Month: February 2024

  • Crime

    കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

    മലപ്പുറം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി ഹാരിസിനെ (43) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ നിലമ്പൂര്‍ വഴിക്കടവില്‍ വെച്ചാണ് സംഭവം. ഊട്ടിയില്‍ നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. ഗുഡല്ലൂരില്‍ നിന്നാണ് ഇയാള്‍ ബസില്‍ കയറിയത്. കേരള അതിര്‍ത്തി എത്തിയപ്പോള്‍ ഉപദ്രവിക്കുന്ന തരത്തില്‍ സീറ്റിനടിയിലൂടെ ആദ്യം കാല്‍ കൊണ്ട് ചവിട്ടുകയായിരുന്നു. പിന്നീട് കൈകൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉപദ്രവം തുടര്‍ന്നതോടെ പെണ്‍കുട്ടി സംഭവം ബസ് ജീവനക്കാരെ അറിയിച്ചു. പിന്നാലെ സഹയാത്രികരും പ്രതിയെ ചോദ്യം ചെയ്തു. ഇതോടെ യാത്രക്കാരും പ്രതിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പൊലീസില്‍ പരാതി നല്‍കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ ബസ് യാത്രക്കാരുമായി ബസ് നേരെ വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ മുന്‍പും കേസുകള്‍…

    Read More »
  • Crime

    രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: ജഡ്ജിക്കെതിരേ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍

    കോഴിക്കോട്: ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കുനേരേ സാമൂഹികമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. പന്തിരിക്കര ചങ്ങരോത്ത് ആശാരികണ്ടി മുഹമ്മദ് ഹാദി (26) ആണ് അറസ്റ്റിലായത്. പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്പെക്ടര്‍ പി. അരുണ്‍ ദാസ്, എസ്.ഐ. കെ. ഖദീജ, പേരാമ്പ്ര ഡിവൈ.എസ്.പി.യുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പേരാമ്പ്രയില്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് യുവാവിനെ പിടികൂടിയത്. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്താവിച്ച ആലപ്പുഴ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയെ വധിക്കണം എന്നുള്ള കുറിപ്പാണ് മുഹമ്മദ് ഹാദി ഫെയ്‌സ്ബുക്കിലിട്ടതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരുവണ്ണാമൂഴി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ചെയ്താണ് അന്വേഷണം നടത്തിയത്. ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥയായ എസ്.ഐ. കെ. ഖദീജ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

    Read More »
  • Kerala

    വൈദ്യുതി ഉപയോഗം കുറയ്ക്കാം;9 വാട്ട് എൽ ഇ ഡി ബൾബുകൾ കേവലം 65 രൂപയ്ക്ക് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ലഭിക്കും

    സാധാരണ ബൾബുകൾക്ക് പകരം എൽഇഡി ബൾബുകൾ ഉപയോഗിച്ചാൽ വൈദ്യുതി ഉപയോഗം അഞ്ചിൽ ഒന്നായും ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റ്, സിഎഫ്എൽ എന്നിവയ്ക്ക് പകരം എൽഇഡി ട്യൂബ് ലൈറ്റ്, എൽഇഡി ബൾബുകൾ എന്നിവ ഉപയോഗിച്ചാൽ വൈദ്യുതി ഉപയോഗം പകുതിയായും കുറയ്ക്കാനാകും. എൽഇഡി വിളക്കുകൾക്ക് സാധാരണ ബൾബുകളെ അപേക്ഷിച്ച് ആയുസ്സും വളരെ കൂടുതലാണ്. 100 രൂപയിലേറെ വില വരുന്ന ഗുണമേന്മയുള്ള 9 വാട്ട് എൽ ഇ ഡി ബൾബുകൾ കേവലം 65 രൂപയ്ക്ക് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ലഭിക്കും. വേഗമാകട്ടെ, ഈ ഓഫർ സ്റ്റോക്ക് തീരുന്നതുവരെ മാത്രം.

    Read More »
  • Kerala

    സിപിഐ വകുപ്പുകള്‍ക്ക് പണമില്ല; പ്രതിഷേധം പാര്‍ട്ടി, ഭരണ തലങ്ങളിലറിയിക്കും

    തിരുവനന്തപുരം: സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് ബജറ്റില്‍ വിഹിതം വെട്ടിക്കുറച്ചതിലെ പ്രതിഷേധം പാര്‍ട്ടി, ഭരണ തലങ്ങളില്‍ അറിയിക്കാന്‍ തീരുമാനം. പാര്‍ട്ടിയുടെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിക്കും. സിപിഐ മന്ത്രിമാര്‍ പരാതികള്‍ നേരിട്ടു മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കും. സിപിഐയുടെ അതൃപ്തി മന്ത്രിമാരായ ജി.ആര്‍.അനിലിന്റെയും ജെ.ചിഞ്ചുറാണിയുടെയും പ്രതികരണത്തിലൂടെ പരസ്യമായി. പരാതി അറിയിക്കുമെന്നു പറഞ്ഞ ഇരുവരും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കു മുതിരാതിരുന്നതു തിരുത്തലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ഭക്ഷ്യ പൊതുവിതരണ, ക്ഷീരമൃഗസംരക്ഷണ വകുപ്പുകള്‍ക്കു പുറമേ റവന്യു വകുപ്പും ബജറ്റില്‍ തഴയപ്പെട്ടെങ്കിലും മന്ത്രി കെ.രാജന്‍ പരസ്യ പ്രതികരണത്തിനു തുനിഞ്ഞില്ല. സബ്‌സിഡി ഉല്‍പന്നങ്ങള്‍ നല്‍കിയത് ഉള്‍പ്പെടെ വിപണി ഇടപെടലിനായി 2000 കോടിയിലേറെ രൂപയും നെല്ലുസംഭരണത്തിന്റെ നോഡല്‍ ഏജന്‍സിയായതു വഴി 1500 കോടിയോളം രൂപയും ചെലവഴിച്ചതു വഴി സാമ്പത്തിക ദുരിതത്തിലായ സപ്ലൈകോയ്ക്കു ബജറ്റില്‍ പരിഗണന നല്‍കാതിരുന്നതില്‍ സ്ഥാപനത്തിലെ സിപിഐയുടെ ഉള്‍പ്പെടെ തൊഴിലാളിസംഘടനകള്‍ക്ക് അമര്‍ഷമുണ്ട്. വിലക്കയറ്റത്തിനെതിരായ ഇടപെടലിന്റെ ഉദാഹരണമായി സപ്ലൈകോയെ ബജറ്റുകളില്‍ ഉയര്‍ത്തിക്കാണിച്ചിരുന്ന സര്‍ക്കാര്‍ ഇത്തവണ…

    Read More »
  • Kerala

    ‘ഇന്ത്യ ഗോഡ്സേയുടെതല്ല മാഡം ഗാന്ധിയുടേതാണ്’, ഷൈജ ആണ്ടവൻ്റെ വീടിന് മുന്നില്‍ ഫ്ലക്സ് സ്ഥാപിച്ച്‌ ഡിവൈഎഫ്‌ഐ

    എൻഐടിയില്‍ യില്‍ വിവാദ പരാമർശം നടത്തിയ ഷൈജ ആണ്ടവന്റെ വീടിനു മുമ്ബില്‍ ഫ്ളക്സ് വെച്ച്‌ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുൻപില്‍ ‘ഇത് ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്‌സേയുടെതല്ല മാഡം’ എന്ന ഫ്ളക്സ് സ്ഥാപിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയ ഫ്ലക്സ് ആണ് ഡിവൈഎഫ്‌ഐ ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചത്. ഗോഡ്‌സെ അനുകൂല നിലപാട് സ്വീകരിച്ച അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. അധ്യാപിക സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ചുവെന്നും, ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു

    Read More »
  • Kerala

    കൊല്ലത്ത് സൈക്കിളില്‍ നിന്ന് വീണ് ബ്രേക്ക് ലിവര്‍ കണ്ണില്‍ കുത്തിക്കയറി വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു

    കൊല്ലം : സൈക്കിളില്‍ നിന്ന് വീണ് ബ്രേക്ക് ലിവര്‍ കണ്ണില്‍ കുത്തിക്കയറി വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു. കാവനാട് കന്നിമേല്‍ച്ചേരി സ്വദേശി മുരളീധരന്‍(60) ആണ് മരിച്ചത്.  ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെ ശക്തികുളങ്ങര മള്ളേഴത്തുമുക്കിലായിരുന്നു അപകടം നടന്നത്. സൈക്കിളില്‍ കമിഴ്ന്ന് വീണ നിലയില്‍ കണ്ട മുരളീധരനെ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വര്‍ക്ക്ഷോപ്പില്‍ ജോലിതിരിക്കിയ ശേഷം മടങ്ങിവന്നപ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ . മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

    Read More »
  • Kerala

    എടപ്പാളിൽ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

    എടപ്പാൾ : വട്ടംകുളം കുറ്റിപ്പാലയില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. വട്ടംകുളം തൈക്കാട് സ്വദേശിയും എല്‍.ഐ.സി ഏജന്റുമായ സുന്ദരന്‍ (52) കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ സ്വദേശി കിഴക്കോട്ട് വളപ്പില്‍ അലി (35)എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഒരു മണിയോടെയായിരുന്നു അപകടം.മൃതദേഹങ്ങള്‍ എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍.

    Read More »
  • Kerala

    കയ്യേറ്റം ഒഴിപ്പിക്കല്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍; പൂപ്പാറയില്‍ നിരോധനാജ്ഞ

    ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴയുടെ പുറമ്പോക്കിലുള്ള വീടുകളും കടകളും ഉള്‍പ്പെടെ 56 കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടി. ഇതിനായി പൊലീസ് സുരക്ഷയും റവന്യൂ വകുപ്പ് തേടിയിട്ടുണ്ട്. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തടയുമെന്ന നിലപാടുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തുവന്നിട്ടുണ്ട്. കോടതി അനുവദിച്ച 45 ദിവസം കഴിഞ്ഞിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബാബു വര്‍ഗീസ് പറഞ്ഞു. കയ്യേറിയ പ്രദേശം 6 ആഴ്ചയ്ക്കുള്ളില്‍ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ 17നാണ് ഭൂവിഷയങ്ങള്‍ പരിഗണിക്കുന്ന ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ ഉത്തരവിറങ്ങിയത്. പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദേശം. ഉത്തരവ് നടപ്പായാല്‍ പൂപ്പാറ ടൗണിന്റെ ഒരു ഭാഗം ഇല്ലാതാകുമെന്നാണ് നാട്ടുകാരുടെ വാദം. പൂപ്പാറയിലേത് കയ്യേറ്റമല്ലെന്നും 6 പതിറ്റാണ്ട് മുന്‍പു മുതല്‍ ഇവിടെ കുടിയേറി വീടുകളും ഉപജീവനത്തിനായി കടമുറികളും നിര്‍മിച്ചവരെ കുടിയിറക്കാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് നാട്ടുകാരുടെ വാദം. നിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ നടപടി…

    Read More »
  • Movie

    മണിച്ചിത്രത്താഴ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഫാസില്‍ സംവിധാനം, രചന മധുമുട്ടം

    മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ ഫാസിലും എഴുത്തുകാരന്‍ മധു മുട്ടവും പുതിയ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ട് എത്തുകയാണ്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫാസില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മധു മുട്ടം ആയിരിക്കും. ലതാലക്ഷ്മിയുടെ മൂലകഥയെ ആസ്പദമാക്കി മധു മുട്ടമാണ് തിരക്കഥയൊരുക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആരംഭിക്കുമെന്ന് ഫാസിലിനെ ഉദ്ധരിച്ച് കാന്‍ ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാസില്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രണ്ട് മാസത്തിനുള്ളില്‍ താരനിര്‍ണ്ണയം പൂര്‍ത്തിയാവും.അതേസമയം 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫാസില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 2011 ല്‍ പുറത്തെത്തിയ ലിവിംഗ് ടുഗെതര്‍ ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ അവസാന ചിത്രം. 2011 ല്‍ തന്നെ പുറത്തെത്തിയ കാണാക്കൊമ്പത്ത് ആണ് മധു മുട്ടം തിരക്കഥയൊരുക്കിയ അവസാന ചിത്രം. ഫാസില്‍-മധുമുട്ടം കൂട്ടുകെട്ടില്‍ നിരവധി…

    Read More »
  • Crime

    വാഹനനികുതി അടയ്ക്കാതെ വ്യാജ രസീതുണ്ടാക്കി; തിരൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ വന്‍ നികുതി വെട്ടിപ്പ്

    മലപ്പുറം: തിരൂര്‍ ജോയിന്‍ ആര്‍ടിഒ ഓഫീസില്‍ വന്‍ നികുതി വെട്ടിപ്പ്. നികുതി അടച്ചു എന്ന് വരുത്തിതീര്‍ത്ത് വ്യാജ രസീത് ഉണ്ടാക്കി ടാക്‌സ് വെട്ടിച്ചതായാണ് കണ്ടെത്തിയത്. അരക്കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് സൂചന. നാലു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആറു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ നികുതി വെട്ടിപ്പുകളില്‍ ഒന്നാണ് തിരൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ നടന്നിരിക്കുന്നത്. ലക്ഷങ്ങളുടെ വെട്ടിപ്പാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സോഫ്റ്റ്വെയര്‍ ഡാറ്റ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വ്യാപകമായ ടാക്‌സി വെട്ടിപ്പ് കണ്ടെത്തിയത്. സ്റ്റേജ് ഗ്യാരേജ്, കോണ്‍ടാക്ട് ഗ്യാരേജ് വിഭാഗത്തില്‍പ്പെട്ട നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് ടാക്‌സ് ക്ലിയറന്‍സ് നല്‍കിയതായും. വാഹനങ്ങള്‍ ആര്‍എംഎ ചെയ്തതുമായി ബന്ധപ്പെട്ടും ഫോം ജി അപേക്ഷയുമായി ബന്ധപ്പെട്ടു മെല്ലാം ലക്ഷങ്ങളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ ഏതാണ്ട് അരക്കോടിയോളം രൂപയുടെ ടാക്‌സ് വെട്ടിപ്പ് കണ്ടെത്തിയതായാണ് സൂചന. സംഭവത്തില്‍…

    Read More »
Back to top button
error: