Month: February 2024

  • Kerala

    ആശാ വര്‍ക്കര്‍മാരുടെ പ്രതിഫഫലം 1,000 രൂപ വര്‍ധിപ്പിച്ചു; ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍

    തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രതിഫഫലം 1,000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന. 26,125 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു. മുമ്പ് 6,000 രൂപയായിരുന്നു ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം. പുതിയ വര്‍ധനവോടെ 7,000 രൂപയായി ഉയരും. പ്രതിഫലം പൂര്‍ണമായും സംസ്ഥാന സര്‍ക്കാറാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് 2,000 രൂപയാണ് ഇന്‍സെന്റീവായി നല്‍കുന്നത്.

    Read More »
  • Crime

    പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണം; സിപിഎം കൗണ്‍സിലര്‍ക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന നിലപാടില്‍ പൊലീസ്

    കോട്ടയം: പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണത്തില്‍ സിപിഎം കൗണ്‍സിലര്‍ക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന നിലപാടില്‍ പൊലീസ്. മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രം ആവശ്യമെങ്കില്‍ കേസ് എടുക്കുമെന്നാണ് പൊലീസ് നിലപാട്. അതേസമയം വിഷയം മാണി ഗ്രൂപ്പ് വഷളാക്കിയതില്‍ സിപിഎം നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ക്ഷമ വേണം സമയമെടുക്കുമെന്നാണ് സിപിഎം കൗണ്‍സിലര്‍ക്കെതിരെ പരാതി നല്‍കിയ മാണി ഗ്രൂപ്പ് കൗണ്‍സിലറോട് ഇതാണ് പാലാ പൊലീസ് പറയുന്നത്. മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരങ്കുഴിയുടെ എയര്‍പോഡ് മോഷണം പോയത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. അപ്പോള്‍ തന്നെ ചീരങ്കുഴി പൊലീസില്‍ പരാതി നല്കിയിരുന്നെങ്കിലും ആദ്യ പരാതിയില്‍ സിപിഎം നേതാവ് ബിനു പുളിക്കക്കണ്ടത്തിന്റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നല്‍കിയ രണ്ടാമത്തെ പരാതിയിലാണ് സിപിഎം നേതാവിന്റെ പേരുള്ളത്. ഈ വൈരുധ്യത്തെ കുറിച്ചാണ് പ്രധാനമായും പൊലീസിന്റെ പ്രാഥമിക അന്വേഷണം. എന്നാല്‍ തെളിവുകള്‍ സമാഹരിക്കാനാണ് ആദ്യ പരാതിയില്‍ സിപിഎം നേതാവിന്റെ പേര് പറയാതിരുന്നതെന്നാണ് മാണി ഗ്രൂപ്പ് കൗണ്‍സിലറുടെ വിശദീകരണം. വിഷയത്തില്‍…

    Read More »
  • Kerala

    പെരുന്നാള്‍ ആഘോഷത്തിനിടെ പടക്കംവീണ് അപകടം; ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

    തൃശ്ശൂര്‍: പള്ളിപ്പെരുന്നാളിന്റെ അമ്പാഘോഷത്തിനിടെ പടക്കംവീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം മൂലെക്കുടിയില്‍ ദിവാകരന്റെ മകന്‍ ശ്രീകാന്ത് (24) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശ്രീകാന്ത്. ജനുവരി 27-ന് വൈകിട്ട് 5.45 ഓടെ ആയിരുന്നു അപകടം. പരിയാരം സെയ്ന്റ് ജോര്‍ജസ് പള്ളിയിലെ അമ്പ് ആഘോഷത്തിന്റെ ഭാഗമായി അങ്ങാടി കപ്പേളക്ക് മുന്‍വശത്തുവെച്ച് പടക്കം പൊട്ടിച്ചപ്പോഴായിരുന്നു അപകടം. പടക്കം തെറിച്ചുവീണ് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം ശ്രീകാന്ത് ബൈക്കിലിരിക്കുന്നുണ്ടായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകാനിക്കെ ശനിയാഴ്ച രാവിലെ 8.30-ഓടെയായിരുന്നു മരണം. പെരുന്നാളാഘോഷത്തിന് ഇറച്ചിവാങ്ങാന്‍ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു. സുഹൃത്ത് കടയില്‍ കയറിയ സമയത്തായിരുന്നു അപകടം. വെല്‍ഡിങ് തൊഴിലാളിയാണ്. അമ്മ: ഇന്ദിര. സഹോദരന്‍: ശ്രീക്കുട്ടന്‍.      

    Read More »
  • Kerala

    രാഹുലിന്റെ യാത്ര ബംഗാളില്‍; സഹകരിച്ച് സിപിഎം

    കൊല്‍ക്കത്ത: അവസരവാദികളായ നേതാക്കള്‍ പാര്‍ട്ടിവിട്ടു പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെയും അടുത്തിടെ മഹാരാഷ്ട്രയില്‍ പാര്‍ട്ടി വിട്ട മിലിന്ദ് ദേവ്‌റയെയും പേരെടുത്തു പറഞ്ഞാണ് രാഹുല്‍ ആക്രമിച്ചത്. ന്യായ് യാത്രയുടെ ഭാഗമായി ബംഗാളിലെ പാര്‍ട്ടിയുടെ ഡിജിറ്റല്‍ സംഘത്തോട് സംസാരിക്കുകയായിരുന്നു രാഹുല്‍. അതിനിടെ ഭാരത് ജോഡ!!ോ ന്യായ് യാത്ര പലയിടത്തും രാഹുലിന്റെ അപരനാണ് നടത്തുന്നതെന്ന ആരോപണം അസം മുഖ്യമന്ത്രി ഹിമന്ത ആവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധി നടത്തുന്ന യാത്ര ബംഗാളിലെ മുര്‍ഷിദാബാദിലെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നുവെങ്കിലും സിപിഎം യാത്രയോട് സഹകരിക്കുന്നുണ്ട്. ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും കേന്ദ്ര കമ്മിറ്റിയംഗം സുജന്‍ ചക്രവര്‍ത്തിയും യാത്രയുടെ ഒപ്പമുണ്ട്.

    Read More »
  • NEWS

    ടാക്സി കൂലി ചെലവായത് 3500 രൂപ, അക്കാദമി തന്നത് 2400; വില മനസ്സിലാക്കിത്തന്നതിനു നന്ദിയെന്ന് ചുള്ളിക്കാട്

    കൊച്ചി: കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്. എന്റെ വില എന്ന തലക്കെട്ടില്‍ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എഴുത്തുകാരി എച്ച്മുക്കുട്ടിയാണ് ചുള്ളിക്കാടിന്റെ കുറിപ്പ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. കുറിപ്പ് ഇങ്ങനെ: എന്റെ വില. ബാലചന്ദ്രന്‍ ചുള്ളിക്കാട് കേരളജനത എനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30012024). കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ അന്താരാഷ്ട്ര സാഹിത്യോല്‍സവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. അന്‍പതു വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.…

    Read More »
  • India

    ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ച 160 ല്‍ 129 േപരും ജയിച്ചു; നേട്ടം ആവര്‍ത്തിക്കാതെ നഗരസഭാ തെരഞ്ഞെടുപ്പ്

    ചെന്നൈ: താരപദവിയില്‍ ജ്വലിച്ചുനില്‍ക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയത്തിലിറങ്ങാനുള്ള വിജയ്യുടെ തീരുമാനം തമിഴ്‌നാടിന്റെ തിരഞ്ഞെടുപ്പു ചിത്രത്തില്‍ നാടകീയമാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. എം.ജി.ആറിന്റെയും ജയലളിതയുടെയും കാലം പിന്നിട്ട് സിനിമാ രാഷ്ട്രീയത്തിന്റെ പ്രതാപം വീണ്ടെടുക്കാന്‍ വിജയ്ക്ക് കഴിയുമോ എന്നറിയാന്‍ പക്ഷേ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടിവരും. എം.കെ. സ്റ്റാലിന്റെ കീഴില്‍ സര്‍വശക്തരായിനില്‍ക്കുന്ന ഡി.എം.കെയും ശക്തി വീണ്ടെടുക്കാന്‍ പണിപ്പെടുന്ന അണ്ണാ ഡി.എം.കെയും മൂന്നാംമുന്നണിക്കു ശ്രമിക്കുന്ന ബി.ജെ.പിയുമായി സംസ്ഥാനരാഷ്ട്രീയത്തില്‍ ബഹുകോണമത്സരത്തിന് വഴിതെളിഞ്ഞിരിക്കേയാണ് പുതിയൊരു പാര്‍ട്ടികൂടി രംഗത്തുവരുന്നത്. വിജയുടെ ‘തമിഴക വെട്രി കഴകം’ ആരുമായൊക്കെയാണ് സഖ്യമുണ്ടാക്കുകയെന്നത് സംസ്ഥാനരാഷ്ട്രീയത്തില്‍ പുതിയസമവാക്യങ്ങള്‍ രചിക്കും. ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ആര്‍ക്കെങ്കിലും പിന്തുണ നല്‍കുകയോ ചെയ്യില്ലെന്ന് വിജയ് വ്യക്തമാക്കിയ സാഹചര്യത്തില്‍ അതിനുള്ള കരുനീക്കങ്ങള്‍ക്ക് രണ്ടുവര്‍ഷം സമയം ലഭിക്കും. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നിലവിലുള്ള താരസംഘടനകളില്‍ ഏറ്റവും ശക്തമാണ് വിജയ് മക്കള്‍ ഇയക്കം. പുതിയ കക്ഷിയിലേക്ക് മൊബൈല്‍ ആപ്പ് വഴി അംഗങ്ങളെ ചേര്‍ക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ അടിത്തറ ഈ സംഘടനതന്നെയായിരിക്കും. എം.ജി.ആറിന്റെ ആരാധക സംഘടനയ്ക്കു സമാനമാണ് ഇതെന്നു പറയുന്നുണ്ടെങ്കിലും…

    Read More »
  • Crime

    തര്‍ക്കം പരിഹരിക്കാനെത്തി പൊലീസ് സ്റ്റേഷനിലെത്തി; ശിവസേനാ നേതാവിനെ വെടിവച്ച് ബിജെപി എംഎല്‍എ

    മുംബൈ: ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്റ്റേഷനില്‍വച്ച് ശിവസേന (ഷിന്‍ഡെ വിഭാഗം) നേതാവിനുനേരെ വെടിയുതിര്‍ത്ത് ബിജെപി എംഎല്‍എ. കല്യാണ്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ഗണപത് ഗയ്ക്വാദ് സംഭവത്തേത്തുടര്‍ന്ന് അറസ്റ്റിലായി. ശിവസേനാ നേതാവ് മഹേഷ് ഗയ്ക്വാദിനും മറ്റൊരാള്‍ക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഉല്‍ഹാസ്‌നഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. വെടിയേറ്റ മഹേഷ് ഗയ്ക്വാദിന്റെ ശരീരത്തില്‍നിന്ന് അഞ്ച് ബുള്ളറ്റുകള്‍ പുറത്തെടുത്തതായാണു വിവരം. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം, വെടിയുതിര്‍ത്തത് സ്വയരക്ഷയ്ക്കാണെന്നും മകനെ ആക്രമിക്കാന്‍ മഹേഷ് ശ്രമിച്ചെന്നും അറസ്റ്റിലായ ഗണപത് ഗയ്ക്വാദ് പറഞ്ഞു. മഹേഷ് ഗയ്ക്വാദ് ഭൂമി അനധികൃതമായി പിടിച്ചെടുക്കുകയാണെന്നു കാണിച്ചാണ് ബിജെപി എംഎല്‍എ ഗണപത് ഗയ്ക്വാദ് പരാതിയുമായെത്തിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയാണ് ഗണപത് നിറയൊഴിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന പ്രതികരിച്ചു. ഭരണകക്ഷികളായ രണ്ടു വിഭാഗക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നും സര്‍ക്കാരിന്റെ ‘ഇരട്ട എന്‍ജിന്‍’ തകരാറായെന്നും ഉദ്ധവ് വിഭാഗം പറഞ്ഞു. കല്യാണ്‍…

    Read More »
  • India

    സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി; തന്ത്രങ്ങളൊരുക്കി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച

    ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഒരുങ്ങി പുതിയ മുഖ്യമന്ത്രി ചംപെയ് സോറന്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങളാണ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ആസൂത്രണം ചെയ്യുന്നത്. അതേസമയം ഇ.ഡിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമം ഹേമന്ത് സോറനും ശക്തമാക്കി. ജെ.എം.എമ്മിന്റെ സീത സോറന്‍, ലോബിന്‍ ഹെംബ്രോം, ചമ്ര ലിന്‍ഡ, രാംദാസ് സോറന്‍ എന്നിവരാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ മുഖ്യമന്ത്രിക്ക് എതിരെ പട നയിക്കുന്നത്. ഇവരെ അടര്‍ത്തിമാറ്റി ഭരണമുന്നണിയുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഭരണമാറ്റം ഉണ്ടാകില്ല എങ്കിലും ഈ എം.എല്‍.എമാരെ ഉപയോഗിച്ച് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്കുള്ളില്‍ കലാപം സൃഷ്ടിക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. എന്നാല്‍, ഈ നീക്കത്തിന് തടയിടാനാണ് കോണ്‍ഗ്രസും ജെ.എം.എമ്മും ചേര്‍ന്ന ഭരണ മുന്നണിയുടെ നീക്കം. പുതുതായി ചുമതലയേറ്റ ഝാര്‍ഖണ്ഡിന്റെ കടുവയെന്നറിയപ്പെടുന്ന മുഖ്യമന്ത്രി ചംപെയ് സോറനെ ചൊല്ലിയുള്ള തര്‍ക്കം അദ്ദേഹത്തെ തന്നെ വെച്ച് പരിഹരിക്കാന്‍ സാധിക്കും എന്നാണ് ഭരണമുന്നണി കണക്കുകൂട്ടുന്നത്. പാര്‍ട്ടിക്കുള്ളിലെ വിമത സ്വരം ബി.ജെ.പിക്ക് അവസരം കൊടുക്കാത്ത വിധം…

    Read More »
  • Crime

    പൂനത്തിന്റെ മരണം സത്യമോ മിഥ്യയോ; കുടുംബാംഗങ്ങളും അപ്രത്യക്ഷര്‍!

    മുംബൈ: സിനിമാ-മോഡലിങ് രംഗത്തുള്ളവര്‍ വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നത് പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്ത കേട്ടാണ്. എന്നാല്‍, പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാന്‍കഴിഞ്ഞില്ല. 32 വയസ്സുള്ള പൂനത്തിന്റെ വിയോഗമറിയിക്കുന്ന പോസ്റ്റ് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന്, ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം വാര്‍ത്തയാക്കി. ഭൂരിഭാഗം മാധ്യമങ്ങളുടെയും വാര്‍ത്തയ്ക്ക് അടിസ്ഥാനം ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ്. പൂനത്തിന്റെ വിയോഗവാര്‍ത്ത, അവരുടെ മാനേജര്‍ നികിത ശര്‍മ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബോളിവുഡിലെ താരങ്ങളായ കങ്കണ റണൗട്ട് മുതല്‍ ചെറുതും വലുതുമായ ഒട്ടേറെപ്പേര്‍ വിയോഗത്തില്‍ അനുശോചിച്ചു. രാത്രി വൈകി പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും അവര്‍ ആടിയ നാടകമാണിതെന്നുമുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളില്‍ വന്നു. വാര്‍ത്താ ഏജന്‍സികളും ഇവര്‍ മരിച്ചെന്ന വാര്‍ത്ത നല്‍കിയിരുന്നു. ഗര്‍ഭാശയമുഖത്തെ അര്‍ബുദമാണ് മരണകാരണമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഈ രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29 വരെ പോസ്റ്റ്‌ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂര്‍ണ ആരോഗ്യവതിയായാണ്…

    Read More »
  • India

    ടിപ്പുവിന്റെ ഛായാചിത്രത്തില്‍ ചെരിപ്പുമാല; റായ്ച്ചൂരില്‍ യുവാവ് അറസ്റ്റില്‍

    ബംഗളൂരു: റായ്ച്ചൂരിലെ സിരിവാരയില്‍ ടിപ്പു സുല്‍ത്താന്റെ ഛായാചിത്രത്തില്‍ ചെരിപ്പുമാലയിട്ട് അപമാനിച്ചെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിരിവാര സ്വദേശി ആകാശ് തല്‍വാറാണ് (23) അറസ്റ്റിലായത്. ജനുവരി 31നാണ് സംഭവം. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമുദായാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നതിനെ പിന്നാലെ പൊലീസ് 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവസ്ഥലത്തിനു സമീപത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആകാശ് ഉള്‍പ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

    Read More »
Back to top button
error: