Month: February 2024

  • Crime

    ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് എന്തിനുവേണ്ടി? കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

    കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോടതിയില്‍ നിന്ന് കുറ്റപത്രം സമര്‍പ്പിക്കും. രാവിലെ 11ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി -2 ആണു കേസ് പരിഗണിക്കുന്നത്. ആയിരത്തോളം പേജുകള്‍ വരുന്നതാണ്. അന്വേഷണോദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് ആകും കുറ്റപത്രം സമര്‍പ്പിക്കുക. സഹോദരനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ആറു വയസുകാരിയെ ആണ് കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ ന?ഗരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവര്‍ അറസ്റ്റിലായി.  

    Read More »
  • Crime

    കുടുംബ വഴക്ക്: കരയോഗം സെക്രട്ടറിയെ വീടുകയറി കുത്തി പരിക്കേല്‍പ്പിച്ചു

    തിരുവനന്തപുരം: ശ്രീകാര്യം ഇടത്തറ എന്‍.എസ്.എസ്. കരയോഗം സെക്രട്ടറിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. കെ.എസ്.ആര്‍.ടി.സി മുന്‍ ചീഫ് ട്രാഫിക് സോണല്‍ മാനേജറായിരുന്ന ചെമ്പഴന്തി ഇടത്തറ പണയില്‍ത്തറ വീട്ടില്‍ ചന്ദ്രശേഖരന്‍ നായര്‍ (63) ക്കാണ് കുത്തേറ്റത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴുത്തിന് പിന്നില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബന്ധുക്കളായ രണ്ട് യുവാക്കള്‍ വീട്ടിലെത്തുകയും ചന്ദ്രശേഖരന്‍ നായരെ ക്രൂരമായി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിയതായും പോലീസ് പറഞ്ഞു. നേരത്തേയുണ്ടായിരുന്ന കുടുംബവഴക്കിനെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

    Read More »
  • Kerala

    ഗോവ ഗവര്‍ണറുടെ സുരക്ഷാവീഴ്ച: പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മിഷണര്‍

    കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്ക് സ്വകാര്യ കാര്‍ കയറിയുണ്ടായ സുരക്ഷാവീഴ്ചയില്‍ എഡിജിപി: എം.ആര്‍. അജിത് കുമാര്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. ഗോവ രാജ്ഭവന്‍, സംഭവത്തിന്റെ നിജസ്ഥിതി ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് കത്തയക്കുമെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തിലാണു നടപടി. പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മിഷണര്‍ രാജ്പാല്‍ മീണ മറുപടി നല്‍കി. നടപടിക്രമങ്ങള്‍ പാലിച്ചാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനെ വിട്ടയച്ചതെന്നും വിശദീകരിച്ചു. എന്നാല്‍, സംഭവത്തില്‍ ഗോവ രാജ്ഭവന്റെ തുടര്‍നടപടികള്‍ വൈകുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ജൂലിയസ് നികിതാസ് ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേയ്ക്ക് കാര്‍ ഓടിച്ചുകയറ്റിയത്. എന്നാലിത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പൊലിസ് വാദം. മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോള്‍ മാവൂര്‍ റോഡിലായിരുന്നു സംഭവം. ഗവര്‍ണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാര്‍ കയറിയത്.…

    Read More »
  • Kerala

    മന്ത്രി ഗണേഷ് കുമാറുമായി ഉടക്ക്: ബിജു പ്രഭാകർ കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് മാറും

        കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. ഗതാഗത സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിയും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണത്രേ സ്ഥാനമൊഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി ഗണേഷ് കുമാർ എത്തിയപ്പോൾ മുതൽ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എങ്കിലും അദ്ദേഹം എംഡി സ്ഥാനത്തു തുടരുകയായിരുന്നു. കെഎസ്ആർടിസി വിഷയങ്ങളിൽ ഗണേഷ് കുമാർ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടു. ഇലക്ട്രിക് ബസിലെ മന്ത്രിയുടെ നിലപാട് ഭിന്നത രൂക്ഷമാക്കി. ഈ സാഹചര്യത്തിൽ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതൽ ഉണ്ടായിരുന്നത്. വിദേശ സന്ദർശനത്തിലായിരുന്ന ബിജു പ്രഭാകർ മടങ്ങിയെത്തിയതിനു പിന്നാലെയാണ് എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തു നൽകിയത്.

    Read More »
  • India

    കേന്ദ്ര അവഗണനയ്ക്കെതിരെ ഇന്ന് ദില്ലിയിൽ സമരം: എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലാളനയും മറ്റിടങ്ങളില്‍ പീഡനവും, സമരം അതിജീവനത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

        കേരളത്തോട് കേന്ദ്രസർക്കാർ പുലർത്തുന്ന അവഗണനയ്ക്കും പ്രതികാര നടപടികൾക്കും എതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്ന്. ഡൽഹി കേരള ഹൗസിനു സമീപം ജന്തർ മന്തറിൽ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം അണിനിരക്കും. ഡിഎംകെ, ആർജെഡി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി, ആംആദ്മി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും പങ്കെടുക്കും.  കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന സമരം  കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടു പോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ്, ചരിത്രത്തില്‍ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്‍റെ മാര്‍ഗം തിരഞ്ഞെടുക്കേണ്ടി വന്നത്. കേരളത്തിന്‍റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ടിതമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോട് ഉള്ളതുപോലല്ല  മറ്റ് സംസ്ഥാനങ്ങളോട് കേന്ദ്ര ഗവര്‍മെന്‍റ് സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നതാണ് സമീപനം. അത്തരം നടപടികള്‍ക്കെതിരെയാണ് പ്രതീകാത്മകമായ പ്രതിരോധം ഉയര്‍ത്തുന്നത്.’…

    Read More »
  • Kerala

    ഭൂലോക ലക്ഷ്മി എവിടെ പോയി മറഞ്ഞു, ഭർത്താവും മക്കളും 12 വർഷമായി കാത്തിരിക്കുന്നു

      ആ കുടുംബം ഭൂലോക ലക്ഷ്മിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് 12 വർഷം  പിന്നിടുന്നു. ദാനിയേൽകുട്ടിക്കും മക്കൾക്കും ഇപ്പോഴും പ്രതീക്ഷ അണഞ്ഞു പോയിട്ടില്ല. 2011 ഓഗസ്റ്റ് 13നാണു പത്തനംതിട്ട ഗവി പമ്പ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തുള്ള ക്വാർട്ടേഴ്സിൽനിന്നു തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ഭൂലോകലക്ഷ്മിയെ കാണാതായത്. വനം വികസന കോർപറേഷൻ ഓഫിസിൽ  ക്ലാർക്കായിരുന്നു ഭൂലോകലക്ഷ്മി.  ഭർത്താവും മക്കളും കാത്തിരിക്കുകയാണെങ്കിലും  തിരുവല്ല ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ പക്ഷേ യാതൊരു പുരോഗതിയുമില്ല. ഭൂലോകലക്ഷ്മിയുടെ ഭർത്താവ് കെഎഫ്ഡിസിയിൽ വാച്ചറായിരുന്ന, ദാനിയേൽ 2019 ൽ ജോലിയിൽ നിന്നു വിരമിച്ച ശേഷം  കൊല്ലം നല്ലിലയിൽ മക്കൾക്കൊപ്പമാണ് ഇപ്പോൾ താമസം. ദാനിയേലിന്റെയും ഭൂലോകലക്ഷ്മിയുടെയും പ്രണയവിവാഹമായിരുന്നു. ദാനിയേൽ ഭാര്യയെ തേടി അലയാത്ത നാടുകളില്ല. കൊച്ചുപമ്പ ഫോറസ്റ്റ് സ്റ്റേഷനിൽ മുൻപു ജോലി ചെയ്ത ഉദ്യോഗസ്ഥർക്കു തിരോധാനവുമായി ബന്ധമുണ്ടെന്നാണ് ദാനിയേലിന്റെ ആരോപണം. കാണാതായ ദിവസം രാത്രിയിൽ ഇവരുടെ വീട്ടുമുറ്റത്ത് ഒരു വാഹനം വന്നുപോയതായി സ്‌ഥലവാസികൾ പൊലീസിനു മൊഴി നൽകിയിരുന്നു. ആ ദിവസം മക്കളുടെ പഠനസംബന്ധമായ ആവശ്യത്തിനായി ദാനിയേൽ തിരുനെൽവേലിയിൽ…

    Read More »
  • LIFE

    വിജയ് സിനിമയുടെ സെറ്റില്‍ നേരിട്ട അപമാനം, തീയറ്ററില്‍ ഇരുന്നു കരഞ്ഞു; വെളിപ്പെടുത്തലുമായി കെ.കെ മേനോന്‍

    മലയാള മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ നിരവധി ആരാധകരുള്ള താരമാണ് നടന്‍ കെ.കെ മേനോന്‍. കുടുംബവിളക്ക് എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ വലിയ ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്. താരം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, സിനിമയില്‍ താന്‍ നേരിട്ട അപമാനങ്ങളെ കുറിച്ച് കെ.കെ മേനോന്‍ നടത്തിയ തുറന്ന് പറച്ചിലാണ് ചര്‍ച്ചയാകുന്നത്. വിജയ് സിനിമയില്‍ താന്‍ അഭിനയിച്ച സീനുകള്‍ കട്ട് ചെയ്തത് കളഞ്ഞതു മുതല്‍ ഭക്ഷണം കഴിക്കുന്നിടത്ത് നിന്നും അപമാനിച്ച് ഇറക്കിവിട്ടുവെന്നും കെ.കെ മേനോന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. വിജയ് ചിത്രമായ ‘മെര്‍സല്‍’ സിനിമയയില്‍ താന്‍ അഭിനയിച്ചിരുന്നു. എസ്ജെ സൂര്യയ്ക്ക് ഒപ്പമായിരുന്നു കെ.കെയ്ക്ക് കോമ്പിനേഷന്‍ രംഗങ്ങളുണ്ടായിരുന്നത്. ഒമ്പത് ദിവസത്തെ ഷൂട്ടും കുറച്ചധികം സീനുകളുമുണ്ടായിരുന്നു. ചിത്രത്തിന്റെ കഥയില്‍ വളരെ പ്രധാനപ്പെട്ട രംഗവും ഉണ്ടായിരുന്നു. ഇത്രയും ദിവസം ഷൂട്ടിങും കുറച്ച് അധികം സീനുകളും ഉള്ളത് കൊണ്ട് താന്‍ ഹാപ്പിയായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും എല്ലാം പറഞ്ഞു, ‘മെര്‍സലില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്’ എന്ന്. എന്നാല്‍ സിനിമ റിലീസ്…

    Read More »
  • Crime

    പഴയ പാര്‍ലമെന്റ് മന്ദിരത്തിന് ദോഷമുണ്ടെന്ന് പറഞ്ഞ വാസ്തു വിദഗ്ധന്‍; 65 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരത്തിനു വാസ്തു ദോഷമുണ്ടെന്നു പറഞ്ഞതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചയാള്‍ 65 കോടി രൂപയുടെ തട്ടിപ്പു കേസില്‍ അറസ്റ്റില്‍. വാസ്തു വിദഗ്ധനായ ഖുശ്ദീപ് ബന്‍സാല്‍ ആണ് പിടിയിലായത്. അസം പൊലീസിന്റെയും ഡല്‍ഹി പൊലീസിന്റെയും സംയുക്ത സംഘമാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ വച്ച് ഖുശ്ദീപിനെയും സഹോദരനെയും അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റും അറസ്റ്റില്‍ പങ്കെടുത്തു. ഇരുവരെയും അസമിലേക്കു കൊണ്ടുപോയി. ഡല്‍ഹി ആസ്ഥാനമായുള്ള സബര്‍വാള്‍ ട്രേഡിങ് കമ്പനി ഉടമ കമല്‍ സബര്‍വാളിന്റെ പരാതിയിലാണ് അറസ്റ്റ്. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവിന്റെ മകനും കേസില്‍ പ്രതിയാണ്. കമല്‍ സബര്‍വാളില്‍നിന്നു 65 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. എന്നാല്‍ പരാതിക്കാരന് ഒരു വ്യക്തിയെ പരിചയപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഖുശ്ദീപ് ബന്‍സാല്‍ ഡല്‍ഹി പൊലീസിനു മൊഴി നല്‍കി. 1997 ല്‍ പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിന്റെ വാസ്തു ദോഷം മൂലമാണ് സര്‍ക്കാരുകള്‍ വീഴുന്നതെന്ന അവകാശവാദവുമായി രംഗത്തെത്തിയതോടെയാണ് ഖുശ്ദീപ് ബന്‍സാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.…

    Read More »
  • Crime

    അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ച നിലയില്‍; ഒരു വര്‍ഷത്തിനിടെ അഞ്ചാമത്തെ സംഭവം

    വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യാനയിലെ പര്‍ഡ്യു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ സമീര്‍ കാമത്താണ് മരിച്ചത്. ഈ വര്‍ഷം സമാനമായി രീതിയിലുള്ള അഞ്ചാമത്തെ സംഭവമാണിത്. തിങ്കളാഴ്ച വൈകുന്നേരമാണ് 23 കാരനായ സമീറിനെ പാര്‍ക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദധാരിയാണ് സമീര്‍. പഠനത്തിനിടെ അമേരിക്കല്‍ പൗരത്വം നേടിയ സമീര്‍ 2025 ല്‍ പഠനം പൂര്‍ത്തിയാകാനിരിക്കെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ ആക്രമണം; തലതല്ലി പൊട്ടിച്ചു കഴിഞ്ഞ ദിവസമാണ് ഇതേ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കാണുന്നില്ലെന്ന് കാണിച്ച് നീലിന്റെ അമ്മ ഗൗരി സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് തൊട്ടുപിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച ഒഹായോയില്‍ 19 കാരനായ ശ്രേയസ് റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

    Read More »
  • Crime

    കേരളത്തില്‍ ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ട കേസ്: റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

    കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായും കൊച്ചിയിലെ എന്‍ഐഎ കോടതി വിധിച്ചു. പ്രതിയുടെ ശിക്ഷ നാളെ വിധിക്കും. കേസില്‍ ശിക്ഷയിന്മേലുള്ള വാദവും നാളെ നടക്കും. കാസര്‍കോട് ഐ എസ് റിക്രൂട്ട്മെന്റ് കേസുമായി ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ട കേസിന് ബന്ധമുണ്ട്. അതിനാല്‍ റിക്രൂട്ട്മെന്റ് കേസിന്റെ അനുബന്ധ കുറ്റപത്രമായാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും ആക്രമണം ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമം നടത്തിയെന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍.

    Read More »
Back to top button
error: