ജോൺ ബ്രിട്ടാസ് എം പി വലിയ പ്രതിഭയുള്ളയാളെന്ന് രാജ്യസഭയിൽ ചെയർമാൻ ജഗ്ദീപ് ധൻഖർ. രാഷ്ട്രപതിയുടെ നന്ദി പ്രമേയ പ്രസംഗത്തിന്മേലുള്ള ഭേദഗതികൾ കൊണ്ടുവരുന്നതിനിടെ, രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ സിപിഐഎം അംഗം ജോൺ ബ്രിട്ടാസിൻ്റെ പേരിന് പ്രത്യേക ഊന്നൽ നൽകിയിരുന്നു. ബ്രിട്ടാസിൻ്റെ പേരിന് ഇത്രയധികം ഊന്നൽ നൽകിയത് എന്തു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചപ്പോൾ അദ്ദേഹംവലിയ പ്രതിഭ ഉള്ള ആൾ ആണെന്ന് രാജ്യസഭാ ചെയർമാൻ മറുപടി നൽകി.
ബ്രിട്ടാസിൻ്റേതുൾപ്പെടെ 11 എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് വാദിച്ചവരിൽ ഖാർഗെയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവും ഇക്കാര്യത്തിൽ ബ്രിട്ടാസിൻ്റെ ‘വക്കീൽ’ ആയിരുന്നില്ലേ എന്ന് ചെയർമാൻ ചോദിച്ചത് രാജ്യസഭയിൽ ചിരി പടർത്തി.