Month: February 2024
-
Kerala
മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല; ചര്‍ച്ച തൃപ്തികരമെന്ന് കുഞ്ഞാലിക്കുട്ടി
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനുവേണ്ടി കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് മുസ്‌ലിം ലീഗ് അവകാശപ്പെട്ടെങ്കിലും, സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍, മുസ്‌ലിം ലീഗിനു മൂന്നാം സീറ്റ് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ട് അറിയിച്ചതായാണു സൂചന. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന നിര്‍ദേശം മുസ്‌ലിം ലീഗിനു മുന്‍പില്‍ കോണ്‍ഗ്രസ് വച്ചതായും റിപ്പോര്‍ട്ടുണ്ട്. രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദേശം ചൊവ്വാഴ്ചത്തെ ലീഗ് യോഗം ചര്‍ച്ച ചെയ്യും. രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചതെന്ന് യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കി. മുസ്‌ലിം ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശും പ്രതികരിച്ചു. കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ച തൃപ്തികരമെന്നായിരുന്നു യോഗത്തിനു പിന്നാലെ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഫെബ്രുവരി 27ന് പാണക്കാട് നേതൃയോഗം ചേര്‍ന്ന് യോഗതീരുമാനങ്ങള്‍ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കും. പാണക്കാട് സാദിഖലി ശിഹാബ്…
Read More » -
India
വലയിലാക്കിയ പുലിയെ ചവുട്ടി കൊന്ന് പോലീസുകാർ; സംഭവം ഉത്തർപ്രദേശിൽ
ലക്നൗ: വലയിലാക്കിയ പുലിയെ ചവുട്ടി കൊന്ന് പോലീസുകാർ. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. സംഭാലിലെ ദത്ര ഗ്രാമത്തിലെ ഒരു വീട്ടിനുള്ളില്‍ പുലി കയറുകയായിരുന്നു. ഇതോടെ വീട്ടുകാർ ഭയന്ന് ഓടി. ഇതിനിടെ പുലി കയറിയ മുറി പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി പുലിയെ വലയിട്ട് പിടിച്ചു. എന്നാല്‍, പുലി കുതറിമാറാൻ ശ്രമിച്ചതും പൊലീസുകാർ മുറിയിലുണ്ടായിരുന്ന കട്ടിൽ പുലിക്ക് മേലെയിട്ട് അതില്‍ കയറി നില്‍ക്കുകയായിരുന്നു. ഇതേ തുടർന്ന് പുലി ചാവുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
Read More » -
Kerala
ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു
അടൂർ: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി അടൂർ മലമേക്കര സ്വദേശിനിയിൽ നിന്ന് ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിൽ പെരിനാട് വില്ലേജിൽ വെള്ളിമൺ വിനോദ് ഭവനിൽ വിനോദ് ആണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി നൂറനാട് വില്ലേജിൽ ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം വീട്ടിൽ അയ്യപ്പദാസ് കുറുപ്പും മൂന്നാം പ്രതി ഇയാളുടെ സഹോദരൻ മുരുകദാസ് കുറുപ്പുമാണ് അറസ്റ്റിലായത്. 2021 മാർച്ചിൽ മുരുകദാസും അയ്യപ്പദാസും പരാതിക്കാരിക്ക് ഒന്നാം പ്രതി വിനോദ് ബാഹുലേയനെ പരിചയപ്പെടുത്തിയിരുന്നു. സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധങ്ങൾ ഉള്ളയാളാണെന്നും പൊതുപ്രവർത്തകൻ ആണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ സ്ഥാനാർത്ഥിയായിരുന്നെന്നും പറഞ്ഞാണ് പരിചയപ്പെടുത്തിയത്. മാത്രമല്ല, ഒരുപാട് പേർക്ക് ജോലി വാങ്ങി നൽകിയിട്ടുണ്ടെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്ന് പണം കൈപ്പറ്റി. അതിനുശേഷം വിനോദ് ബാഹുലേയൻ പരാതിക്കാരിക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ക്ലർക്കായി ജോലിയിൽ നിയമിച്ചുകൊണ്ടുള്ള വ്യാജ…
Read More » -
Kerala
ആന്റോ ആന്റണിയുടെ ‘ ബിജെപി പ്രേമം ‘ ; പത്തനംതിട്ടയില്‍ ഇടതുപക്ഷത്തിന് വീണ്ടും സാധ്യത വർധിച്ചു
പത്തനംതിട്ട: സി.പി.എം ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന ലോകസഭ മണ്ഡലമാണ് പത്തനംതിട്ട, സി. പി.എം കേന്ദ്ര കമ്മറ്റി അംഗമായ തോമസ് ഐസക്കിനെയാണ് ഈ ദൗത്യം പാർട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ, നിയമസഭാ മണ്ഡലങ്ങളും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. നിലവിലെ എംപി യുഡിഎഫിലെ ആന്റോ ആന്റണി നാലാം ഊഴം ലക്ഷ്യമിട്ടാണ് ഇത്തവണ രംഗത്തിറങ്ങുന്നത്. 2009-ല്‍ , മണ്ഡലം രൂപീകരിച്ചതു മുതല്‍… ആന്റോ ആന്റണിയെയാണ് പത്തനംതിട്ടക്കാർ ലോക്സഭയിലേക്ക് അയച്ചിരിക്കുന്നത്. 2014 ല്‍ പീലിപ്പോസ് തോമസിനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയ ആന്റോ ആന്റണി, 2019 ല്‍ ഇടതുപക്ഷ സ്ഥാനാർഥി വീണാ ജോർജിനെ പരാജയപ്പെടുത്തിയാണ് വിജയം ആവർത്തിച്ചിരുന്നത്. കഴിഞ്ഞ 15 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ആന്റോ ആന്റണിക്കെതിരെ , മണ്ഡലത്തില്‍ നിലനില്‍ക്കുന്ന വോട്ടർമാരുടെ അതൃപ്തിയിലാണ് സി.പി.എം പ്രതീക്ഷയർപ്പിക്കുന്നത്. അതിനിടെയാണ് ആന്റോ ആന്റണിയുടെ ബിജെപി പ്രേമം ഇന്നലെ പുറത്തു ചാടിയത്. കോണ്‍ഗ്രസിന്റെ ‘സമരാഗ്നി’ ജാഥയ്ക്ക്…
Read More » -
Kerala
കൊട്ടാരക്കര-ബംഗളൂരു ബസ് ബത്തേരി വഴി
സുൽത്താൻ ബത്തേരി: ബന്ദിപ്പൂർവഴിയുള്ള രാത്രിയാത്രാ പാസ് ലഭിച്ചതോടെ കൊട്ടാരക്കര-ബംഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസ് റൂട്ട് ബത്തേരി വഴിയാക്കി മാറ്റി. അതേസമയം ബംഗളൂരുവില്‍നിന്നുള്ള മടക്ക സർവിസ് മാനന്തവാടി വഴിയാണ്.തിരുവനന്തപുരം സ്കാനിയ ബസിന്റെ പാസാണ് കൊട്ടാരക്കര സർവിസിന് നല്‍കിയത്. ഉച്ചയ്ക്ക് 2.01ന് കൊട്ടാരക്കരയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40ന് ബംഗളൂരുവിലെത്തും. ബംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലില്‍നിന്ന് വൈകീട്ട് 4.16ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.45ന് കൊട്ടാരക്കരയിലെത്തും.
Read More » -
NEWS
ന്യൂയോർക്കിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ഹാർലെമിലുള്ള സെന്റ് നിക്കോളാസ് അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഫസീല്‍ ഖാൻ (27) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി. കൊളംബിയ ജേർണലിസം സ്‌കൂളില്‍ പഠനം പൂർത്തിയാക്കിയ ഫസീല്‍ ഖാൻ ഹെക്കിംഗർ റിപ്പോർട്ട് എന്ന മാദ്ധ്യമത്തില്‍ ഡാറ്റ ജേർണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. കൊളംബിയ സർവകലാശാലയിലെ ടീച്ചേർസ് കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഇലക്‌ട്രോണിക് ബൈക്കിലെ ലിഥിയം- അയോണ്‍ ബാറ്ററിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് ന്യൂയോർക്ക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തീപിടിത്തത്തിന് പിന്നാലെ ഫസീലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണപ്പെടുകയായിരുന്നു. അപ്പാർട്ട്‌മെന്റിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടർന്നത്. തുടർന്ന് ആളുകള്‍ ജനലുകളില്‍ നിന്നടക്കം ചാടി രക്ഷപ്പെടുകയായിരുന്നു. തീപടർന്നതോടെ കെട്ടിടത്തില്‍ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു.
Read More » -
Local
ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസിന് ഡോക്ടറേറ്റ്
കേരള സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ പിഎച്ച്ഡി നേടിയ ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ്. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് എന്‍ജിനിയറിങ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ ട്രസ്റ്റിയുമാണ്. ഭാര്യ: എസ്സാ മറിയം ജോസഫ് (അസിസ്റ്റന്റ് പ്രൊഫസര്‍, പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ്) മകള്‍: താരാ സൂസന്‍ കുര്യന്‍. മണര്‍കാട് കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പായുടെയും സാലമ്മ ആന്‍ഡ്രൂസിന്റെയും മകനാണ്.
Read More » -
Local
അമയന്നൂര്‍ ആറാട്ടുകടവില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കോട്ടയം: അയര്‍ക്കുന്നം പഞ്ചായത്തിലെ അമയന്നൂര്‍ ആറാട്ടുകടവില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു. എംപി ഫണ്ട് ചെറിയ പദ്ധതികള്‍ മുതല്‍ വലിയ പദ്ധതികള്‍ക്ക് വരെ വിനിയോഗിച്ചത് എല്ലാവര്‍ക്കും പ്രയോജനമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണെന്ന് എംപി പറഞ്ഞു. എംപി ഫണ്ടില്‍ നിന്നും 4.75 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇതോടൊപ്പം കോണ്‍ക്രീറ്റിങ് പൂര്‍ത്തീകരിച്ച അമയന്നൂര്‍-വടക്കേനട-ഇടയ്ക്കപ്പടി റോഡിന്റെ ഉദ്ഘാടനവും എംപി നിര്‍വഹിച്ചു. എംപി ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപയാണ് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. അമയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് വേഗം എത്താന്‍ സഹായിക്കുന്ന റോഡുകൂടിയാണിത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീജിത്ത് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. കേരള ലാന്റ് ഡവലപ്മെന്റ് കോര്‍പറേഷന്‍ അംഗം ജോസഫ് ചാമക്കാല, ഇപി പത്മനാഭന്‍, ജോസ് കൊറ്റം, ജോസ് കുടകശേരി, ശാന്തി പ്രഭാത, ജോസ് ചൂരനാട്ട്, റെജിമോന്‍ ജേക്കബ്, റെനി വള്ളിക്കുന്നേല്‍,ജിജോ വരിക്കമുണ്ട, ജോമോന്‍ വയലില്‍, അഖില്‍ കുഴിവേലി, അഭിലാഷ് ടികെ, വിന്‍സ്…
Read More » -
Kerala
കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ബസില്‍ പാന്റ്‌സും ഷര്‍ട്ടും ധരിക്കാം, ഓവര്‍കോട്ട് നിര്‍ബന്ധം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍മാര്‍ക്ക് യൂണിഫോം ചുരിദാര്‍ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി. താല്‍പര്യമുള്ളവര്‍ക്ക് പാന്റ്‌സും ഷര്‍ട്ടും ധരിക്കാം. എന്നാല്‍ ഓവര്‍ കോട്ട് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ചപ്പോള്‍ വനിതകള്‍ക്ക് ചുരിദാറും ഓവര്‍കോട്ടുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബസില്‍ ജോലി ചെയ്യുമ്പോള്‍ ചുരിദാറിനെക്കാള്‍ പാന്റ്‌സും ഷര്‍ട്ടുമാണ് സൗകര്യമെന്ന് ചൂണ്ടികാട്ടി കുറച്ചു ജീവനക്കാര്‍ സിഎംഡിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂണിഫോമില്‍ ലിം?ഗസമത്വം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. കാക്കി നിറത്തിലാണ് പുതിയ യൂണിഫോം.
Read More »
