റാന്നി:ഓട്ടോറിക്ഷ വൈദ്യുത തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവര്‍ ഇടമുറി വലിയപതാല്‍ സ്വദേശി ചാക്കുരിക്കാട്ടില്‍ സന്തോഷ് (43), വലിയപതാലില്‍ വാടകയ്ക്ക് താമസിക്കുന്ന വാസുദേവന്‍ (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചേത്തയ്ക്കല്‍ – കൂത്താട്ടുകുളം എംഎല്‍എ റോഡില്‍ ബംഗ്ലാവുപടിയിലാണ് സംഭവം.
ഇറക്കം ഇറങ്ങി വന്ന ഓട്ടോറിക്ഷ വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത തൂണ്‍ രണ്ടായി ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുന്നിൽ തന്നെ പതിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് രണ്ടു പേരേയും ഉടന്‍തന്നെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.