Month: February 2024
-
Kerala
കേരളത്തിൽ ഭൂഗർഭ ജലവിതാനം താഴുന്നു; അതീവ ഗുരുതര മുന്നറിയിപ്പില്‍ കാസര്‍കോടും പാലക്കാടും മലപ്പുറവും
തിരുവനന്തപുരം: കേരളം വരള്‍ച്ചയുടെ പിടിയിലെന്ന് മുന്നറിയിപ്പ്. ഭൂജലവിതാനം 2023ൽ 13 അടി ആയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പത്തിന് താഴെയാണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്താകെയുള്ള 152 ബ്ളോക്കുകളില്‍ ജലവിതാനം മാനദണ്ഡമാക്കി കേന്ദ്ര ഭൂജല ബോർഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ അതീവ ഗുരുതര വിഭാഗത്തില്‍ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തി. കാസർകോട്, ചിറ്റൂർ, മലമ്ബുഴ എന്നിവയാണവ. ഭാഗിക ഗുരുതര വിഭാഗത്തില്‍ 30 ബ്ലോക്കുകളുണ്ട്. അതില്‍ എട്ടും മലപ്പുറത്താണ്. മലപ്പുറം, കൊണ്ടോട്ടി, കുറ്റിപ്പുറം, തിരൂരങ്ങാടി, തിരൂർ, വേങ്ങര, താനൂർ, മങ്കട എന്നിവയാണ് ഭാഗിക ഗുരുതര വിഭാഗത്തില്‍പ്പെട്ടത്. അതേസമയം മലപ്പുറത്തെ അരീക്കോട്, കാളികാവ്, നിലമ്ബൂർ, പെരിന്തല്‍മണ്ണ, പെരുമ്ബടപ്പ്, പൊന്നാനി, വണ്ടൂർ ബ്ലോക്കുകള്‍ സുരക്ഷിത വിഭാഗത്തിലുമാണ്. സുരക്ഷിത ജില്ലകള്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് ഭാഗിക ഗുരുതര ബ്ലോക്കുകള്‍ മലപ്പുറം – 8 തിരുവനന്തപുരം – 6 തൃശൂർ – 3 കോഴിക്കോട് – 3 കണ്ണൂർ – 3 കൊല്ലം – 2 ഇടുക്കി…
Read More » -
India
എന്താണ് എ.ടി.എം ക്ലോണിംഗ്..? അക്കൗണ്ടിലെ പണം എങ്ങനെ കവർന്നെടുക്കും, എടിഎം തട്ടിപ്പിനെക്കുറിച്ച് വിശദമായി അറിയുക
എ.ടി.എം ഉപയോഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വർധിച്ചുവരികയാണ്. അത്തരത്തിലൊരു നൂതന തട്ടിപ്പാണ് എടിഎം ക്ലോണിംഗ്. കണ്ണിറുക്കുന്ന നേരം കൊണ്ട് കബളിപ്പിക്കപ്പെട്ട് ലക്ഷക്കണക്കിന് രൂപയാണ് ഉപയോക്താവിന് നഷ്ടമാവുക. സൈബർ ക്രൈം വിദഗ്ധർ എടിഎം മെഷീനിൽ ക്യാമറയും മറ്റും ഒളിപ്പിച്ചുവെക്കുന്നു. ഇതിലൂടെ നമ്മുടെ കാർഡ് വിവരങ്ങളും പാസ്‌വേഡും അടക്കമുള്ള വിവരങ്ങൾ അവർക്ക് ലഭിക്കുന്നു. ഇതിനുശേഷം, തട്ടിപ്പുകാർ ഈ കാർഡിൻ്റെ എല്ലാ വിശദാംശങ്ങളും കംപ്യൂട്ടർ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ശൂന്യമായ കാർഡിൽ രേഖപ്പെടുത്തി ഡ്യൂപ്ലിക്കേറ്റ് കാർഡ് തയ്യാറാക്കി ഇതുവഴി അക്കൗണ്ടിലെ മുഴുവൻ പണവും പിൻവലിക്കുന്നു. എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കുമ്പോൾ കാർഡ് ഉടമ എല്ലായ്‌പ്പോഴും മെഷീനിൽ കാർഡ് ഇടുന്ന സ്ഥലം പരിശോധിക്കണം. ഈ സ്ഥലത്താണ് തട്ടിപ്പുകാർ പ്രത്യേക ഉപകരണങ്ങൾ സ്ഥാപിക്കാറുള്ളത്. മാഗ്‌സ്‌ട്രൈപ്പ് കാർഡുകൾക്ക് പകരം ഇഎംവി ചിപ്പ് അധിഷ്‌ഠിത കാർഡുകൾ മാത്രം ഉപയോഗിക്കുക. എടിഎമ്മിൽ പാസ്‌വേഡ് നൽകുമ്പോൾ അത് കൈകൊണ്ട് മറയ്ക്കുക. പൊതുസ്ഥലത്ത് കാർഡ് ഉപയോഗിക്കുമ്പോൾ, ക്യാമറകൾ ഇൻസ്റ്റാൾ…
Read More » -
Sports
സന്തോഷ് ട്രോഫിയിൽ മേഘാലയയോട് സമനില വഴങ്ങി കേരളം (1–1)
ഇറ്റാനഗർ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ നിർണായക മത്സരത്തിൽ മേഘാലയയോട് സമനില വഴങ്ങി കേരളം. ആദ്യ പകുതിയിൽ 1–0ന് മുന്നിട്ടുനിന്ന കേരളം രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയാണ് സമനില വഴങ്ങിയത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ നരേഷ് ഭാഗ്യനാഥനാണ് കേരളത്തിനായി ഗോൾ നേടിയത്. റിസ്‌വാനലി നൽകിയ പാസ് നരേഷ് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയിൽ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 76-ാം മിനിറ്റില്‍ ശരത് പ്രശാന്ത് ഷീന്‍ സ്റ്റീവന്‍സനെ വീഴ്ത്തിയതിന് മേഘാലയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി ഗോൾ കീപ്പർ അസ്ഹര്‍ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് വലയിലെത്തുകയായിരുന്നു. ഇതോടെ സ്കോർ 1-1 സമനിലയിലായി. ഇതോടെ ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാമതാണ് കേരളം.ഗോവയാണ് കേരളത്തെ കഴിഞ്ഞ കളിയിൽ തോൽപ്പിച്ചത്.
Read More » -
Sports
ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്; ജയം രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം
കൊച്ചി: തങ്ങളെ എഴുതി തള്ളാനാവില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ച് വുകുമാനോവിച്ചും സംഘവും. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തിൽ ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.ആദ്യ പകുതിയില്‍ ഗോവ രണ്ടടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ നാലടിച്ച് ബ്ലാസ്റ്റേഴ്സ് തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. ഡിസംബറിലെ ഐഎസ്‌എൽ ഇടവേളയ്ക്ക് ശേഷം ലീഗില്‍ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. പ്രധാന താരങ്ങള്‍ പരിക്കേറ്റ് പുറത്തായതായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് വിനയായത്. എന്നാല്‍ ഗോവയ്ക്കെതിരായ ഇന്നത്തെ ജയത്തോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താൻ ടീമിനായി. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനും സംഘത്തിനും തുടക്കത്തില്‍ തിരിച്ചടിയേറ്റു.ഏഴാം മിനിറ്റില്‍ ഗോവ വലകുലുക്കിയതോടെ വുകുമാനോവിച്ചും സംഘവും ഞെട്ടി. ഗോവയ്ക്കായി റോളിങ് ബോർജസാണ് ഗോളടിച്ചത്. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ശക്തമാക്കിയെങ്കിലും 17-ാം മിനിറ്റില്‍ ഗോവ രണ്ടാം തവണയും ലക്ഷ്യം കണ്ടു. ഇത്തവണ മുഹമ്മദ് യാസിറാണ് ബ്ലാസ്റ്റേഴ്സിന് പ്രഹരമേല്‍പ്പിച്ചത്.…
Read More » -
Kerala
മകന്‍ എറിഞ്ഞ കല്ല് കൊണ്ട് ഹോം നേഴ്സ് മരിച്ചു
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഹോം നേഴ്‌സ് മരിച്ചത് മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ടാണെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് മകനായ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് ഹോം നേഴ്സായ അമ്മിണി ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു. ഇവരുടെ വീട്ടില്‍ കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധുക്കളെത്തിയിരുന്നു. വീട്ടുകാരോട് പ്രകോപനമായി പെരുമാറിയ മണികണ്ഠന്‍ കൈയില്‍കിട്ടിയതെല്ലാം വലിച്ചെറിയുകയായിരുന്നു.ഇതിനിടയില്‍ കല്ല് എറിഞ്ഞപ്പോഴാണ് അമ്മണിയുടെ തലയില്‍ കൊണ്ടത്. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണികണ്ഠന്‍ പിടിയിലാവുന്നത്.
Read More » -
Kerala
ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റിലേക്ക് തെന്നിവീണ് യുവാവിന് ദാരുണാന്ത്യം
തൃശൂർ: ബന്ധുവീട്ടില്‍ ഉത്സവത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാര്യാട്ടുകര മാടമ്ബിക്കാട്ടില്‍ എംജെ നിതിന്‍(30) ആണ് മരിച്ചത്. പുല്ലഴി വടക്കുംമുറിയില്‍ കാവടി കാണാനായി എത്തിയതായിരുന്നു നിതിന്‍. മെബൈല്‍ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറിന്റെ സംരക്ഷണ ഭിത്തിയില്‍ കൈകുത്തിയതോടെ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് നിതിനെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും സമാന സംഭവം നടന്നിരുന്നു.നേമം പുന്നമംഗലം ഭാസ്കരാലയത്തില്‍ രാഹുല്‍ കൃഷ്ണ എന്ന ചന്തു (26) ആണ് സംരക്ഷണഭിത്തി കെട്ടാത്ത കിണറ്റില്‍ വീണു മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിച്ചുകൊണ്ട് മുറ്റത്തുകൂടി നടക്കുന്നതിനിടയിൽ കിണറ്റില്‍ വീഴുകയായിരൂന്നു. അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Kerala
കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം
തൃശൂർ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കുണ്ടന്നൂർ തലശ്ശേരി പാതയില്‍ ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മലപ്പുറത്ത് നിന്ന് വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപ്രതീക്ഷിതമായി വഹനത്തിന്റെ മുന്നിലേക്ക് പന്നി ചാടുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തോട്ടിൽ കുടുങ്ങിയ കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് പൊക്കിയെടുത്തത്. കാറിന്റെ മുൻവശം പൂർണ്ണമായിതകർന്നിട്ടുണ്ട്. പ്രദേശത്ത് കാട്ടു പന്നി ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Read More » -
India
ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി
കോയമ്ബത്തൂർ: കൗണ്ടംപാളയം ജവഹർ നഗറില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഗണേശൻ (65), ഭാര്യ വിമല (55), മകള്‍ ദിയ ഗായത്രി (25) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി കൗണ്ടംപാളയം പോലീസ് പറഞ്ഞു. കേക്കില്‍ വിഷം പുരട്ടി കഴിച്ചതാണെന്നും പോലീസ് പറയുന്നു. ഒരു വർഷം മുമ്ബ് വിവാഹിതയായ ദിയ ഗായത്രിയും ഭർത്താവും തമ്മില്‍ തെറ്റിപ്പിരിഞ്ഞിരുന്നു. ഇതോടെ കുറച്ചു ദിവസമായി ദിയ വീട്ടുകാർക്ക് ഒപ്പമാണ് താമസിക്കുന്നത്. ഇതിലുള്ള മനോവിഷമമാവാം മരണത്തിന് കാരണമെന്ന് സൂചനയുണ്ട്. കഴിഞ്ഞദിവസം ഗണേശന്റെ സഹോദരൻ പലതവണ ഫോണ്‍ ചെയ്തിട്ടും എടുക്കാത്തതിനെത്തുടർന്ന് നേരിട്ട് വീട്ടില്‍ വന്നപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Read More » -
India
ഉത്തർപ്രദേശിലെ പടക്കശാലയില്‍ സ്ഫോടനം; 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
ലക്നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ ഭാരവാരിയിലെ പടക്ക ശാലയില്‍ സ്ഫോടനം. അപകടത്തില്‍ 5 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി തൊഴിലാളികള്‍ പടക്കശാലക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Read More » -
Kerala
മത്സരയോട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. മലപ്പുറം കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപമാണ് സംഭവം അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് -പാലക്കാട് റൂട്ടിലെ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയാണ് അപകടം. വലതുവശം ചേര്‍ന്ന് പോവുകയായിരുന്ന ബസിനേ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ കയറി. ബസ് വളക്കാനുള്ള ശ്രമത്തിനിടെ മറിഞ്ഞു. രാവിലെ റോഡില്‍ വലിയ തിരക്കില്ലാഞ്ഞത് വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ നിസ്സാര പരിക്കേറ്റ യാത്രക്കാര്‍ ചികിത്സ തേടി. അപകടത്തെ തുടര്‍ന്ന് അല്‍പനേരം നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായി. സംഭവത്തെക്കുറിച്ച് കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.
Read More »