Month: February 2024
-
Kerala
കോടതിച്ചെലവ് കൂടും; വ്യവഹാര ഫീസ് വര്‍ധനയിലൂടെ ലക്ഷ്യമിടുന്നത് 101.41 കോടി
തിരുവനന്തപുരം: കോടതി വ്യവഹാരങ്ങള്‍ക്കു ചെലവേറും. ഫീസ് വര്‍ധനയിലൂടെ 101.41 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് 138 ാം വകുപ്പിന് കീഴില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപ വരെയാണെങ്കില്‍ 250 രൂപയാണ് ഇനി ഫീസ്. 10 രൂപയാണ് ഈടാക്കിക്കൊണ്ടിരുന്നത്. 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ 3 ലക്ഷം രൂപ വരെയുള്ള കേസുകള്‍ക്കു ചെക്ക് തുകയുടെ 5% ഫീസ് അടയ്ക്കണം. കുറ്റാരോപിതന്‍ സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യുന്ന അപ്പീലിന് 1000 രൂപയും ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് വിചാരണക്കോടതിയില്‍ ഒടുക്കിയ ഫീസിന്റെ പകുതിക്കു തുല്യമായ തുകയും നല്‍കണം. ഹൈക്കോടതിയില്‍ പരാതിക്കാരന്‍ ഫയല്‍ ചെയ്യുന്ന റിവിഷന്‍ പെറ്റീഷനില്‍ ചെക്ക് തുകയുടെ പത്തിലൊന്നും ശിക്ഷാവിധിക്കെതിരെ കുറ്റാരോപിതന്‍ ഫയല്‍ ചെയ്യുന്ന റിവിഷന്‍ പെറ്റീഷനുകളില്‍ 1500 രൂപയും കോടതി ഫീസായി ഉയര്‍ത്തി. 10 രൂപ അടച്ച് കോടതിയില്‍ ചെക്ക് കേസ് ഫയല്‍ ചെയ്യാമായിരുന്ന അവസ്ഥ മാറി 250 മുതല്‍ 3…
Read More » -
Kerala
ഗണേഷ് കുമാറിന്റെ പ്രഖ്യാപനം നടപ്പിലായില്ല; മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 20 അം?ഗങ്ങള്‍
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് 20 പേഴ്ണല്‍ സ്റ്റാഫ് അംഗങ്ങള്‍. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞക്ക് മുമ്പ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം നടപ്പിലായില്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണം കുറക്കുമെന്നായിരുന്നു ഗണേഷ് കുമാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പരമാവധി 25 പേരെ ഒരു മന്ത്രിക്ക് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താം. ഗണേഷ്‌കുമാറിന്റെ പിഎസിന്റെയും ഒരു ഡ്രൈവറുടെയും ഉത്തരവാണ് ആദ്യം പുറത്തിറക്കിയത്. തുടര്‍ന്നാണ് മുഴുവന്‍ സ്റ്റാഫുകളെയും ഉള്‍പ്പെടുത്തി ഇപ്പോള്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. അതേസമയം, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി മന്ത്രി ഗണേഷ് കുമാര്‍. ശാശ്വതികാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവര്‍ അവിടെ മലീമസമാക്കുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അവരുടെ സംസ്‌കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീനാരായണ ഏകീകരണ പിന്നാക്ക സംഘടനകളുടെ കേരള കോണ്‍ഗ്രസ് -ബി ലയന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്വഭാവശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാല്‍ വെളുക്കാന്‍…
Read More » -
Kerala
ഇടതു മുന്നണിയില്‍ സീറ്റ് ധാരണയായി; മാണി വിഭാഗത്തിന് ഒറ്റ സീറ്റ് മാത്രം
തിരുവനന്തപുരം: എല്‍.ഡി.എഫില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയായി. രണ്ട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രമാണു നല്‍കിയത്. സി.പി.എം 15ഉം സി.പി.ഐ നാലും സീറ്റില്‍ മത്സരിക്കും. 10നു ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. ഇതുവരെ സി.പി.എം 16 സീറ്റുകളിലാണു മത്സരിച്ചുവന്നിരുന്നത്. ഇത്തവണ ഒരു സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായായിരുന്നു കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയ്ക്കൊപ്പം ചേര്‍ന്നത്. ഇതോടെയാണ് ഒരു സീറ്റ് അവര്‍ക്കു നല്‍കാന്‍ സി.പി.എം തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ് രണ്ട് സീറ്റ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യു.ഡി.എഫിലിരിക്കെ കൈവശംവച്ചിരുന്ന കോട്ടയത്തിനു പുറമെ ഇത്തവണ പത്തനംതിട്ട സീറ്റ് കൂടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സി.പി.എം നേതൃത്വം അതിനു വഴങ്ങിയിട്ടില്ല. കേരള കോണ്‍ഗ്രസ് തീരുമാനം അംഗീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Read More » -
Crime
ഡോ. വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പ്രതിയുടെ ജാമ്യ ഹര്‍ജിയും തള്ളി
കൊച്ചി: ഡോക്ടര്‍ വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ പ്രതി സന്ദീപ് നല്‍കിയ ജാമ്യ ഹര്‍ജിയും ഹൈക്കോടതി തള്ളി. 2023 മെയ് 10-നാണ് യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Read More » -
Crime
16കാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായവരില്‍ ഡി.വൈ.എഫ്.ഐ. നേതാവും; ആകെ 19 പ്രതികള്‍
പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 16-കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പിടിയിലായവരില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവും. ഡി.വൈ.എഫ്.ഐ. പെരുനാട് മേഖല പ്രസിഡന്റ് ജോയല്‍ തോമസ് ഉള്‍പ്പെടെ നാലുപേരാണ് കേസില്‍ ഇതുവരെ പിടിയിലായവര്‍. കേസില്‍ ആകെ 19 പ്രതികളാണുള്ളത്. പ്രതിയായ ജോയല്‍ തോമസ് കഴിഞ്ഞദിവസം രാത്രിയാണ് പോലീസില്‍ കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളും സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരുമാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ആകെ 19 പ്രതികളുള്ള പോക്സോ കേസില്‍ കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരേയാണ് കുറ്റംചുമത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയില്‍നിന്ന് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ഇത് പിന്നീട് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ചിത്രം കിട്ടിയവരെല്ലാം പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും കുട്ടിയെ ചൂഷണം ചെയ്തെന്നുമാണ് പരാതി. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതികളില്‍ ചിലര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി ഉപദ്രവിച്ചത്. മറ്റുചിലര്‍ കുട്ടിയെ പലസ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയും ഉപദ്രവിച്ചു. വിദ്യാര്‍ഥിനി സ്‌കൂളില്‍ പോകാന്‍ വിമുഖത കാട്ടിയതോടെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ഈ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.…
Read More » -
Crime
ഗോവ ഗവര്‍ണറുടെ യാത്രയ്ക്കിടെ കാറോടിച്ചു കയറ്റി; സിപിഎം നേതാവിന്റെ മകനെ പിഴ ഈടാക്കി വിട്ടു
കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്കു സ്വകാര്യ കാര്‍ കയറി, വന്‍ സുരക്ഷാ വീഴ്ച. കാര്‍ ഓടിച്ചു തടസ്സം സൃഷ്ടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിഴ മാത്രം അടപ്പിച്ചു വിട്ടയച്ചു. ഞായറാഴ്ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോള്‍ മാവൂര്‍ റോഡിലാണ് സംഭവം. ജില്ലയിലെ സിപിഎം നേതാവിന്റെ മകന്‍ ജൂലിയസ് നികിതാസാണ് വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറിയത്. മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംക്ഷനിലാണ് സംഭവം. ഗവര്‍ണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാര്‍ കയറിയത്. ഉടനെ പൊലീസ് സുരക്ഷാ വാഹനം നിര്‍ത്തി പൊലീസുകാര്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയര്‍ത്തു. കാര്‍ പിറകോട്ട് എടുക്കാന്‍ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാന്‍ ശ്രമിച്ചു. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനോടു…
Read More » -
India
30 തവണ മാറ്റി വച്ച ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: എസ്.എൻ.സി. ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് (ചൊവ്വ) പരിഗണിക്കും. ഇത് 31-ാം തവണയാണ് കേസ് സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്യുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ലാവ്‌ലിൻ കേസ് കേൾക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബർ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയിലുള്ളത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. കഴിഞ്ഞ ആറുവർഷമായി സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. എസ്.എന്‍.സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി മാറ്റിവയ്ക്കുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുമ്പ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. കേസിന്റെ നടപടികള്‍ ജുഡീഷ്യറിയുടെ അധികാര…
Read More » -
Kerala
ഡോ എം. എ. ലാലിനെതിരെ ലോകായുക്തയുടെ അന്വഷണം അവസാനിപ്പിച്ചു
കൈരളി ടി.വി ആങ്കറും വാർത്താ അവതാരകനുമായ ഡോ എം എ ലാലിനെതിരെയുള്ള പരാതിയിലുള്ള ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് അന്വേഷണം അവസാനിപ്പിച്ചു. ലോകായുക്ത ജസ്‌റ്റീസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി ജോസഫ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അന്വഷണം അവസാനിപ്പിച്ചു ഉത്തരവിട്ടത്. സർക്കാർ ജീവനക്കാരുടെ പെറുമാറ്റ ചട്ടം ലംഘിച്ച് സ്വകാര്യ ചാനലിൽ വാർത്താ അവതാരകനായി ഡോ ലാൽ പ്രവർത്തിച്ചു എന്ന് ആരോപിച്ച് ഷാജി സേനൻ എന്ന വ്യക്തിയാണ് ലോകായുക്തയെ സമീപിച്ചത്. ഡോ ലാലിനെ സർവ്വീസിൽ നിന്നും പിരിച്ച് വിടണം എന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. ലോകയുക്ത അന്വഷണത്തിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ ഡയരക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ഡോ ലാലിനെതിരെ ഒരു ചട്ടലംഘനവും കണ്ടെത്തിയില്ല. കേസ് നീട്ടിക്കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഷാജി സേനൻ തനിക്ക് രോഗമാണെന്നും ആയതിനാൽ കേസ് രണ്ടു കൊല്ലത്തേക്ക് നീട്ടിവയ്ക്കണം എന്നും ആവശ്യപ്പെട്ടെങ്കിലും ഡിവിഷൻ ബെഞ്ച് അന്വേഷണം അവസാനിപ്പിച്ച് പരാതി തള്ളുകയായിരുന്നു.അഡ്വ. G ജ്യോതിചൂഡൻ ഡോ. ലാലിന് വേണ്ടി ഹാജരായി.
Read More » -
Kerala
ഐസ് യുവിന് മുന്നിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് നേരേ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
മലപ്പുറം: ജില്ലാ ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനുനിന്ന യുവതിക്കുനേരെ ഐസ് യുവിന് മുന്നിൽ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മൻസിലില്‍ സുഹൈല്‍ (37) ആണ് പിടിയിലായത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ ജില്ലാ ആശുപത്രിയിലെ ഐ.സി.യു.വിനു മുന്നില്‍ വരാന്തയില്‍ മറ്റു കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിക്കു നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. ഇവരുടെ ഭർത്താവ് പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തിരൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Read More » -
NEWS
പാലക്കാട് സ്വദേശിനി ഒമാനില്‍ മരിച്ചു
പാലക്കാട്: ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശിനിയായ യുവതി ഒമാനില്‍ വച്ച് മരിച്ചു. കഞ്ചിക്കോട് പുതുശേരി കുരുടിക്കാട് ഉദയ നഗര്‍ കൃഷ്ണകൃപയിലെ സ്മിത (43) ആണ് മരിച്ചത്. ഗൂബ്രയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ശിവദാസന്‍. മാതാവ്: ഗിരിജ. ഭര്‍ത്താവ്: രതീഷ് പാറക്കോട് മക്കള്‍: അഭിഷേക്, അക്ഷജ്.
Read More »