ലക്നൗ: വലയിലാക്കിയ പുലിയെ ചവുട്ടി കൊന്ന് പോലീസുകാർ. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം.
സംഭാലിലെ ദത്ര ഗ്രാമത്തിലെ ഒരു വീട്ടിനുള്ളില്‍ പുലി കയറുകയായിരുന്നു. ഇതോടെ വീട്ടുകാർ ഭയന്ന് ഓടി. ഇതിനിടെ പുലി കയറിയ മുറി പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി പുലിയെ വലയിട്ട് പിടിച്ചു. എന്നാല്‍, പുലി കുതറിമാറാൻ ശ്രമിച്ചതും പൊലീസുകാർ മുറിയിലുണ്ടായിരുന്ന കട്ടിൽ പുലിക്ക് മേലെയിട്ട് അതില്‍ കയറി നില്‍ക്കുകയായിരുന്നു. ഇതേ തുടർന്ന് പുലി ചാവുകയും ചെയ്തു.
ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.