Month: February 2024

  • India

    മോദിജി ചതിച്ചാശാനേ!!! പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഉച്ചവിരുന്നിന് ക്ഷണിച്ച ബിഎസ്പി എംപി ബിജെപിയില്‍

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അംബേദകര്‍ നഗറില്‍ നിന്നുള്ള ബിഎസ്പി എം.പി റിതേഷ് പാണ്ഡെ (42) ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് കന്റീനില്‍വച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് എംപിമാരില്‍ ഒരാളാണ് റിതേഷ്. ബിഎസ്പിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്ന് വ്യക്തമാക്കുന്ന രാജിക്കത്ത് റിതേഷ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചിരുന്നു. പാര്‍ട്ടിയോഗങ്ങള്‍ക്കു തന്നെ വിളിക്കുന്നില്ലെന്നും ബിഎസ്പി നേതാവ് മായാവതിയെ കാണാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും റിതേഷ് രാജിക്കത്തില്‍ ആരോപിച്ചു. വൈകാരികമായി ബുദ്ധിമുട്ടുണ്ടെങ്കിലും തന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് വ്യക്തമായതിനാലാണ് രാജിയെന്നും റിതേഷ് പറഞ്ഞു. അതേസമയം, റിതേഷിനു മറുപടിയുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തി. മണ്ഡലത്തില്‍ ജനങ്ങള്‍ക്കുവേണ്ടി സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കരുതുന്നതെങ്കില്‍ ആത്മപരിശോധന നടത്തണമെന്ന് മായാവതി ചൂണ്ടിക്കാട്ടി. സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കായി ചുറ്റിക്കറങ്ങുകയും നിഷേധാത്മക ചര്‍ച്ചകളുടെ ഭാഗമാകുകയും ചെയ്താല്‍ ലോക്‌സഭയിലേക്കു ടിക്കറ്റ് നല്‍കുക സാധ്യമല്ലെന്നും മായാവതി കുറിച്ചു. ബിഎസ്പി ഇത്തവണ റിതേഷിന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്ന് ഉറപ്പായതിനാലാണ് പാര്‍ട്ടി വിട്ടതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

    Read More »
  • Kerala

    മന്നത്ത് പത്മനാഭനെക്കുറിച്ചുള്ള ദേശാഭിമാനി ലേഖനത്തിനെതിരെ സുകുമാരന്‍ നായര്‍

    തിരുവനന്തപുരം: മന്നത്ത് പത്മനാഭനെക്കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മന്നത്ത് പത്മനാഭന്‍ വിമോചന സമരത്തില്‍ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ‘അറിവിലൂന്നിയ പരിഷ്‌കര്‍ത്താവ്’ എന്ന തലക്കെട്ടില്‍ ഡോ. കെ.എസ്. രവികുമാര്‍ എഴുതിയ ലേഖനത്തിനെതിരെയാണ് സുകുമാരന്‍ നായര്‍ രംഗത്തുവന്നത്. മന്നത്തിനെ അന്നും ഇന്നും വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച പാര്‍ട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിന് പിന്നില്‍. ദുഷ്പ്രചാരണങ്ങളാല്‍ നായര്‍ സമുദായവും എന്‍.എസ്.എസും തളരില്ല. ഏതറ്റം വരെ പോകാനും മടിയില്ല. വോട്ട് ബാങ്കിന്റെ പേരില്‍ സവര്‍ണ – അവര്‍ണ ചേരിതിരിവുണ്ടാക്കാനാണ് ശ്രമം. മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നതിനാല്‍ നായര്‍ സമുദായം രക്ഷപ്പെട്ടെന്നും മന്നം സമാധി യോഗത്തില്‍ ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ”പില്‍ക്കാലത്ത് അദ്ദേഹം സ്വീകരിച്ച ചില രാഷ്ട്രീയ നിലപാടുകളും വിമോചനസമരത്തിലെ നേതൃത്വവും അദ്ദേഹത്തിന്റെ നവോത്ഥാന നായകന്‍ എന്ന വ്യക്തിത്വത്തില്‍ നിഴല്‍വീഴ്ത്തുന്നവയായിരുന്നു” എന്ന ലേഖനത്തിലെ പരാമര്‍ശം സത്യത്തിന് നിരക്കുന്നതല്ല. ഇത് ചില രാഷ്ട്രീയക്കാരുടെ അഭിപ്രായം മാത്രമായിട്ടേ കാണുന്നുള്ളൂ. മന്നത്ത് പത്മനാഭന്‍ വിമോചനസമരത്തില്‍ പങ്കെടുത്തത്…

    Read More »
  • Crime

    കുണ്ടറയില്‍ സ്ഥാനാര്‍ത്ഥി, ഉന്നത ബന്ധങ്ങള്‍! ജോലി വാഗ്ദാനംചെയ്ത് ഒന്‍പത് ലക്ഷം തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി അടൂര്‍ മലമേക്കര സ്വദേശിനിയില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ രണ്ടും മൂന്നും പ്രതികളായ നൂറനാട് വില്ലേജില്‍ ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം അയ്യപ്പദാസ് കുറുപ്പും സഹോദരന്‍ മുരുകദാസ് കുറുപ്പുമാണ് 2021 മാര്‍ച്ചില്‍ പരാതിക്കാരിക്ക് വിനോദ് ബാഹുലേയനെ പരിചയപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. കൊല്ലം വെള്ളിമണ്‍ വിനോദ് ഭവനില്‍ വിനോദ് ആണ് കേസിലെ ഒന്നാം പ്രതി. കേസില്‍ ഇതുവരെ മൂന്ന് പ്രതികളെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഉന്നത ബന്ധങ്ങള്‍ ഉള്ളയാളാണെന്നും പൊതുപ്രവര്‍ത്തകന്‍ ആണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നെന്നും പറഞ്ഞാണ് രണ്ടും മൂന്നും പ്രതികള്‍ പരാതിക്കാരിയെ വിനോദിനെ പരിചയപ്പെടുത്തിയത്. മാത്രമല്ല, ഒരുപാട് പേര്‍ക്ക് ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയില്‍ നിന്ന് പണം കൈപ്പറ്റി. അതിനുശേഷം വിനോദ് ബാഹുലേയന്‍ പരാതിക്കാരിക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലര്‍ക്കായി…

    Read More »
  • Crime

    വിദ്യാര്‍ഥിനിയുടെ ദേഹത്ത് തട്ടിയത് ചോദ്യംചെയ്തു; കരണത്തടിച്ചും കത്തിവീശിയും യുവാക്കളുടെ പരാക്രമം

    ഇടുക്കി: നഗരമധ്യത്തിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാര്‍ഥിനിയെ അപമാനിക്കുകയും കരണത്തടിക്കുകയും ചെയ്തതായി പരാതി. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ക്കും മര്‍ദനമേറ്റു. നാലു പേര്‍ക്കെതിരെ കേസെടുത്തതായി തൊടുപുഴ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെ തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം. മൂവാറ്റുപുഴയിലെ കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തൊടുപുഴയില്‍ വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇവരില്‍ വിദ്യാര്‍ഥിനിയും മൂന്ന് സഹപാഠികളും മങ്ങാട്ടുകവലയിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തി. റസ്റ്ററന്റിലുണ്ടായിരുന്ന നാലു യുവാക്കളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് തട്ടി. പെണ്‍കുട്ടി പ്രതികരിച്ചതോടെ യുവാക്കള്‍ അസഭ്യം പറഞ്ഞെന്നും കരണത്തടിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവാക്കളില്‍ ഒരാള്‍ കത്തി വീശിയപ്പോള്‍ ഒരു വിദ്യാര്‍ഥിയുടെ മൂക്കിനു മുറിവേല്‍ക്കുകയും ചെയ്തു. പ്രതികളില്‍ ഒരാള്‍ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ട ഗുണ്ടയും കാപ്പ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞയാളാണെന്നും സൂചനയുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

    Read More »
  • Kerala

    ഡൽഹിയിൽ നഴ്സായ മലയാളി യുവാവ് മരിച്ചു

    കോട്ടയം: ഡൽഹിയിൽ നഴ്സായ മലയാളി യുവാവ് മരിച്ചു.കുറവിലങ്ങാട് തൊട്ടുവാ പുളി നിൽക്കുംതടത്തിൽ (കൊനാട് )എബി ദാസ് (38) ആണ് മരിച്ചത്. രോഗബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ :മായ സൗദിയിൽ സ്റ്റാഫ് നേഴ്സ് ആണ്.

    Read More »
  • Kerala

    വാഹനങ്ങളിൽ ഡ്രൈവർ പുകവലിച്ചാൽ ലൈസൻസ്  സസ്പെൻഡ് ചെയ്യപ്പെടാവുന്ന കുറ്റമാണ്: മോട്ടോർ വാഹനവകുപ്പ് 

    ഡ്രൈവിംഗ് വേളകളിൽ വാഹനങ്ങളിൽ ഇരുന്നു പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം  മാത്രമല്ല വലിയ റോഡപകടങ്ങൾക്കു കൂടിയാണ് വഴിതെളിക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങളിൽ പുകവലി പാടില്ല എന്നബോർഡ് വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധന വേളകളിൽ ഉദ്യോഗസ്ഥർ ഉറപ്പുവരുത്താറുണ്ട്.  പബ്ലിക് സർവീസ് വാഹനങ്ങളിൽ ഡ്രൈവർ പുകവലിച്ചാൽ ലൈസൻസ്  സസ്പെൻഡ് ചെയ്യപ്പെടാവുന്ന കുറ്റമാണ്  വാഹനത്തിൽ  ലഹരിവസ്തുക്കളുടെ ഉപയോഗം  നിരോധിക്കുന്നതുമായി  ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ  ഡ്രൈവർമാർ കൃത്യമായി പാലിക്കേണ്ടതും മറ്റ് തൊഴിലാളികളോ,യാത്രക്കാരോ  ഉണ്ടെങ്കിൽ അവരും ഇത് പാലിക്കുന്നുണ്ടെന്ന്   ഉറപ്പുവരുത്തേണ്ടതുമാണ്.  വേനൽ വരവായതോടെ അന്തരീക്ഷവും പരിസരവും ചൂടുമൂലം ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉള്ളത്. അതികഠിനമായ ഉഷ്ണം മൂലം   വാഹനങ്ങൾ ചൂടായിരിക്കുന്ന ഈ സമയത്ത് ചെറിയൊരു തീപ്പൊരി പോലും ഒരാപത്തിലേക്കുളള എളുപ്പവഴിയാകാം. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ട ഡ്രൈവർമാരുടെ ചെറിയ ഒരശ്രദ്ധ പോലും വൻ ദുരന്തങ്ങൾക്ക് കാരണമാകും.  ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഉപയോഗശേഷം പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികൾ മൂലം നിരത്തിലുള്ള മറ്റേതെങ്കിലും വാഹനങ്ങളിൽ നിന്നും പെട്രോൾ, ഗ്യാസ് മുതലായവ ലീക്കായിട്ടുണ്ടെങ്കിൽ…

    Read More »
  • Kerala

    തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ  പ്രതികളെ തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ചു

    തിരുവല്ല : തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളെ തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ചു.  പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ തൃശ്ശൂർ അന്തിക്കാട് സ്വദേശികളായ അതുൽ, അജിൽ,ഇവർക്ക് സഹായം ചെയ്തു നൽകിയ അന്തിക്കാട് സ്വദേശിയായ ജയരാജ് എന്നിവരെയാണ് ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവല്ലയിൽ എത്തിച്ചത്.  തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ ഇവർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അതുൽ ഇന്ന് പുലർച്ചെ നാലുമണിയോടെ പെൺകുട്ടിയെ തിരുവല്ല പോലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം മുങ്ങുകയായിരുന്നു. ഇയാളെ കെഎസ്ആർടിസി ബസ്സിൽ പോകും വഴി മൂവാറ്റുപുഴയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി അതിലുമായി സൗഹൃദത്തിൽ ആയതെന്ന് പോലീസ് പറഞ്ഞു. സൈബർ സെല്ലിൻ്റെ സഹായത്തോടെ പോലീസ് നടത്തിയ അതിവിദഗ്ധമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കക്കം പ്രതികൾ വലയിലായത്. പിടിയിലായ പ്രതികൾ മൂവരും എംഡിഎംഎ അടക്കമുള്ള ലഹരി മാഫിയയുടെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.  തിരുവല്ല ഡിവൈഎസ്പി എസ് അഷാദിൻ്റെ നിർദേശ പ്രകാരം  എസ്എച്ച്ഒ…

    Read More »
  • NEWS

    ജി-മെയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ? മറുപടിയുമായി ഗൂഗിള്‍

    ന്യൂയോര്‍ക്ക്: ഓഗസ്റ്റ് മുതല്‍ ജിമെയില്‍ സേവനം നിര്‍ത്തലാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഗൂഗിള്‍. ഇമെയില്‍ സേവനമായ ജിമെയില്‍ തങ്ങള്‍ അടച്ചുപൂട്ടുന്നില്ലെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. ജി-മെയില്‍ സേവനം ഗൂഗിള്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 2024 ഓഗസ്റ്റ് ഒന്നിന് ജി-മെയില്‍ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കുമെന്ന് ഈ സ്‌ക്രീന്‍ഷോട്ടില്‍ പറഞ്ഞിരുന്നത്. എക്സിലും ടിക് ടോക്കിലുമെല്ലാം വ്യാപകമായി ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടു. ‘ജി- മെയില്‍ ഇവിടെ തന്നെയുണ്ടാവും’ എന്ന് ഗൂഗിള്‍ പറഞ്ഞു. അതേസമയം ജിമെയിലിന്റെ എച്ച്ടിഎംഎല്‍ പതിപ്പ് ഈ വര്‍ഷം നിര്‍ത്തലാക്കിയിട്ടുണ്ട്. നെറ്റ് വര്‍ക്ക് കുറഞ്ഞ ഇടങ്ങളില്‍ ഇമെയില്‍ സേവനം ലഭ്യമാക്കുന്നതിനാണ് എച്ച്ടിഎംഎല്‍ വേര്‍ഷന്‍ ഉപയോഗിച്ചിരുന്നത്. ഇന്റര്‍നെറ്റ് ലോകത്തെ നമ്മുടെ പ്രധാനപ്പെട്ട വിലാസമാണ് മെയില്‍ ഐ.ഡികള്‍. അതില്‍ പ്രധാനപ്പെട്ടതും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ഗൂഗിള്‍ മെയില്‍ അഥവാ ജിമെയില്‍. അതേസമയം മെയില്‍ സംവിധാനം ‘എക്‌സ്‌മെയില്‍’ ഉടന്‍ ആരംഭിക്കുമെന്ന് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്…

    Read More »
  • Kerala

    ഇടിമുഴങ്ങുന്ന പോലെ ശബ്ദം; ബുള്ളറ്റില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരെ നടപടി

    കൊച്ചി: ബുള്ളറ്റിന്റെ ശബ്ദം കൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ പേരാണ് വാഹനവകുപ്പിന്റെ വലയില്‍ വീണത്. 7000 രൂപ പിഴ ചുമത്തിയ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സൈലന്‍സറുകള്‍ മാറ്റി ആര്‍ടി ഓഫീസില്‍ വാഹനവുമായി ഹാജരാകാനും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹനനിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. മലിനീകരണ നിയന്ത്രണം സംബന്ധിച്ച് ഭാരത് സ്റ്റേജ്-4 ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ മിക്ക കൂട്ടിച്ചേര്‍ക്കലുകളും.ശബ്ദം കൂട്ടാനായി പുകക്കുഴലിലെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ അഴിച്ചുമാറ്റുന്നത് ഗുരുതരമായ മലിനീകരണമാണുണ്ടാക്കുക. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുക മാത്രമാണ് പലരുടെയും ആവശ്യം. എന്നാല്‍ ഇവ ശബ്ദ- വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. സാധാരണഗതിയില്‍ 92 ഡെസിബല്‍ വരെ ശബ്ദമേ ബൈക്കുകള്‍ക്കും ബുള്ളറ്റുകള്‍ക്കും പാടുള്ളൂ. എന്നാല്‍ ഇത്തരം ബുള്ളറ്റുകളില്‍ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.  

    Read More »
  • NEWS

    അമ്പയറെ അസഭ്യം പറഞ്ഞു; ശ്രീലങ്കന്‍ നായകന് വിലക്ക്

    ന്യൂഡല്‍ഹി: അമ്പയറെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വനിന്ദു ഹസരങ്കയ്ക്ക് വിലക്ക്. രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്കേര്‍പ്പെടുത്തുന്നതായി രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. അറിയിച്ചു. ശ്രീലങ്ക – അഫ്ഗാനിസ്താന്‍ ടി20 മത്സരത്തിനിടെ സ്‌ക്വയര്‍ ലെഗ് അമ്പയറായ ലിന്‍ഡന്‍ ഹാനിബലിനെതിരേ അസഭ്യം പറയുകയായിരുന്നു. അഫ്ഗാനിസ്താനെതിരേ അവസാന മൂന്ന് പന്തില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്നു. ഈ ഘട്ടത്തില്‍ അഫ്ഗാന്‍ താരം വഫാദര്‍ മോമന്ദ് ഫുള്‍ടോസ് എറിഞ്ഞു. ക്രീസിലുള്ള കമിന്തു മെന്‍ഡിസിന്റെ അരക്കെട്ടിന് ഉയരത്തിലായിരുന്നു പന്ത് വന്നത്. ഇതോടെ പന്ത് നോബോളാണെന്ന് വാദിച്ച് ഹസരങ്ക രംഗത്തുവന്നു. ഇത് അനുവദിക്കാതിരുന്നതോടെ ഹസരങ്ക അമ്പയര്‍ക്കെതിരേ അസഭ്യം പറയുകയായിരുന്നു. മത്സരത്തില്‍ ശ്രീലങ്ക മൂന്ന് റണ്‍സിന് തോറ്റു. ‘രാജ്യാന്തര ക്രിക്കറ്റ് മത്സരത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണത്. അരക്കെട്ടോട് ചേര്‍ന്നാണെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ, പന്ത് വളരെ ഉയരത്തിലാണ് എത്തിയത്. അല്പംകൂടി ഉയരത്തിലായിരുന്നെങ്കില്‍ അത് ബാറ്ററുടെ തലയില്‍ പതിക്കുമായിരുന്നു. അമ്പയര്‍ രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനായ ആളല്ല, മറ്റൊരു ജോലി കണ്ടെത്തുന്നതാണ് നല്ലത്’,…

    Read More »
Back to top button
error: