ലക്നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു.
ഇവരില്‍ 7 പേര്‍ കുട്ടികളാണ്.
ഹരിദ്വാറില്‍ തീര്‍ഥാടനം കഴിഞ്ഞ മടങ്ങിയ രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്.അമിതവേഗതയി
കാദര്‍ഗഞ്ച് ഘട്ടില്‍ ഗംഗാസ്‌നാനത്തിനായി പോകുകയായിരുന്നു സംഘം. രാവിലെയായിരുന്നു അപകടം. അതേസമയം 20 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ട്രോളിയില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ ആശ്രിതര്‍ക്ക്‌രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.