുക്കാന്‍ മാത്രമുള്ള വ്യക്തിവൈരാഗ്യം എന്തായിരുന്നുവെന്ന് അറിയില്ലെന്ന് കൊയിലാണ്ടി എം.എല്‍.എ. കാനത്തില്‍ ജമീല പറഞ്ഞു. അഭിലാഷ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്ന് പുറത്താക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. പാലിയേറ്റീവ് കെയറിന്റെ വാഹനത്തില്‍ ജോലി ചെയ്യവെ മദ്യപിച്ച് ജോലിചെയ്തതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്ന് കേള്‍ക്കുന്നുണ്ട്. കൂടുതല്‍ അറിയില്ല. ജീവനെടുക്കേണ്ടുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനവും സത്യനാഥന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും കാനത്തില്‍ ജമീല പറഞ്ഞു. കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം 12 മണിയോടെ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോവും. വൈകീട്ട് ഏഴിനാണ് സംസ്‌കാരം. മൂന്നു മുതല്‍ അഞ്ചുവരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാവും. പെരുവട്ടൂരിനും മുത്താമ്പിക്കും ഇടയിലുള്ള ചെറിയപ്പുറം പരദേവതാ…

    Read More »
  • Kerala

    ഇരുപതു സീറ്റുകളിലും വൻഭൂരിപക്ഷത്തില്‍ ജയിക്കുക ലക്ഷ്യം: എം വി ഗോവിന്ദൻ

    തളിപ്പറമ്ബ്: ഇരുപതു സീറ്റുകളിലും വൻഭൂരിപക്ഷത്തോടെ ജയിക്കുകയെന്നതാണ് എല്‍ഡിഎഫ് ലക്ഷ്യമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം സ്ഥാനാർത്ഥികളെ 27നകം പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലും ഇല്ലെങ്കിലും അതൊന്നും എല്‍ഡിഎഫ് വിജയത്തെ ബാധിക്കാൻ പോകുന്നില്ല. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ വോട്ടുപിടിച്ചത്. ഇന്ന് അങ്ങനെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? -എം വി ഗോവിന്ദൻ ചോദിച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടിയല്ല ‘ഇന്ത്യ’ മുന്നണി മത്സരിക്കുന്നത്.ഓരോ സംസ്ഥാനത്തെയും മണ്ഡലത്തിലെയും സാഹചര്യം അനുസരിച്ച്‌ സ്ഥാനാർത്ഥികളെ നിർത്തി ബിജെപിയെ തോല്‍പ്പിക്കണമെന്നാണ് സിപിഐ എം നിലപാട്. 37 ശതമാനംമാത്രം വോട്ടാണ് ബിജെപിക്കുള്ളത്. 63 ശതമാനം വരുന്ന വിരുദ്ധവോട്ട് ഛിന്നഭിന്നമാകാതിരിക്കുകയാണ് വേണ്ടത്. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്ബോഴോ മറ്റു തീരുമാനങ്ങളെടുക്കുമ്ബോഴോ ആരുടെയും സമ്മർദത്തിന് വഴങ്ങുന്ന പാർട്ടിയല്ല സിപിഐ എം.- ഗോവിന്ദൻ പറഞ്ഞു.

    Read More »
  • India

    കാണാപ്പാഠം മറന്നേക്കൂ, പുസ്തകം നോക്കി പരീക്ഷ എഴുതാം! പരീക്ഷണവുമായി സി.ബി.എസ്.ഇ.

    ന്യൂഡല്‍ഹി: സിബിഎസ്ഇ അടുത്ത അധ്യയനവര്‍ഷം 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ‘ഓപ്പണ്‍ ബുക്ക് എക്‌സാം’ (ഒബിഇ) നടത്തുന്നു. നവംബര്‍ഡിസംബര്‍ മാസങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എന്നാല്‍, 10,12 ബോര്‍ഡ് പരീക്ഷകളില്‍ ഇതു നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 9, 10 ക്ലാസുകളില്‍ ഇംഗ്ലീഷ്, സയന്‍സ്, കണക്ക് എന്നീ വിഷയങ്ങളിലും 11, 12 ക്ലാസുകളില്‍ ഇംഗ്ലീഷ്, ബയോളജി, കണക്ക് എന്നീ വിഷയങ്ങളിലും ഇത്തരത്തില്‍ പരീക്ഷ നടത്താനുള്ള മാനദണ്ഡങ്ങള്‍ ജൂണില്‍ തയാറാക്കും. ഓപ്പണ്‍ ബുക്ക് പരീക്ഷയുടെ സാധ്യതകള്‍ പരിഗണിക്കണമെന്നു പുതിയ ദേശീയ കരിക്കുലം ഫ്രെയിംവര്‍ക്കില്‍ നിര്‍ദേശമുണ്ട്. തുടര്‍ന്ന് സിബിഎസ്ഇ കരിക്കുലം കമ്മിറ്റിയുടെ ശുപാര്‍ശയ്ക്കു ഡിസംബറില്‍ ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്ന സമയം, മൂല്യനിര്‍ണയത്തിന്റെ സാധ്യതകള്‍, സ്‌കൂളുകളുടെ വിലയിരുത്തല്‍ എന്നിവയെല്ലാം അറിയാനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്നത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഡല്‍ഹി സര്‍വകലാശാലയുടെ സഹായം തേടും. കോവിഡിനെത്തുടര്‍ന്ന് 2020’22…

    Read More »
  • NEWS

    ചരക്കുകപ്പല്‍ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം; മൂന്ന് പേരെ കാണാതായി

    ബീജിംഗ് : ചൈനീസ് നഗരമായ ഗ്വാംഗ്ഷൂവില്‍ ചരക്കുകപ്പല്‍ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. മൂന്ന് പേരെ കാണാതായി. പ്രാദേശിക സമയം പുലർച്ചെ 5.30നായിരുന്നു സംഭവം. പേള്‍ നദിയിലുണ്ടായിരുന്ന കപ്പല്‍ നിയന്ത്രണം തെറ്റി പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പാലത്തിന്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് വീണു. ഒരു യാത്രാ ബസ് അടക്കം അഞ്ച് വാഹനങ്ങളും നദിയിലേക്ക് വീണു.സംഭവത്തിൽ കപ്പലിന്റെ ക്യാപ്റ്റനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ മേഖലയിലെ ജലവിതരണവും ഇന്റർനെറ്റ് സർവീസും തടസപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. കപ്പലുകളുമായുള്ള കൂട്ടിയിടി ഒഴിവാക്കുന്നതടക്കമുള്ള സംവിധാനങ്ങളോട് കൂടി പാലം നവീകരിക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും ജോലികള്‍ പൂർത്തിയാക്കേണ്ട സമയപരിധി നീളുകയായിരുന്നു എന്നാണ് വിവരം.

    Read More »
  • LIFE

    ഒളിച്ചോടി കല്യാണം കഴിച്ച് നേരെ പോയത്… ഭാര്യ സദസിലിരുന്ന് ‘ആദ്യരാത്രി’ കണ്ടു!

    ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ശശാങ്കന്‍. കോമഡി സ്റ്റാര്‍സ്, സ്റ്റാര്‍ മാജിക്ക് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലെല്ലാം തിളങ്ങിയ ശശാങ്കന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ്. കോമഡി സ്റ്റാര്‍സ് ഷോയില്‍ ശശാങ്കന്‍ ചെയ്ത ആദ്യരാത്രി സ്‌കിറ്റ് വന്‍ വിജയമായിരുന്നു. അമൃത ടിവിയിലെ ‘പറയാം നേടാം’ എന്ന പരിപാടിയില്‍ പങ്കെടുക്കവേ താരം പങ്കിട്ട ചില വിശേഷങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ ആദ്യദിവസം തന്നെ ഭാര്യയുടെ മുന്നില്‍ ആദ്യരാത്രി അഭിനയിച്ചുകാണിച്ചു എന്നാണ് ഹാസ്യരൂപേണ ശശാങ്കന്‍ പറയുന്നത്. സാധാരണ എല്ലാവരും രഹസ്യമായി വെക്കുന്ന ഒരു കാര്യം താന്‍ പരസ്യമായി ചെയ്തുവെന്നും ശശാങ്കന്‍ പറയുന്നു. 2012 ലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. ഒരു ഷോപ്പില്‍ വെച്ചാണ് ആനിയെ കാണുന്നത്. എന്റെ സ്റ്റേജ് പ്രോഗ്രാം ഒന്നും ആനി കണ്ടിട്ടുണ്ടായിരുന്നില്ല. വിവാഹം നടക്കുന്ന ദിവസം അവളുമായി ആദ്യം എത്തിയത് എന്റെ പ്രോഗ്രാം നടക്കുന്ന സ്റ്റേജിലേക്കാണ്. അന്ന് ആദ്യരാത്രി സീനാണ് ഞാന്‍ അഭിനയിച്ചത്. ജീവിതത്തതില്‍ യഥാര്‍ത്ഥ ആദ്യരാത്രി നടക്കുന്ന ദിവസം അവള്‍…

    Read More »
  • India

    കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി; ബിആര്‍എസ് എംഎല്‍എ മരിച്ചു

    ഹൈദരാബാദ്  :തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു. എക്‌സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി സെക്കന്തരാബാദ് കന്റോണ്‍മെന്റ് എംഎല്‍എ ലസ്യ നന്ദിത (37) ആണ് മരിച്ചത്.ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.സംഗറെഡ്ഡി ജില്ലയിലെ പതഞ്ചെരുവിലെ ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം നടന്നത്. എസ് യുവിയില്‍ ലസ്യ നന്ദിത നഗരത്തിലേക്ക് മടങ്ങിവരുമ്ബോള്‍ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എക്‌സ്പ്രസ് വേയുടെ ഇടതുവശത്തുള്ള മെറ്റല്‍ ബാരിയറില്‍ ഇടിച്ചുകയറുകയായിരുന്നു. എംഎല്‍എ തത്ക്ഷണം തന്നെ മരിച്ചതായും പൊലീസ് പറയുന്നു.   മുന്‍ ബിആര്‍എസ് നേതാവ് ജി സായന്നയുടെ മകളാണ് നന്ദിത. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇവര്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

    Read More »
  • Kerala

    കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

    ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം.ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.  വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന ബസിലാണ് പൊടുന്നനെ തീ പടര്‍ന്നത്. മുന്‍വശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെ യാത്രക്കാരെ ഉടനെ പുറത്തിറക്കുകയായിരുന്നു. ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കായംകുളത്തുനിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

    Read More »
  • Local

    എട്ടാംമൈല്‍- മാളികപ്പടി – മീനടം റോഡ് നിര്‍മ്മാണോത്ഘാടനം

    കോട്ടയം: പ്രധാനമന്ത്രി ഗ്രാമസടക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റവും അധികം റോഡ് നിര്‍മ്മിച്ചത് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലാണെന്ന് തോമസ് ചാഴികാടന്‍ എംപി. മണ്ഡലത്തില്‍ 92.67 കിലോമീറ്റര്‍ റോഡാണ് പിഎംജിഎസ് വൈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് മറ്റ് മണ്ഡലങ്ങളെക്കാള്‍ 35ശതമാനത്തിലേറെ കൂടുതലാണെന്നും എംപി പറഞ്ഞു. പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാമ്പാടി, മീനടം പഞ്ചായത്തുകളിലെ എട്ടാംമൈല്‍ – പടിഞ്ഞാറ്റുകര – പറുതലമറ്റം – മുണ്ടിയാക്കല്‍ – മാളികപ്പടി – മീനടം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റോഡ് പുനര്‍ നിര്‍മ്മാണത്തിന് 3. 23 കോടി രൂപയാണ് ചിലവ്. 3.74 കിലോമീറ്റര്‍ റോഡാണ് നിര്‍മ്മിക്കുക. ചടങ്ങില്‍ മീനടം ഗ്രാമ പഞ്ചായത്തംഗം എബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ എന്‍ വിശ്വനാഥന്‍, ജോസഫ് ചാമക്കാല, അര്‍ജുന്‍ മോഹന്‍, പ്രസാദ് നാരായണന്‍, ജേക്കബ് വിസി, സന്തോഷ് വര്‍ക്കി എന്നിവര്‍ സംസാരിച്ചു.

    Read More »
  • Local

    രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് 92 പാലങ്ങള്‍: മന്ത്രി മുഹമ്മദ് റിയാസ്

    കോട്ടയം: രണ്ടര വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 92 പാലങ്ങള്‍ പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കടുത്തുരുത്തി – പാലാ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ചേര്‍പ്പുങ്കല്‍ – കൊഴുവനാല്‍ റോഡില്‍ മീനച്ചിലാറിന് കുറുകെ പുതുതായി നിര്‍മ്മിച്ച ചേര്‍പ്പുങ്കല്‍ പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷം കൊണ്ട് 100 പാലങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ മൂന്ന് വര്‍ഷം കൊണ്ട് തന്നെ ലക്ഷ്യത്തിനടുത്തെത്താന്‍ സര്‍ക്കാരിനായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി പാത 2025ല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പാരിഷ് ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായിരുന്നു. പല പ്രതിസന്ധികള്‍ ഉണ്ടായിട്ടും സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലൂടെയാണ് ചേര്‍പ്പുങ്കല്‍ സമാന്തര പാലം പൂര്‍ത്തിയാക്കാന്‍ സാധിച്ചെതെന്ന് മന്ത്രി പറഞ്ഞു. എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ. മാണി, എം.എല്‍.എമാരായ…

    Read More »
Back to top button
error: