KeralaNEWS

കോട്ടയത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിയങ്ങാനം കുളത്തിനാല്‍ ജോയിയുടെ മകൻ ജോഫില്‍ (19) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടുമണിയോടെ പാലാ- ഈരാറ്റുപേട്ട റൂട്ടില്‍ പനയ്ക്കപ്പാലത്താണ് അപകടം.

Signature-ad

ഡിഗ്രിക്ക് പഠിക്കുകയായിരുന്ന ജോഫില്‍ സമീപകാലത്ത് വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ് റോഡില്‍ കിടന്ന ജോഫിലിനെ നാട്ടുകാരാണ് ഭരണങ്ങാനത്തെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം പിന്നീട്.

Back to top button
error: