Month: February 2024

  • India

    ഇ.ഡിയുടെ പരാതിയില്‍ കെജ്‌രിവാളിന് സമന്‍സ്; 17-ന് കോടതിയില്‍ ഹാജരാകണം

    ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയില്‍ ഫെബ്രുവരി 17-ന് കോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമന്‍സ്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. മദ്യനയ അഴിമതിക്കേസില്‍ തങ്ങളയച്ച സമന്‍സുകളില്‍ കെജ്രിവാള്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി.നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ച് സമന്‍സുകളാണ് ഇ.ഡി. കെജ്രിവാളിന് അയച്ചിരുന്നത്. ഇ.ഡി.സമന്‍സ് നിയമവിരുദ്ധമാണെന്നായിരുന്നു കെജ്രിവാള്‍ ഹാജാരാകാതിരിക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചത്. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയേയും മറ്റൊരു പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനേയും ഇ.ഡി.അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ ഇടപെടല്‍. 2022 ജൂലായിയില്‍ സിബിഐയും ഓഗസ്റ്റില്‍ ഇ.ഡിയും മദ്യനയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.  

    Read More »
  • Crime

    റെയില്‍വേ പൊലീസ് പിടികൂടി എക്‌സൈസിന് കൈമാറി; കഞ്ചാവ് കേസ് പ്രതികള്‍ കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി

    കൊച്ചി: റെയില്‍വേ പൊലീസ് കഞ്ചാവുമായി പിടികൂടി എക്‌സൈസിനു കൈമാറിയ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍നിന്നു ചാടിപ്പോയി. ഇന്നലെ വൈകിട്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരാണ് ഇന്നു രാവിലെ എക്‌സൈസ് കമ്മിഷണര്‍ ഓഫിസില്‍നിന്ന് ചാടിപ്പോയത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലം ഇരവിപുരം പെരുമാതുളി സയിദലി (22), കൊല്ലം തട്ടമല വടക്കേപാലുവള യാസീന്‍ (21) എന്നിവരെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ 3.240 കിലോഗ്രാം കഞ്ചാവുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടുകയായിരുന്നു. ഷാലിമാര്‍ തിരുവനന്തപുരം ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ വന്നതിന്റെ പിന്നാലെ രണ്ടു പേര്‍ പുറത്തു ബാഗും തൂക്കി സംശയാസ്പദമായ രീതിയില്‍ നടക്കുന്നത് കണ്ടാണ് റെയില്‍വേ സുരക്ഷാ സേന പരിശോധിച്ചത്. തുടര്‍ന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു എന്ന് എറണാകുളം എക്‌സൈസ് റേഞ്ചിന്റെ എഫ്‌ഐആറില്‍ പറയുന്നു. കൊച്ചിയിലെ കച്ചേരിപ്പടിയിലുള്ള എക്‌സൈസ് കമ്മിഷണര്‍ ഓഫീസില്‍ തന്നെയാണ് എക്‌സൈസ് റേഞ്ചിന്റെയും ഓഫീസ്. അറസ്റ്റിലായ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കാനായി ലോക്കപ്പില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.…

    Read More »
  • Crime

    യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ ആക്രമണം; തലതല്ലി പൊട്ടിച്ചു

    ന്യൂയോര്‍ക്ക്: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ കവര്‍ച്ചക്കാരുടെ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലി എന്ന യുവാവിനാണ് കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ പരിക്കുപറ്റിയത്. വായില്‍നിന്നും മൂക്കില്‍നിന്നും ചോരയൊലിക്കുന്ന നിലയില്‍ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തി. ഇന്ത്യാന വെസ്ലിയന്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അലി. വീട്ടിലേക്ക് വരുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് അലി സഹായം അഭ്യര്‍ഥിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. വീടിന് അടുത്തുവെച്ചായിരുന്നു ആക്രമണം. ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്തതായും വീഡിയോയില്‍ പറയുന്നു. അലിയുടെ കൈയ്യിലുണ്ടായിരുന്ന പണവും മറ്റും ഇവര്‍ കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഇയാളുടെ അടുത്തേക്ക് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ സ്യേദ റുഖിലിയ ഫാത്തിമ റിസ്വി സര്‍ക്കാരിന് നിവേദനം നല്‍കി. ഭര്‍ത്താവിന്റെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്നും അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിന് വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. തനിക്കും മക്കള്‍ക്കും…

    Read More »
  • India

    വിനോദയാത്രക്കിടെ അപകടത്തില്‍ മകനെ കാണാതായി; വിവരം നല്‍കുന്നവര്‍ക്ക് ഒരുകോടി പാരിതോഷികം പ്രഖ്യാപിച്ച് മുന്‍ മേയര്‍

    ചെന്നൈ: ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ കാണാതായ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ മുന്‍ മേയര്‍ സെയ്ദായി ദുരൈസാമി. വിനോദയാത്രക്ക് പോയ മകന്‍ വെട്രി ദുരൈസാമി (45) സഞ്ചരിച്ച കാര്‍ സത്‌ലജ് നദിയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. ഞായറാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തിയ കാര്‍ നദിയിലേക്ക് വീണത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍പ്പെട്ട വെട്രിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടെയുണ്ടായിരുന്ന ഗോപി നാഥിനെ പരിക്കുകളോടെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് 200 മീറ്റര്‍ താഴ്ചയുള്ള നദിയിലേക്ക് വീഴുകയായിരുന്നു. കാണാതായ മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പിതാവായ സെയ്ദായി ദുരൈസാമി പ്രദേശവാസികളോട് അപേക്ഷിച്ചു. വെട്രിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച വാട്സ്ആപ്പ് സന്ദേശം തനിക്ക് ലഭിച്ചതായി കിന്നൗര്‍…

    Read More »
  • Crime

    പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം; പരിശോധനയ്ക്കിടെ ഇറങ്ങിയോടി

    തിരുവനന്തപുരം: പിഎസ് സി പരീക്ഷയില്‍ ആള്‍ മാറാട്ട ശ്രമം. ഹാള്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള്‍ ഇറങ്ങിയോടി. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം. രാവിലെ യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്‍മാറാട്ട ശ്രമം നടത്തിയത്. സംഭവത്തില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. രേഖകളില്‍ വ്യത്യാസം കണ്ടതോടെ ഇന്‍വിജിലേറ്റര്‍ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ പൂജപ്പുര പൊലീസില്‍ അറിയിച്ചു.ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

    Read More »
  • India

    യൂണിഫോമിലെ ചുംബന രംഗം; ‘ഫൈറ്ററി’നെതിരേ വക്കീല്‍ നോട്ടീസ്

    മുംബൈ: സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തിയ ‘ഫൈറ്റര്‍’ സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്. ഹൃത്വിക് റോഷന്റെയും ദീപിക പദുക്കോണിന്റെയും കഥാപാത്രങ്ങള്‍ യൂണിഫോമില്‍ ചുംബിക്കുന്ന രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അസം സ്വദേശിയും വ്യോമസേനാ വിംഗ് കമാന്ററുമായ സൗമ്യ ദീപ് ദാസാണ് സിനിമക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. യൂണിഫോം ധരിച്ച് ചുംബിക്കുന്ന രംഗത്തിലൂടെ വ്യോമസേനയെ അപമാനിക്കുന്നുവെന്നാണ് ആരോപണം. ഇന്ത്യന്‍ വ്യോമസേനയുടെ യൂണിഫോം വെറും വസ്ത്രമല്ല. ദേശ സുരക്ഷയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും ധീരതയുടെയും അച്ചടക്കത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണിത്. ഫൈറ്ററിലെ ചുംബനരംഗം വ്യോമസേനയ്ക്ക് അപമാനമാണ്. ദേശത്തെ സ്നേഹിക്കുന്ന തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു. യൂണിഫോം ധരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ചെയ്തിങ്ങള്‍ മൂല്യത്തിന് നിരക്കാത്തതാണ്- നോട്ടീസില്‍ പറയുന്നു. വ്യോമസേനാ സംഘം ഭീകരാക്രമണത്തെ നേരിടുന്നതാണ് സിനിമയുടെ ഇതിവൃത്തം. യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരായ ഷംഷേര്‍ പത്താനിയ, മിനാല്‍ റാത്തോഡ് എന്നീ കഥാപാത്രങ്ങളെ യഥാക്രമം ഹൃത്വിക് റോഷനും ദീപിക പദുക്കോണും അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോഴും വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു. ഹൃത്വികിന്റെയും…

    Read More »
  • Crime

    വീട്ടമ്മയ്ക്ക്് മറ്റൊരാളുമായി അടുപ്പം; 40 കാരിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവും മകനും ചേര്‍ന്ന്

    ബംഗളൂരു: ഭക്ഷണം നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തിയെന്നറിയിച്ച്, പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസില്‍ കീഴടങ്ങിയ സംഭവത്തില്‍ വഴിത്തിരിവ്. അച്ഛനും മകനും ചേര്‍ന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ശിക്ഷാ ഇളവ് ലഭിക്കുമെന്നതിനാല്‍ മകന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ നേത്രയെ (40) കഴിഞ്ഞ രണ്ടിനാണ് ഭര്‍ത്താവ് ചന്ദ്രപ്പയും 17 വയസ്സുകാരനായ മകനും ചേര്‍ന്ന് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മറ്റൊരാളുമായി നേത്ര അടുപ്പത്തിലാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കൃത്യത്തിനു ഉപയോഗിച്ച ഇരുമ്പുവടിയില്‍ നിന്ന് ചന്ദ്രപ്പയുടെ വിരലടയാളം ലഭിച്ചതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. പ്രഭാതഭക്ഷണം നല്‍കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ നേത്രയെ മകന്‍ ഇരുമ്പുവടി കൊണ്ട് നേത്രയെ തലയ്ക്കടിച്ചു കൊലപ്പെടത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. കെആര്‍ പുര പൊലീസ് സ്റ്റേഷനിലെത്തി മകന്‍ സ്വയം കീഴടങ്ങുകയായിരുന്നു. അമ്മയുടെ പരിചരണത്തില്‍ അതൃപ്തി; 40-കാരിയെ 17-കാരനായ മകന്‍ തലയ്ക്കടിച്ച് കൊന്നു ‘ഞാന്‍ എന്റെ അമ്മയെ കൊന്നു’ എന്ന് 17കാരന്‍ പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ചോദ്യം ചെയ്യലില്‍,…

    Read More »
  • India

    ഗോവ- മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നു: നടപടി തുടങ്ങിയെന്ന്‌ റെയിൽവേ മന്ത്രി

         ന്യൂഡൽഹി: ബാംഗ്ലൂർ-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയത് ഉടൻ പ്രാബല്യത്തിലാക്കും എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എം.കെ. രാഘവൻ എം.പിയെ അറിയിച്ചു. ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരേക്ക് സർവീസ് നടത്തുന്ന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേ ബോർഡ് തീരുമാനത്തെ എതിർത്ത് കഴിഞ്ഞ ദിവസം മംഗളൂരു എം.പിയും ബി.ജെ.പി കർണാടക സംസ്ഥാന മുൻഅധ്യക്ഷനുമായ നളിൻകുമാർ കട്ടീൽ റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് എം.കെ രാഘവൻ എം.പി തീരുമാനം പിൻവലിക്കരുതെന്നഭ്യർഥിച്ച് റെയിൽവേ മന്ത്രിയെ കണ്ടത്. എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ട മംഗളൂരു- മധുര- രാമേശ്വരം എക്സ്‌പ്രസ് ഉടൻ ആരംഭിക്കുമെന്നും നഷ്ടത്തിലോടുന്ന ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് നടപടിതുടങ്ങിയെന്നും മന്ത്രി എം.പി.യെ അറിയിച്ചു. നിലവിൽ ഗോവ- മംഗളൂരു വന്ദേഭാരത് ഒരാഴ്ച സര്‍വീസ് നടത്തിയിട്ടും മുപ്പത് ശതമാനം ടിക്കറ്റുകള്‍ പോലും വിറ്റഴിയുന്നില്ലെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. വന്ദേഭാരതിനെ യാത്രക്കാര്‍ ഉപേക്ഷിച്ചതോടെയാണ് മംഗളൂരു-ഗോവ ട്രെയിന്‍  കോഴിക്കോടേക്കു നീട്ടാന്‍ തീരുമാനിച്ചത്. കോഴിക്കോടിനും മംഗളൂരുവിനും ഇടയില്‍…

    Read More »
  • LIFE

    ”ഹണി റോസിന്റെത് നല്ലൊരു ശരീരമാണ്, വെച്ച് കെട്ടാണ് എന്ന് പറയുന്നവരോട് അല്ലെന്ന് പറഞ്ഞ് തിരിഞ്ഞ് നിന്ന് കാണിച്ചുകൊടുക്കാന്‍ പറ്റുമോ?”

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ചൈത്ര പ്രവീണിന് കടുത്ത സൈബര്‍ അധിക്ഷേപമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.ബ്ലൗസ് ഇടാതെ സാരി മാത്രം ധരിച്ചെത്തി വൈറലാകാന്‍ നോക്കുന്നു എന്നൊക്കെയുള്ള കമന്റുകളായിരുന്നു താരം നേരിട്ടത്.അടുത്ത ഹണി റോസ് ആകാനുള്ള ശ്രമമാണോ എന്ന് കമന്റുകളോടുള്ള മറുപടി ഇങ്ങനെ-‘കുറേ പേര്‍ കമന്റ് ചെയ്യാറുണ്ട് ഇങ്ങനെ. എന്റെ ശരീരം ഇങ്ങനെയാണ്. ഒരു പ്രായം വരെ ഞാന്‍ കരഞ്ഞിട്ടുള്ളത് എന്റെ ശരീരം ഇങ്ങനെയായത് കൊണ്ട്. കര്‍വി ആയിരിക്കുകയെന്നത് എനിക്ക് കിട്ടിയൊരു ധൈര്യമാണത്. ഹണി റോസിന്റെത് നല്ലൊരു ശരീരമാണ്. അവര്‍ അതില്‍ അടിപൊളിയായി നടക്കുന്നു. അവര്‍ സന്തോഷവതിയാണ്. വെച്ച് കെട്ടാണ് എന്ന് പറയുന്നവരോട് അല്ല വെച്ച് കെട്ടല്ല എന്ന് പറഞ്ഞ് തിരിഞ്ഞ് നിന്ന് കാണിച്ചുകൊടുക്കാന്‍ പറ്റുമോ എന്ന് താരം ചോദിക്കുന്നുണ്ട്. അടുത്ത പടം കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ സാരി ധരിച്ചത് എന്ന് പറയുന്നവരോട് പറയാനുള്ളത് ഞാന്‍ മോഡലിംഗ് തുടങ്ങിയത് 2015 മുതലാണ്. തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. മൂന്നാം വയസ് തൊട്ട് അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്. ഞാനൊരു ഡോക്ടറാണ്.…

    Read More »
  • Kerala

    സാദിഖലി തങ്ങളെ പ്രകീര്‍ത്തിച്ച് ജന്മഭൂമി മുഖപ്രസംഗം; പ്രശംസ രാമക്ഷേത്രത്തെ പിന്തുണച്ചതിന്

    കൊച്ചി: അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ചുളള സാദിഖലി തങ്ങളുടെ പ്രസംഗത്തില്‍ സാദിഖലി തങ്ങളെയും ലീഗിനെയും പ്രകീര്‍ത്തിച്ച് ആര്‍.എസ്.എസ് പത്രം. ലീഗ് നിലപാട് ശരിയായതും സ്വാഗതാര്‍ഹവുമെന്ന് ജന്മഭൂമിയുടെ മുഖപ്രസംഗം. അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടില്‍ പുതുമയുണ്ട്. ലീഗ് നിലപാട് ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും ജന്മഭൂമിയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. ഭാരതത്തിന്റെ മുഴുവന്‍ അഭിമാനമായി അയോധ്യയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മുസ്‌ലിം ലീഗിന്റെ നിലപാട് ഒരേസമയം സ്വാഗതാര്‍ഹവും കൗതുകകരവുമാണ്. രാമക്ഷേത്ര നിര്‍മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലീഗിലെ അവസാനവാക്കായി കരുതപ്പെടുന്ന അതിന്റെ പരമോന്നത നേതാവുതന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത് രാമക്ഷേത്രത്തോടുള്ള മുസ്‌ലിം ലീഗിന്റെ നിലപാടുമാറ്റം വൈകിയുദിച്ച വിവേകമായി കാണുന്നവരുണ്ടാവാം. എന്നാല്‍, നല്ല കാര്യങ്ങള്‍ എപ്പോള്‍ ചെയ്താലും വൈകിയെന്ന് പറയാനാവില്ല. സംസ്ഥാനത്ത് മുസ്‌ലിംങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളുമുണ്ട്. മതവിശ്വാസികളായ മുസ്‌ലിംങ്ങളെ ഏറ്റവും…

    Read More »
Back to top button
error: