കഴിഞ്ഞ 23 ന് വൈകിട്ട് കട്ടപ്പനയിലാണ് സംഭവം. 60 ലക്ഷം രൂപയുടെ സ്വർണം വാങ്ങിച്ചു കൊടുക്കാം എന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വിളിച്ചുവരുത്തിയ സംഘം അഡ്വാൻസ് ആയി കൊണ്ടുവന്ന 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. എറണാകുളം ജില്ലയില്‍ ഇടക്കൊച്ചി വില്ലേജില്‍ പള്ളുരുത്തിക്കരയില്‍ ഡോക്ടർ ഗംഗാധരൻ റോഡില്‍ മാനുവേലില്‍ വീട്ടില്‍ അബ്ദുല്‍ റഹീം (55) എന്ന വ്യാപാരിയുടെയാണ് പണം നഷ്ടമായത്.
കോട്ടയം എരുമേലി സൗത്ത് ചേനപ്പാടി മാടപ്പാട്ട് സ്വദേശി പുതുപ്പറമ്ബില്‍ മുഹമ്മദ് ഷെരിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം തട്ടിയത്. പണം കൈക്കലാക്കിയ ശേഷം മുങ്ങിയ സംഘത്തെ പിന്നിട് പിടികൂടുകയായിരുന്നു.
സംഘാംഗങ്ങളായ മുണ്ടക്കയം ചാച്ചിക്കവല ആറ്റുപറമ്ബില്‍ ഷെഹിൻ (29) കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്ബില്‍ സിനാജ് (സിറാജ്-43), എന്നിവരെയാണ് പിടികൂടിയത്.
പ്രതികള്‍ കൊലപാതകം, വധശ്രമം, പിടിച്ചുപറി, സാമ്ബത്തിക തട്ടിപ്പുകളില്‍ പ്രതികളും, പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ആണെന്ന് അന്വേഷണം സംഘം പറഞ്ഞു.