ഹൈദരാബാദ് :തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു. എക്‌സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി സെക്കന്തരാബാദ് കന്റോണ്‍മെന്റ് എംഎല്‍എ ലസ്യ നന്ദിത (37) ആണ് മരിച്ചത്.ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.സംഗറെഡ്ഡി ജില്ലയിലെ പതഞ്ചെരുവിലെ ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം നടന്നത്. എസ് യുവിയില്‍ ലസ്യ നന്ദിത നഗരത്തിലേക്ക് മടങ്ങിവരുമ്ബോള്‍ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എക്‌സ്പ്രസ് വേയുടെ ഇടതുവശത്തുള്ള മെറ്റല്‍ ബാരിയറില്‍ ഇടിച്ചുകയറുകയായിരുന്നു. എംഎല്‍എ തത്ക്ഷണം തന്നെ മരിച്ചതായും പൊലീസ് പറയുന്നു.
മുന്‍ ബിആര്‍എസ് നേതാവ് ജി സായന്നയുടെ മകളാണ് നന്ദിത. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇവര്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.