ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്ബറുകള്‍ പരിവാഹൻ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തണം. വാഹന ഉടമകള്‍ക്ക് തന്നെ മൊബൈല്‍ നമ്ബറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റില്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വയം അപ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം വാഹന ഉടമകള്‍ക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈല്‍ അപ്‌ഡേഷൻ പൂർത്തീകരിക്കാം.
ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകള്‍ ഈ വർഷം ഫെബ്രുവരി 29 നുള്ളില്‍ മൊബൈല്‍ അപ്‌ഡേഷൻ പൂർത്തീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.
വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും ഡിജിറ്റൽപരമായി നടത്താൻ സാഹിയിക്കുന്ന ഒരു ആപ്പ് ആണ് എം പരിവാഹൻ. നമ്മുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റൽ ആയി സൂക്ഷിക്കാനും നമുക്ക് വന്നിരിക്കുന്ന ഫൈനുകളും മറ്റും തിരിച്ചറിയാനും ഇത് ഓൺലൈൻ ആയി അടയ്ക്കാനും സഹായിക്കുന്ന ഒരു ആപ്പ് കൂടിയാണ് ഇത്.
നിങ്ങൾക്ക് സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കിൽ നിങ്ങൾ ഈ ആപ്പ് ഇതുവരെ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യേണ്ടതാണ്. വാഹനവുമായി ബന്ധപ്പെട്ട നിരവധി സൗകര്യങ്ങൾ ഡിജിറ്റലായി ആസ്വദിക്കാൻ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കും.
അഡ്രസ് മാറ്റൽ, ആർസി ബുക്ക് പുതുക്കൽ, ലൈസൻസ് പുതുക്കൽ എന്നിങ്ങനെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഡിജിറ്റൽ ആയി ആസ്വദിക്കാൻ എം പരിവാഹൻ ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. രേഖകൾ ഡിജിറ്റൽ ആയി സൂക്ഷിക്കാനും ഈ ആപ്പ് സഹായിക്കുന്നതായിരിക്കും. എങ്ങനെയാണ് എം പരിവാഹൻ ആപ്പ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ എം പരിവാഹൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
ആപ്പിൽ ഇടതുവശത്ത് മുകളിൽ RC, DL എന്ന് രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതായിരിക്കും. Enter RC number to get details എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം ഇവിടെ വാഹനത്തിന്റെ നമ്പർ നൽകുക. സ്പെയ്സ് നല്‍കാതെ അക്ഷരങ്ങളും അക്കങ്ങളും തുടർച്ചയായിവേണം ടൈപ്പ് ചെയ്യാൻ. ശേഷം വലതുവശത്തെ സെർച്ച് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യണം. ഇപ്പോൾ നിങ്ങളുടെ വാഹത്തിന്റെ വിവരങ്ങൾ ഇവിടെ ദൃശ്യമാകുന്നതാണ്.
പിന്നീട് Add to Dashboard for Virtual RC എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഈ സമയത്ത് ലോഗിൻ ചെയ്യണോ എന്ന് ചോദിക്കുന്ന ഒരു പോപ്പ്അപ്പ് സന്ദേശം വരും ഇതിൽ യെസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം മൊബൈൽ നമ്പർ രേഖപ്പെടുത്താനുള്ള സ്ഥലം കാണാം. ഇത് ഇപ്പോൾ രജിസ്റ്റർ ചെയ്തവർക്കുള്ളതാണ്. താഴെ SignUp എന്ന ബട്ടണിൽ ടാപ്പ് ചെയ്യുക. ഇനി നമ്പർ നൽകി Continue ടാപ്പ് ചെയ്യുക.