സിപിഐ എം സ്ഥാനാർത്ഥികളെ 27നകം പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലും ഇല്ലെങ്കിലും അതൊന്നും എല്‍ഡിഎഫ് വിജയത്തെ ബാധിക്കാൻ പോകുന്നില്ല. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ വോട്ടുപിടിച്ചത്. ഇന്ന് അങ്ങനെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? -എം വി ഗോവിന്ദൻ ചോദിച്ചു.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടിയല്ല ‘ഇന്ത്യ’ മുന്നണി മത്സരിക്കുന്നത്.ഓരോ സംസ്ഥാനത്തെയും മണ്ഡലത്തിലെയും സാഹചര്യം അനുസരിച്ച് സ്ഥാനാർത്ഥികളെ നിർത്തി ബിജെപിയെ തോല്‍പ്പിക്കണമെന്നാണ് സിപിഐ എം നിലപാട്. 37 ശതമാനംമാത്രം വോട്ടാണ് ബിജെപിക്കുള്ളത്. 63 ശതമാനം വരുന്ന വിരുദ്ധവോട്ട് ഛിന്നഭിന്നമാകാതിരിക്കുകയാണ് വേണ്ടത്. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്ബോഴോ മറ്റു തീരുമാനങ്ങളെടുക്കുമ്ബോഴോ ആരുടെയും സമ്മർദത്തിന് വഴങ്ങുന്ന പാർട്ടിയല്ല സിപിഐ എം.- ഗോവിന്ദൻ പറഞ്ഞു.