ബംഗളൂരു: റായ്ച്ചൂരിലെ സിരിവാരയില്‍ ടിപ്പു സുല്‍ത്താന്റെ ഛായാചിത്രത്തില്‍ ചെരിപ്പുമാലയിട്ട് അപമാനിച്ചെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിരിവാര സ്വദേശി ആകാശ് തല്‍വാറാണ് (23) അറസ്റ്റിലായത്. ജനുവരി 31നാണ് സംഭവം. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമുദായാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നതിനെ പിന്നാലെ പൊലീസ് 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവസ്ഥലത്തിനു സമീപത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആകാശ് ഉള്‍പ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.