KeralaNEWS

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ; അധ്യാപകര്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ സ്ഥലം മാറ്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തതോടെ അധ്യാപകര്‍ പ്രതിസന്ധിയില്‍. വിടുതല്‍ വാങ്ങിയ അധ്യാപകര്‍ക്ക് പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കാനോ നിലവിലെ സ്ഥാപനത്തില്‍ തുടരാനോ സാധിക്കില്ല. മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റം നടത്താനുള്ള സര്‍ക്കാര്‍ ശ്രമമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പ്രതിപക്ഷ സംഘടനകള്‍.

ഫെബ്രുവരി 16 നാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് വന്നത്. ഉത്തരവ് പ്രകാരം സ്ഥലം മാറ്റം ലഭിച്ച അധ്യാപകര്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിടുതല്‍ വാങ്ങുകയും ചെയ്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഉത്തരവെന്ന് കാണിച്ച് അധ്യാപകര്‍ നല്‍കിയ പരാതി പരിഗണിച്ച അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു. നേരത്തെ വിടുതല്‍ നേടിയ അധ്യാപകരാണ് പ്രതിസന്ധിയിലായത്.

Signature-ad

ഭരണാനുകൂല അധ്യാപക സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റം ഉത്തരവ് പുറപ്പെടുവിച്ചതാണ് അധ്യാപകരെ പ്രതിസന്ധിയിലാക്കിയതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.

Back to top button
error: