KeralaNEWS

ചികിത്സയിൽ കഴിഞ്ഞിരുന്ന, സുഹൃത്തിൻ്റെ ഭാര്യയെ പീഡിപ്പിച്ചു, പാസ്റ്റർ അറസ്റ്റിൽ

   ഇടുക്കിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. ഇടുക്കി പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്. ഒരു മാസമായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. സുഹൃത്തിൻ്റെ ഭാര്യയായ യുവതിയെ ഇയാൾ ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കല്ലാർകുട്ടി സ്വദേശിയാണ് പരാതിക്കാരിയായ യുവതി.

പാസ്റ്റർ കുഞ്ഞുമോനെതിരെ നിരവധി സ്ത്രീകൾ സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ പൊലീസിൽ ഈ ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ എന്ന് വനിത സി.ഐ സുമതി പറഞ്ഞു. ഇത് സംബന്ധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.

ഇടുക്കി എസ് പി വിഷ്ണു പ്രദീപിൻ്റെ നിർദ്ദേശപ്രകാരം  ഇടുക്കി വനിതാ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: