തൃശൂർ: ഇത്തവണ രാജ്യമൊട്ടാകെ താമര തരംഗമാകുമെന്നും അത് തൃശൂരിലുമുണ്ടാകുമെന്നും ബിജെപി നേതാവ് സുരേഷ് ഗോപി.ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന തൃശ്ശൂരിലെ ഒരു മതിലിൽ താമര വരച്ച ശേഷം സംസാരിക്കുകയായിരുന്നു ബിജെപി മുൻ എംപികൂടിയായ സുരേഷ് ഗോപി.
സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരിൽ താമരയുടെ ചിഹ്നം വരച്ചു.ബിജെപി ചിഹ്നമായ താമരയുടെ ചെറിയൊരു ഭാഗം മതിലിൽ സുരേഷ് ഗോപിയും വരച്ചു.ശേഷം താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി.
അതേസമയം സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് പ്രവർത്തകർ വരയ്ക്കുന്നത്. ഇപ്പോൾ സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും സ്ഥാനാർഥി
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ചെങ്കിലും സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു.