Month: February 2024
-
Kerala
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി അനുവദിച്ചു; കേന്ദ്രം നൽകാനുള്ളത് 106 കോടി രൂപ
തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ച് കേരള സർക്കാർ. ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക അനുവദിച്ചത്. പദ്ധതിക്ക് സംസ്ഥാന വിഹിതമായി ഈവർഷം 122.57 കോടി രൂപ നൽകി. പോഷൺ അഭിയാൻ പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്.ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്.
Read More » -
Kerala
രോഗിയുമായി പോയ ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ചു; ടയർ കൊണ്ട് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്ക്
തിരുവനന്തപുരം: പള്ളിപ്പുറത്ത് രോഗിയുമായി പോയ ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ഊരി പോയ ടയർ കൊണ്ട് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലൻസിൻ്റെ ടയറാണ് ഊരി തെറിച്ചത്.ഊരിത്തെറിച്ച ടയർ അപ്പോൾ അതുവഴി കടന്നു പോയ സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് ചെന്നടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ യാത്രികൻ സ്കൂട്ടറടക്കം ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഇയാളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
India
ഗവ. സ്കൂളില്‍ അധ്യാപകൻ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി:സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ അധ്യാപകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓള്‍ഡ് സീമാപുരിയില്‍ ഗവ.ബോയ്സ് സീനിയർ സെക്കണ്ടറി സ്കൂളിലാണ് അധ്യാപകൻ തൂങ്ങിമരിച്ചത്. ഗാസിയാബാദിലെ ഷാലിമാർ ഗാർഡൻ സ്വദേശിയായ അശുതോഷ് എന്ന അധ്യാപകനാണ് മരിച്ചത്. അധ്യാപകന്റെ ബാഗില്‍ നിന്ന് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സാമ്ബത്തിക പരാധീനതകള്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും അതില്‍ മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പറയുന്നു. സംഭവ സ്ഥലത്ത് ജില്ലാ ക്രൈം സംഘമെത്തി പരിശോധന നടത്തി.
Read More » -
Kerala
മണപ്പുള്ളിക്കാവ് വേല: പ്രാദേശിക അവധി പ്രഖ്യാപിച്ചു
പാലക്കാട്: മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 29 ന് പാലക്കാട് താലൂക്ക് പരിധിയിലും ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24 ന് ഒറ്റപ്പാലം നഗരസഭ, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലും മണ്ണാര്‍ക്കാട് അരക്കുറിശ്ശി ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രം പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24 ന് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Read More » -
Careers
ബെൽജിയത്തിലും ഒഡേപെക് വഴി അവസരം
ഒഡേപെക് വഴി ബെൽജിയത്തിലേക്ക് നഴ്സിംഗ് മേഖലയിൽ നിരവധി ഒഴിവുകൾ. ജനറൽ നഴ്സിങ് വിഭാഗത്തിലും ബി എസ് സി നഴ്സുമാർക്കും അവസരമുണ്ട്. ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാനാകും. ഐ ഇ എൽ ടി എസിൽ 6 ബാന്റ് സ്കോർ നേടിയിരിക്കണം. അല്ലെങ്കിൽ ഒ ഇ ടിയിൽ സി പ്ലസോ അതിന് മുകളിലോ ലഭിക്കണം. തിരഞ്ഞെടക്കപ്പെടുന്നവർക്ക് സർക്കാർ ശമ്പള സ്കെയിലുകൾ അനുസരിച്ചുള്ള മികച്ച ശമ്പള പാക്കേജ് ലഭിക്കും. കൊച്ചിയിൽ വെച്ചുള്ള ഡച്ച് ഭാഷാ പരിശീലനവും ഒഡേപെക് ഒരുക്കും. പരിശീലന കാലയളവിൽ സ്റ്റൈപന്റ് ലഭിക്കും. ഫെബ്രുവരി 29 ആണ് അപേക്ഷിക്കാനള്ള അവസാന തീയതി. വിശദവിവരങ്ങൾക്ക് https://www.odepc.net/campaign/aurora ഫോൺ:7736496574.
Read More » -
Careers
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സിംഗ് ഒഴിവുകൾ; നിയമനം ഒഡപെക് വഴി
കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സുമാർക്ക് അവസരം. കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടത്തുന്നത്. ബി എസ് സി നഴ്സിങ് പൂർത്തിയാക്കിയ യുവതികൾക്കാണ് അവസരം. ഫെബ്രുവരി 27 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൊച്ചിയിൽ വെച്ചാണ് അഭിമുഖം നടത്തുക. അപേക്ഷകർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് (ഇപ്പോഴും ജോലി ചെയ്യുന്നവരായിരിക്കണം. ആറ് മാസത്തിൽ കൂടുതൽ തൊഴിൽ ചെയ്യാത്തവർക്ക് അപേക്ഷിക്കാനാകില്ല). ബി എം ടി, കാത്ത് ലാബ്,സി സി യു, ജനറൽ കാർഡിയാക്, ഐ സി യു, ഐ സി യു ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാന്റ്, മെഡിക്കൽ ആന്റ് സർജിക്കൽ, ന്യൂറോ സർജിക്കൽ,ഓങ്കോളജി, ഓപ്പറേഷൻ റൂം (OR), അല്ലെങ്കിൽ കാർഡിയാക്, അല്ലെങ്കിൽ ന്യൂറോ എന്നീ വകുപ്പുകളിലായിരിക്കും നിയമനം. 35 വയസാണ് ഉയർന്ന പ്രായപരിധി. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം. താമസ സൗകര്യം, വിമാനടിക്കറ്റ് എന്നിവ ലഭിക്കും. മെഡിക്കൽ ഇൻഷുറൻസും അനുവദിക്കും. ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ,കുറഞ്ഞത് 6…
Read More » -
Careers
സെന്‍ട്രല്‍ ബാങ്കില്‍ 3000 ഒഴിവുകള്‍ ;കേരളത്തിലും അവസരം
സെന്‍ട്രല്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ അപ്രൻ്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി ഉള്ളവർക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ അപ്രേൻറീസായി സെന്‍ട്രല്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ ആയി 2024 മാർച്ച് 06 വരെ അപേക്ഷിക്കാം.മൊത്തം 3000 ഒഴിവുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.centralbankofindia.co.in/en/recruitments
Read More » -
Kerala
ഈ വനിതാ ദിനം കെഎസ്‌ആര്‍ടിസിയ്‌ക്കൊപ്പം ; പാക്കേജുകള്‍ ഇങ്ങനെ
വനിതാ ദിനത്തില്‍ യാത്ര പ്ലാൻ ചെയ്യുന്ന വനിതകൾക്കു വേണ്ടി മികച്ച പാക്കേജുകളുമായി കെഎസ്‌ആർടിസി.കെഎസ്‌ആർടിസി ബസ് വാടകയ്‌ക്ക് എടുത്ത് പോകുന്നതിനുള്ള സൗകര്യമാണ് സജ്ജമാക്കിയിരിക്കുന്നത്. മാർച്ച് എട്ടിനാണ് ലോക വനിതാ ദിനം. ഈ ദിവസത്തില്‍ വനിതകള്‍ക്ക് മാത്രമായാണ് കെഎസ്‌ആർടിസി വിനോദ യാത്രകള്‍ ഒരുക്കിയിരിരക്കുന്നത്.ജനപ്രിയ വിനോദസഞ്ചാര റൂട്ടുകളിലേക്ക് പുറമെ വനിതാ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്കും ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ യാത്ര ചെയ്യാം. മാർച്ച് എട്ട് മുതല്‍ ഒരാഴ്ച സമയത്തേക്കാണ് വനിതകള്‍ ആവശ്യപ്പെടുന്ന ഇടങ്ങളിലേക്ക് യാത്ര പോകാൻ സാധിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന വിനോദ യാത്രകളില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. വണ്ടർലാ ട്രിപ്പ് വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ കെഎസ്‌ആർടിസി യൂണിറ്റുകളില്‍ നിന്നും വണ്ടർ ലായിലേക്ക് സ്പെഷ്യല്‍ സർവീസ് നടത്തുന്നു. വനിതാ ദിനത്തിന്റെ ഭാഗമായി കെഎസ്‌ആർടിസി പാക്കേജില്‍ വരുന്ന വനിതകള്‍ക്ക് നിരക്കിളവും നല്‍കിയിട്ടുണ്ട്. യാത്രയില്‍ പത്ത് വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളെയും ഒപ്പം കൂട്ടാവുന്നതാണ്. കൂടാതെ ആലപ്പുഴ കെഎസ്‌ആർടിസിയുടെ…
Read More » -
NEWS
തിരിച്ചടിച്ച് ഹൂതികൾ; ബ്രിട്ടീഷ് കപ്പല്‍ കത്തിനശിച്ചു
സൻഅ: എഡൻ കടലിടുക്കില്‍ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ബ്രിട്ടന്റെ കപ്പല്‍ കത്തിനശിച്ചു. രണ്ട് മിസൈലുകളാണ് ഹൂതികള്‍ തൊടുത്തുവിട്ടതെന്ന് ബ്രിട്ടീഷ് സൈന്യത്തിന്‍റെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്‍റർ അറിയിച്ചു. കഴിഞ്ഞ ദിവസം യമനിലെ ഹൂതികളുടെ കടലോര സൈനികതാവളം അമേരിക്ക തകർത്തിരുന്നു. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയുടെ വടക്കുപടിഞ്ഞാറുള്ള അല്‍-സലിഫ് ജില്ലയിലെ റാസ് ഇസ മേഖലയിലാണ് ആക്രമണമുണ്ടായത്.യു.എസ് യുദ്ധവിമാനങ്ങള്‍ ഹുദൈദയില്‍ ഇരുപത്തിയഞ്ചിലേറെ തവണ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്. അതേസമയം ഇസ്രായേലിലെ തുറമുഖ നഗരമായ ഏയ്‌ലാത്തിനു സമീപം ഹൂതികളുടെ മറ്റൊരാക്രമണം ഇസ്രയേല്‍ പരാജയപ്പെടുത്തി.ഹൂതികളുടെ ബാലിസ്റ്റിക് മിസൈലിനെ ഇസ്രയേല്‍ സൈന്യം ആകാശത്തുവച്ചുതന്നെ തകർക്കുകയായിരുന്നു. മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു ആക്രമണം ചെറുത്തതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ചെങ്കടലിലെ ഏയ്‌ലാത്ത് ഇസ്രയേലിന്‍റെ പ്രധാന തുറമുഖ നഗരമാണ്.
Read More » -
India
ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് -14 ; ആധാര്‍ കാര്‍ഡിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 14 ന് അവസാനിക്കും. മാര്‍ച്ച് 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. ഡിസംബര്‍ 15 നു അവസാനിക്കേണ്ട സൗജന്യ സമയപരിധിയാണ് മൂന്ന് മാസം കൂടി നീട്ടിയത്. ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം * https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക * MyAadhaar’ മെനുവില്‍ നിന്ന് ‘അപ്‌ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. * തുടര്‍ന്ന് ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈന്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. * ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും. * ‘പ്രൊസീഡ് ടു അപ്‌ഡേറ്റ് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. * നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക * രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് എത്തുന്ന ഒടിപി നല്‍കുക * വീണ്ടും ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ…
Read More »