KeralaNEWS

ഐസ് യുവിന് മുന്നിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് നേരേ ലൈംഗികാതിക്രമം;  യുവാവ് പിടിയില്‍

മലപ്പുറം: ജില്ലാ ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനുനിന്ന യുവതിക്കുനേരെ ഐസ് യുവിന് മുന്നിൽ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

ഹോട്ടല്‍ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മൻസിലില്‍ സുഹൈല്‍ (37) ആണ് പിടിയിലായത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ ജില്ലാ ആശുപത്രിയിലെ ഐ.സി.യു.വിനു മുന്നില്‍ വരാന്തയില്‍ മറ്റു കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിക്കു നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്.

Signature-ad

ഇവരുടെ ഭർത്താവ് പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തിരൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

Back to top button
error: