പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
മേപ്പറമ്ബ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ (57) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
കോയമ്ബത്തൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് വരുമ്ബോഴാണ് ഇരുവാഹനങ്ങളും അപകടത്തില്‍പ്പെട്ടത്.ലോറിക്ക് പിന്നില്‍ കോഴി കയറ്റി വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.
പിക്കപ്പ് വാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വാഹനം പൊളിച്ചാണ് അഗ്‌നിരക്ഷാസേന മൂവരെയും പുറത്തെടുത്തത്.
അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.