”ഹണി റോസിന്റെത് നല്ലൊരു ശരീരമാണ്, വെച്ച് കെട്ടാണ് എന്ന് പറയുന്നവരോട് അല്ലെന്ന് പറഞ്ഞ് തിരിഞ്ഞ് നിന്ന് കാണിച്ചുകൊടുക്കാന്‍ പറ്റുമോ?”
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ചൈത്ര പ്രവീണിന് കടുത്ത സൈബര്‍ അധിക്ഷേപമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.ബ്ലൗസ് ഇടാതെ സാരി മാത്രം ധരിച്ചെത്തി വൈറലാകാന്‍ നോക്കുന്നു എന്നൊക്കെയുള്ള കമന്റുകളായിരുന്നു താരം നേരിട്ടത്.അടുത്ത ഹണി റോസ് ആകാനുള്ള ശ്രമമാണോ എന്ന് കമന്റുകളോടുള്ള മറുപടി ഇങ്ങനെ-‘കുറേ പേര്‍ കമന്റ് ചെയ്യാറുണ്ട് ഇങ്ങനെ. എന്റെ ശരീരം ഇങ്ങനെയാണ്. ഒരു പ്രായം വരെ ഞാന്‍ കരഞ്ഞിട്ടുള്ളത് എന്റെ ശരീരം ഇങ്ങനെയായത് കൊണ്ട്. കര്‍വി ആയിരിക്കുകയെന്നത് എനിക്ക് കിട്ടിയൊരു ധൈര്യമാണത്. ഹണി റോസിന്റെത് നല്ലൊരു ശരീരമാണ്. അവര്‍ അതില്‍ അടിപൊളിയായി നടക്കുന്നു. അവര്‍ സന്തോഷവതിയാണ്. വെച്ച് കെട്ടാണ് എന്ന് പറയുന്നവരോട് അല്ല വെച്ച് കെട്ടല്ല എന്ന് പറഞ്ഞ് തിരിഞ്ഞ് നിന്ന് കാണിച്ചുകൊടുക്കാന്‍ പറ്റുമോ എന്ന് താരം ചോദിക്കുന്നുണ്ട്.
അടുത്ത പടം കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ സാരി ധരിച്ചത് എന്ന് പറയുന്നവരോട് പറയാനുള്ളത് ഞാന്‍ മോഡലിംഗ് തുടങ്ങിയത് 2015 മുതലാണ്. തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. മൂന്നാം വയസ് തൊട്ട് അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്. ഞാനൊരു ഡോക്ടറാണ്. കരിയറും എന്റെ പാഷനും കഷ്ടപ്പെട്ടാണ് ഒരുമിച്ച് കൊണ്ടുപോയത്.
മോഡലിംഗിലൂടെ സിനിമയില്‍ എത്താന്‍ സാധിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ മോഡലിംഗ് ചെയ്തു. 2015 ലാണ് ഞാന്‍ ആദ്യ സിനിമയില്‍ അഭിനയിക്കുന്നത്. ഇപ്പോഴും ഓഡിഷന്‍ കൊടുക്കുന്നുണ്ട്. ഡിസ്‌നി പ്ലസില്‍ ഒരു സീരീസില്‍ ഞാന്‍ വേഷമിടുന്നുണ്ട്. ഇതൊക്കെ എന്റെ കഠിനാധ്വാനമാണ്. ഇങ്ങനെയൊരാള്‍ക്ക് ഒരൊറ്റ വീഡിയോ കൊണ്ട് ഫേസ്മസ് ആവാന്‍ ശ്രമിക്കേണ്ട കാര്യമുണ്ടോ? വൈറല്‍ ആവാന്‍ വേണ്ടി സാരി ഉടുത്ത് വരേണ്ട ആവശ്യം എനിക്കില്ല.