തിരുവനന്തപുരം : സംസ്ഥാന ബി.ജെ.പി ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 27-ന് തിരുവനന്തപുരത്താണ് സമാപന സമ്മേളനം.
സെൻട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണിക്ക് നടക്കുന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും ഒരു മണിക്കൂർ സമയം അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം പദയാത്ര ആരംഭിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിലവിൽ പദയാത്രയിൽ നിന്നും വിട്ടുനിൽക്കുകയാണ്.സുരേന്ദ്രന്