FictionKeralaNEWS

നമുക്കു കഴിയും വിധം സമൂഹത്തിന്  നന്മ ചെയ്യുക, അതിന് വലിപ്പച്ചെറുപ്പങ്ങളില്ല

വെളിച്ചം

      കാട്ടില്‍ പെട്ടെന്നാണ് കാട്ടുതീ പിടിച്ചത്. ഉടൻ അത് കാടാകെ പടര്‍ന്നു പിടിച്ചു.  വൃക്ഷങ്ങള്‍ കത്തിയെരിഞ്ഞു.  മൃഗങ്ങളെല്ലാം ജീവന് വേണ്ടി നെട്ടോടമോടി. ഒരു വവ്വാല്‍ രക്ഷപ്പെടാനുള്ള തത്രപ്പാടില്‍  പറന്നുപോവുകയായിരുന്നു.  അപ്പോഴാണ് ഒരു ചെറിയ കിളി തന്റെ കൊക്കില്‍ ദൂരെയൊരിടത്ത് നിന്നും വെള്ളം നിറച്ച് ആ തീയിലേക്ക് ഒഴിക്കുന്നത് കണ്ടത്.  ഇത് പലയാവര്‍ത്തി ചെയ്യുന്നത് കണ്ടപ്പോള്‍ വവ്വാലിന് ചിരിവന്നു.  വവ്വാല്‍ ആ കുഞ്ഞുകിളിയോട് ചോദിച്ചു:

Signature-ad

“ഇത്രവലിയ കാട്ടുതീ, നിന്റെ കൊക്കില്‍ കൊണ്ടുവന്നു വെള്ളം തളിച്ചാല്‍ എങ്ങനെ ഇല്ലാതാകാനാണ്…”

അപ്പോള്‍ കിളി പറഞ്ഞു:

“ഞാന്‍ എത്ര ചെറുതാണോ വലുതാണോ എന്നതൊന്നും എനിക്ക് പ്രസ്‌ക്തമല്ല.  ഞാന്‍ എനിക്ക് കഴിയാവുന്നതിന്റെ പരമാവധി ചെയ്യുന്നു.”

നമ്മുടെ ജീവിതത്തിലും ധാരാളം പ്രശ്‌നങ്ങളും സാഹചര്യങ്ങളും ഇതുപോലെ കടന്നുവരും.  നമ്മുടെ കയ്യില്‍ എത്രയുണ്ട് എന്നതല്ല, ഉള്ളതുകൊണ്ട് നമ്മള്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം.
അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ…? ഓരോ വ്യക്തിയും അവനവനാൽ കഴിയുന്ന നന്മ ചെയ്താൽ ലോകം എത്ര മധുര മനോഹരമാകും.

നന്മകൾ നിറഞ്ഞ ശുഭദിനം നേരുന്നു.

സൂര്യനാരായണൻ

ചിത്രം- നിപു കുമാർ

Back to top button
error: