Month: February 2024
-
India
ഇല്ലാ ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു… മരണ വാര്‍ത്ത അടിച്ചിറക്കിയത് പൂനം തന്നെ, ലക്ഷ്യം കാന്‍സര്‍ അവബോധമെന്ന് വിശദീകരണം
ന്യൂഡല്‍ഹി: തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും പൂനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ”എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കി ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്‍ക്കും മാപ്പ്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ” സിനിമാ-മോഡലിങ് രംഗത്തുള്ളവര്‍ വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നത് പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്ത കേട്ടാണ്. എന്നാല്‍, പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാന്‍കഴിഞ്ഞില്ല. തുടര്‍ന്ന് മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കി. പൂനത്തിന്റെ വിയോഗവാര്‍ത്ത, അവരുടെ മാനേജര്‍ നികിത ശര്‍മ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബോളിവുഡിലെ താരങ്ങളായ കങ്കണ…
Read More » -
India
ഭര്‍ത്താവിന്റെ സാമ്പത്തികനില മനസിലാക്കാതെ ഭാര്യ; വിവാഹമോചനം അനുവദിച്ച് കോടതി
ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ സാമ്പത്തിക പരിധിയിലല്ലാത്ത വിചിത്രമായ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഭര്‍ത്താവില്‍ സമ്മര്‍ദം ചെലുത്തുന്നത് വിവാഹ മോചനത്തിന് കാരണമാകുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഏതൊരു ദാമ്പത്യ ജീവിതത്തിലും സംതൃപ്തിയും സമാധാനവും പ്രധാന ഘടകമാണെന്നും ഇത്തരം കാര്യങ്ങള്‍ മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഇരുവര്‍ക്കും വിവാഹ മോചനവും കോടതി അനുവദിച്ചു. ഒരാളുടെ സാമ്പത്തിക പരിമിതികളെക്കുറിച്ച് ഭാര്യ നിരന്തരം ഓര്‍മ്മപ്പെടുത്തരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ്, ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ഒരാള്‍ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും ശ്രദ്ധാലുവായിരിക്കണമെന്നും കോടതി പറഞ്ഞു. വിവാഹമോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യ നല്‍കിയ അപ്പീലാണ് ബെഞ്ച് തള്ളിയത്. ഭര്‍ത്താവിനോടുള്ള പെരുമാറ്റത്തെക്കുറിച്ച് കോടതിയില്‍ വ്യക്തമാക്കിയതോടെ വിവാഹമോചനം ശരിവെക്കുകയായിരുന്നു.
Read More » -
Crime
അമ്മയുടെ പരിചരണത്തില്‍ അതൃപ്തി; 40-കാരിയെ 17-കാരനായ മകന്‍ തലയ്ക്കടിച്ച് കൊന്നു
ബംഗളൂരു: തന്നെ നന്നായിനോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ച് അമ്മയെ ഇരുമ്പുവടികൊണ്ടടിച്ചുകൊന്ന് മകന്‍. ബംഗളൂരു കെ.ആര്‍. പുരയിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയായ 17-കാരന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ 7.30-ഓടെ കോളേജിലേക്ക് പോകാനിറങ്ങുന്നതിനിടെ മകനുംനേത്രയുംതമ്മില്‍ വഴക്കുണ്ടായി. ഇതിനിടെയാണ് സമീപത്തുണ്ടായിരുന്ന ഇരുമ്പുവടിയെടുത്ത് മകന്‍ നേത്രയുടെ തലയ്ക്കടിച്ചത്. അമ്മ മരിച്ചെന്ന് ഉറപ്പായതോടെ മകന്‍ കെ.ആര്‍. പുരം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തനിക്ക് വീട്ടില്‍ ഒരു പരിഗണനയും ലഭിക്കാത്തതില്‍ അമ്മയോട് ദേഷ്യമുണ്ടായിരുന്നതായാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. അമ്മ നന്നായി നോക്കിയിരുന്നില്ലെന്നും ഭക്ഷണംപോലും നല്‍കിയിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്.
Read More » -
Kerala
തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലം? തുള്ളിവെള്ളം ഉള്ളില്‍ച്ചെല്ലാതെ 15 മണിക്കൂര്‍
വയനാട്: മയക്കുവെടി വച്ച് പിടികൂടി കര്‍ണാടകയ്ക്കു കൈമാറിയ കാട്ടാന ചരിഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയില്‍ കയറ്റി കൊണ്ടുപോയത്. തുടര്‍ന്ന് കര്‍ണാടകയ്ക്ക് കൈമാറി. ആനയെ അര്‍ധരാത്രിയോടെ ബന്ദിപ്പുര്‍ രാമപുര ക്യാമ്പില്‍ എത്തിച്ചശേഷം വനത്തില്‍ തുറന്നുവിടാന്‍ ശ്രമിക്കവെ ലോറിയില്‍ കുഴഞ്ഞുവീണെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ആന ചരിഞ്ഞത്. ആനയുടെ കാലിനു പരുക്കുണ്ടായിരുന്നുവെന്ന് ഇന്നലെ കര്‍ണാടകയില്‍നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ആനയെ മയക്കുവെടി വച്ച് വാഹനത്തില്‍ കയറ്റുന്ന സമത്തു തന്നെ തീര്‍ത്തും അവശനായിരുന്നു. എന്നാല്‍ എന്താണ് മരണ കാരണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല. ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വച്ചിരുന്നു. നേരത്തെ ജനുവരി 10ന് കര്‍ണാടക ഹാസന്‍ ഡിവിഷനിലെ ബേലൂര്‍ എസ്റ്റേറ്റില്‍നിന്ന് പിടികൂടി ബന്ദിപ്പുര്‍ വനത്തില്‍ വിട്ടതായിരുന്നു തണ്ണീര്‍ക്കൊമ്പനെ. അവിടെനിന്നാണ് മാനന്തവാടിയില്‍ എത്തിയത്. മയക്കുവെടിയേറ്റതിനു ശേഷം 15 മണിക്കൂറോളം ആന മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു.…
Read More » -
Health
പൂനത്തിന്റെ ജീവനെടുത്തത് സെര്‍വിക്കല്‍ കാന്‍സര്‍; രോഗത്തെ അറിയാം ലക്ഷണങ്ങളെയും
സെര്‍വിക്കല്‍ കാന്‍സറിനെ (ഗര്‍ഭാശയഗള അര്‍ബുദം) തുടര്‍ന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചതിന് പിന്നാലെയാണ് സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ സ്ത്രീകള്‍ക്ക് സാധാരണമായി വരുന്ന കാന്‍സറുകളില്‍ നാലാം സ്ഥാനത്താണ് സെര്‍വിക്കല്‍ കാന്‍സര്‍. ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് 90 ശതമാനം സെര്‍വിക്കല്‍ കാന്‍സര്‍ കേസുകള്‍ക്കും കാരണം. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഈ വൈറസ് തൊണ്ട, ജനനേന്ദ്രിയം, ചര്‍മ്മം എന്നിവയെയാണ് ബാധിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇതിന് രോഗ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാ വ്യക്തികളിലും ഈ വൈറസ് ഉണ്ടാകും. പൊതുവെ രോഗപ്രതിരോധ സംവിധാനത്തിലൂടെ വൈറസ് ശരീരത്തില്‍ നിന്നും വിട്ടുപോകാറുണ്ട്. എന്നാല്‍ അപൂര്‍വം ചിലരുടെ ശരീരത്തില്‍ വൈറസ് നിലനില്‍ക്കുകയും അത് അസാധാരണ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് കാന്‍സറിലേക്ക് നയിക്കുന്നു. കോശങ്ങള്‍ വളര്‍ന്ന് കാന്‍സര്‍ ആകാന്‍ 15 മുതല്‍ 20 വര്‍ഷമെടുക്കും. എന്നാല്‍ ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള സ്ത്രീകളില്‍ കോശങ്ങള്‍ വളരാന്‍…
Read More » -
India
എല്‍.കെ അദ്വാനിക്ക് ഭാരതരത്‌ന; പുരസ്‌കാരം പ്രഖ്യാപിച്ചത് മോദി
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരനാണ് അദ്വാനിയെന്ന് മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്വാനിജിക്ക് ഭാരതരത്‌നം നല്‍കുമെന്ന കാര്യം പങ്കുവെക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു- മോദി പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. 1970 മുതല്‍ 2019 വരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്നു. താഴേത്തട്ട് മുതല്‍ ഉപപ്രധാനമന്ത്രി എന്ന നിലയില്‍ വരെ രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അദ്വാനിയുടേതെന്നും മോദി പറഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ മാതൃകാപരവും ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞതുമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ അദ്വാനിയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളാല്‍ അദ്വാനിയോട് ചടങ്ങിനെത്തരുതെന്ന് ക്ഷേത്രം…
Read More » -
Crime
അഞ്ചാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്ന് അമ്മാവന്‍; വീട് തകര്‍ത്ത് നാട്ടുകാര്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അഞ്ചാം ക്ലാസുകാരിയെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പശ്ചിമബംഗാളിലെ മാല്‍ഡയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബംഗാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിനോട് പ്രതിക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പ്രതിയുടെ വീട് അടിച്ചു തകര്‍ത്തു. ജനുവരി 29 മുതല്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം മാല്‍ഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെതുടര്‍ന്ന് മാല്‍ഡ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മധ്യവയസ്‌കനായ ഒരാള്‍ ബൈക്കിലെത്തി പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പരിസരവാസികളുടെ സഹായത്തോടെ ബൈക്ക് ഓടിച്ച ആളെ പൊലീസ് തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധു കൂടെയായ പ്രതിയെ അടുത്ത ദിവസം തന്നെ പൊലീസ് പിടികൂടി. ചോദ്യം…
Read More » -
കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പെന്ന് പരാതി
കോട്ടയം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പെന്ന് പരാതി. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് ആക്ഷേപം. നിക്ഷേപകരുടെ പരാതിയില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡന്റും റിട്ട. പൊലീസുദ്യോഗസ്ഥനുമായ ടി.എം ഹനീഫ സെക്രട്ടറിയും മുന്‍ പഞ്ചായത്തംഗം സൈമണ്‍ പ്രസിഡന്റുമായ സൊസൈറ്റിയുമായി ബന്ധപ്പെട്ടാണ് പരാതി. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് നിക്ഷേപകനായ എബി ജോണ്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പല തവണകളായി 29,25,000 രൂപ എബി നിക്ഷേപിച്ചു. ഇടയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ പലിശയിനത്തില്‍ തിരികെ നല്‍കി. പിന്നീട് പക്ഷേ പലിശ ലഭിക്കുന്നത് മുടങ്ങി. ഇതോടെയാണ് എബി അടച്ച തുക മുഴുവനായി തിരികെ ആവശ്യപ്പെട്ടു. പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടിയിലേക്ക് കടന്നത്. കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരി ഷിബിനയെ ഒന്നാം പ്രതിയും കോണ്‍ഗ്രസ് നേതാക്കളായ സൈമണ്‍, ഹനീഫ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. സംഭവത്തില്‍ സഹകരണ രജിസ്ട്രാറോട് പൊലീസ്…
Read More » -
Crime
സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന സന്ദേശം; യുവതിയ്ക്ക് നഷ്ടമായത് 15.25 ലക്ഷം
കോഴിക്കോട്: അമേരിക്കയില്‍നിന്ന് അയക്കുന്ന സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ പരാതിയില്‍ താമരശ്ശേരി പോലീസ് ഐ.ടി. ആക്ട് 66 ഡി വകുപ്പുപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു. യുവതിയുടെ അമേരിക്കയിലുള്ള സ്ത്രീസുഹൃത്തിന്റെ ബന്ധുവിന് നല്‍കാനായി പാക്കേജ് കൈപ്പറ്റണമെന്നാവശ്യപ്പെട്ടാണ് 2023 ഡിസംബര്‍ 26-ന് ഫോണില്‍ വാട്സാപ്പ് സന്ദേശമെത്തിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒപ്പം ജോലിചെയ്ത സുഹൃത്താണെന്നുപറഞ്ഞായിരുന്നു വാട്സാപ്പ് വഴി ബന്ധപ്പെട്ടത്. ബന്ധു നാട്ടിലില്ലാത്തതിനാല്‍ ഈങ്ങാപ്പുഴസ്വദേശിനിയുടെ മേല്‍വിലാസത്തില്‍ പാക്കേജ് അയക്കുമെന്നും ബന്ധു നാട്ടില്‍വന്നാല്‍ നല്‍കണമെന്നുമായിരുന്നു അറിയിച്ചത്. പാക്കേജ് അയച്ചുകഴിഞ്ഞതായും അതില്‍ സ്വര്‍ണവും അറുപതിനായിരം യു.എസ്. ഡോളറും വെച്ചിട്ടുണ്ടെന്നും അത് പുറത്തറിയിക്കരുതെന്നും പറഞ്ഞ് പിന്നീട് വാട്സാപ്പ് കോളെത്തി. പാക്കേജിന്റെ ഫോട്ടോയും അയച്ചുനല്‍കി. പിന്നീട് ഡല്‍ഹിയിലെ കൂറിയര്‍ കമ്പനിയില്‍നിന്ന് വിളിക്കുകയാണെന്നുപറഞ്ഞ് ആദ്യം മുപ്പതിനായിരം രൂപയും പിന്നീട് അറുപതിനായിരം രൂപയും കൂറിയര്‍ ചാര്‍ജായി അടപ്പിച്ചു. പാക്കേജില്‍ സ്വര്‍ണവും പണവുമാണെന്ന് വ്യക്തമായതായും കസ്റ്റംസ് ക്ലിയറന്‍സിനും നികുതിയിനത്തിലും…
Read More » -
India
ഇന്ത്യന്‍ സേന പിന്മാറുമെന്ന് മാലദ്വീപ്; വ്യക്തത വരുത്താതെ ഇന്ത്യ
ന്യൂഡല്‍ഹി: മാലദ്വീപില്‍നിന്ന് ഇന്ത്യന്‍ സേന പിന്മാറണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പ്രായോഗിക പരിഹാരത്തിനായി ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മേയ് 10നകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളില്‍നിന്ന് ഇന്ത്യന്‍ സേന പിന്മാറുമെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ആദ്യഘട്ടത്തില്‍ മാര്‍ച്ച് 10നകം ഒരു വ്യോമ താവളത്തിലേയും പിന്നീട് രണ്ടു മാസത്തിനകം മറ്റു രണ്ടിടത്തെയും സൈനികരാണ് പിന്മാറുകയെന്നും മാലദ്വീപ് പറയുന്നു. എന്നാല്‍, സേനയെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ത്യ വ്യക്തത വരുത്തിയിട്ടില്ല. അടിയന്തര വൈദ്യ സഹായ ദൗത്യങ്ങളും മറ്റ് മാനുഷിക ഇടപെടലുകളും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉഭയകക്ഷി സഹകരണം തുടരുമെന്നും തുടര്‍ നടപടികള്‍ക്കായുള്ള ഉന്നതതല യോഗം പിന്നീട് മാലെയില്‍ നടക്കുമെന്നും മന്ത്രാലയം അറിയിച്ചു. മാലദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈനയുടെ സമ്മര്‍ദത്താല്‍ അവിടത്തെ ഭരണകൂടം ആവശ്യപ്പെടുന്നുണ്ടെങ്കിലും, പതിറ്റാണ്ടുകളായി…
Read More »