KeralaNEWS

പന എസ്റ്റേറ്റുകൾ ഉണ്ടായാൽ  നല്ല കള്ളും ധാരാളം തൊഴിലവസരങ്ങളും കേരളത്തിൽ ഉണ്ടാകും

ള്ള് ചെത്തുന്ന പന പ്രത്യേക ശുശ്രൂഷകൾ ഒന്നുമില്ലാതെ നമ്മുടെ നാട്ടിൽ തഴച്ച് വളരുന്ന വൃക്ഷമാണ്.അവയിൽ നിന്നും ഇഷ്ടം പോലെ കള്ളും  ലഭിക്കും.
വ്യവസായിക അടിസ്ഥാനത്തിൽ നിറയെ പനകളുമായി പന എസ്റ്റേറ്റുകൾ ഉണ്ടായാൽ സുലഭമായി നല്ല കള്ളും ധാരാളം തൊഴിലവസരങ്ങളും കേരളത്തിൽ ഉണ്ടാകും.പനകളുടെ വലിയ തോട്ടങ്ങൾ ഉണ്ടായാൽ അദ്ധ്വാനം കുറഞ്ഞ രീതിയിൽ പന ചെത്താനും കൂടുതൽ കള്ള് ഉൽപ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും കഴിയും.പക്ഷേ ഇത് പ്രാവർത്തികമാകണമെങ്കിൽ തെങ്ങിലും പനയിലും നിന്ന് ആർക്കും കള്ള് ചെത്തുകയും വിൽക്കുകയും ചെയ്യാം എന്ന സർക്കാർ നയം ഉണ്ടാകണം.
    കള്ളും പനയും നമ്മുടെ സംസ്ഥാനത്തെ  റിസോഴ്സുകളുടെ ഒരു ഉദാഹരണം  മാത്രം.ഇങ്ങിനെ എത്രയെത്ര സാദ്ധ്യതകൾ…കേരളത്തിൻ്റെ റിസോഴ്സുകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് സർക്കാർ നയങ്ങൾ മാറ്റിയാൽ മാത്രം മതി.അത്രയധികം സാദ്ധ്യതകൾ കേരളത്തിലുണ്ട്.ചില പാരമ്പര്യമനോഭാവങ്ങൾ മാറുകയും സർക്കാർ നയങ്ങൾ കാലോചിതമായി പരിഷ്കരിക്കപ്പെടുകയും ചെയ്താൽ ധാരാളം സംരംഭങ്ങളും തൊഴിലവസരങ്ങളും കേരളത്തിൽ ഉണ്ടാകും.അതിൻ്റെ തുടർച്ചയായി സർക്കാരിന് നല്ല സാമ്പത്തിക വരുമാനവും   ഹാപ്പിനെസ് ഇൻഡക്സിൽ മുമ്പിൽ നിൽക്കുന്ന ഒരു പ്രദേശവുമായി കേരളം മാറും.അങ്ങിനെയൊരു കാലം വന്നാൽ തീർച്ചയായും പുതിയ തലമുറയിലെ  കൂടുതൽ പേർ നമ്മുടെ നാട്ടിൽ തന്നെ നിൽക്കാൻ ഇഷ്ടപ്പെടും.

Back to top button
error: